കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ വിവാദ മണ്ഡലങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

ഒരോ തിരഞ്ഞെടുപ്പും കേരളത്തില്‍ ചില വിവാദ മണ്ഡലങ്ങള്‍ സൃഷ്ടിക്കാറുണ്ട്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പൊന്നാനിയായിരുന്നു വിവാദ മണ്ഡലം.

എന്നാല്‍ ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പ് കേരളത്തില്‍ സൃഷ്ടിച്ചിരിക്കുന്നത് 12 വിവാദ മണ്ഡലങ്ങളാണ്. എല്‍ഡിഎഫിനോ യുഡിഎഫിനോ പ്രതിസന്ധി സൃഷ്ടിക്കുന്ന 12 മണ്ഡലങ്ങള്‍ ഉണ്ടെന്ന് ചുരുക്കം.

ആര്‍എസ്പി ഇടത് മുന്നണി വിട്ട് യുഡിഎഫില്‍ ചേര്‍ന്നതും കൊല്ലത്ത് എന്‍കെ പ്രമേചന്ദ്രനെ മത്സരിപ്പിക്കുന്നതും ആണ് ഇത്തവണത്തെ പ്രധാന ചര്‍ച്ചാവിഷയം. അതുകൊണ്ട് തന്നെ വിവാദമണ്ഡലങ്ങളില്‍ ഏറ്റവും വിവാദം കൊല്ലം തന്നെയെന്ന് പറയാം.

സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ അഞ്ച് സ്വതന്ത്രര്‍ കടന്നുകൂടിയതാണ് അടുത്ത വിവാദം. സിപിഐയുടെ സ്വതന്ത്രനും വിവാദത്തിന് പുറത്തല്ല. കേരളത്തിലെ 12 വിവാദ മണ്ഡലങ്ങള്‍ പരിചയപ്പെടാം.

കൊല്ലം

കൊല്ലം

സീറ്റ് ലഭിക്കാത്തിന്റെ പേരില്‍ ആര്‍എസ്പി നടത്തിയ മുന്നണി മാറ്റം തന്നെയാണ് കൊല്ലം മണ്ഡലത്തെ വിവാദ മണ്ഡമാക്കി മാറ്റിയത്. ആര്‍എസ്പിയുടെ സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനാണ്. സിപിഎം പോളിറ്റ് ബ്യൂറോ അംഗവും എംഎല്‍എയും ആയ എംഎ ബേബിയാണ് എതിര്‍ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം

തിരുവനന്തപുരം

സാധാണ പെയ്ഡ് സീറ്റിന്റെ ആരോപണം യുഡിഎഫിന് നേരെയാണ് ഉയരാറുള്ളത്. അത് ഇത്തവണ സിപിഐക്കും സിപിഎമ്മിനും എതിരെ ഉയര്‍ന്നിരിക്കുന്നു. തിരുവനന്തപുരത്തെ സിപിഐ സ്ഥാനാര്‍ത്ഥി ബെന്നറ്റ് പി എബ്രഹാം ഇത്തരത്തിലാണ് സ്ഥാനാര്‍ത്ഥിയായതെന്നാണ് ആരോപണം.

ഭാര്യ സുനന്ദ പുഷകറിന്റെ മരണത്തിലെ ദുരൂഹതമാറാതെ ശശി തരൂരും മത്സരിക്കാന്‍ ഇറങ്ങുന്നു എന്ന പ്രത്യേകതയും തിരുവനന്തപുരത്തെ വിവാദ മണ്ഡലം ആക്കുന്നു.

ഇടുക്കി

ഇടുക്കി

എല്ലാം കൊണ്ടും വിവാദ മണ്ഡലമാണ് ഇടുക്കി. താന്‍ തന്നെ സ്ഥാനാര്‍ത്ഥിയെന്ന് പിടി തോമസ് പ്രഖ്യാപിച്ച് നടന്നതാണ്. പക്ഷേ ഒടുവില്‍ പട്ടിക വന്നപ്പോള്‍ തോമസ് പൊട്ടി. പകരം ഡീന്‍ കുര്യാക്കോസ് വന്നു. ഇടുക്കിയില്‍ മത്സരിച്ചേ അടങ്ങൂ എന്ന് വാശിപിടിച്ച കേരള കോണ്‍ഗ്രസിന്റെ ഫ്രാന്‍സിസ് ജോര്‍ജ്ജും ഒടുവില്‍ മുട്ടുമടക്കി.

സിപിഎമ്മിനാണെങ്കില്‍ ഹൈറേഞ്ച് സംരക്ഷണസമിതി നേതാവിനെയാണ് ഇവിടെ സ്വതന്ത്രനായി മത്സരിക്കാന്‍ കിട്ടിയത്.

പത്തനംതിട്ട

പത്തനംതിട്ട

സിപിഎമ്മിന് മത്സരിക്കാന്‍ സ്വന്തം സ്ഥാനാര്‍ത്ഥിയില്ലാത്ത മണ്ഡലമാണ് പത്തനംതിട്ട. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ അധ്യക്ഷന്‍ പീലിപ്പോസ് തോമസാണ് സിപിഎമ്മിന് വേണ്ടി മത്സരിക്കുന്നത്. കഴിഞ്ഞ തവ ആന്റോ ആന്റണിക്ക് വേണ്ടി പ്രവര്‍ത്തിച്ച പീലിപ്പോസ് ഇത്തവണ അദ്ദേഹത്തിനെതിരെ മത്സരിക്കുന്നു എന്നതാണ് പത്തനംതിട്ട മണ്ഡലത്തെ വാര്‍ത്തകളില്‍ നിറക്കുന്നത്.

എണറാകുളം

എണറാകുളം

സിപിഎമ്മിന്റെ അടുത്ത സ്വതന്ത്രനാണ് എറണാകുളത്തെ സ്ഥാനാര്‍ത്ഥി. ക്രിസ്റ്റി ഫെര്‍ണാണ്ടസ്. മുന്‍ ഐഎസ് ഉദ്യോഗസ്ഥനാണ്. ഒരു പ്രമുഖ വ്യവസായിയുടെ പെയ്ഡ് സീറ്റാണ് ഇതെന്നാണ് ആരോപണം.

ചാലക്കുടി

ചാലക്കുടി

രണ്ട് കാര്യങ്ങള്‍ കൊണ്ടാണ് ചാലക്കുടി വിവാദത്തില്‍ പെട്ടത്. സിനിമ താരം ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം തീരുമാനിച്ചതായിരുന്നു പ്രധാന സംഭവം. കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും ചാലക്കുടിയെ വാര്‍ത്തകളില്‍ നിറച്ചു.

തൃശൂര്‍

തൃശൂര്‍

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം വിവദമാക്കിയ മണ്ഡലമാണ് തൃശൂര്‍. നിലവിലെ തൃശൂര്‍ എംപി പിസി ചാക്കോക്ക് ഇത്തവണ ചാലക്കുടിയില്‍ മത്സരിക്കണം എന്ന് ആഗ്രഹം വന്നതാണ് പ്രശ്‌നമായത്. ചാലക്കുടിയിലെ എംപിയായ കെപി ധനപാലന് ഇതില്‍ തീരെ താത്പര്യം ഉണ്ടായിരുന്നില്ല. ഒടുവില്‍ ഹൈക്കമാന്റിന്റെ തീരുമാനത്തിനനുസരിച്ച് രണ്ട് പേരും സീറ്റുകള്‍ വച്ച് മാറി

പാലക്കാട്

പാലക്കാട്


യുഡിഎഫ് സ്ഥാനാര്‍ത്ഥി എംപി വീരേന്ദ്രകുമാറിനെതിരെ അദ്ദേഹം നേതൃത്വം നല്‍കുന്ന പത്രത്തിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ തന്നെ മത്സരിക്കാനൊരുങ്ങുന്നു എന്നാണ് പാലക്കാട്ടെ വിവാദം. മാതൃഭൂമിയലെ തൊഴില്‍ പ്രശ്‌നങ്ങള്‍ തുറന്നുകാട്ടാനാണ് പത്രത്തില്‍ നിന്ന് രാജിവച്ച് ശ്രീജിത്ത് മത്സരിക്കുന്നത്.

പൊന്നാനി

പൊന്നാനി

സിപിഎമ്മിന് സ്വന്തമായി സ്ഥാനാര്‍ത്ഥിയില്ലാത്ത അടുത്ത മണ്ഡലമാണ് പൊന്നാനി. മുന്‍ കോണ്‍ഗ്രസ്സുകാരനായ വി അബ്ദുറഹ്മാനാണ് ഇവിടെ സിപിഎം സ്വതന്ത്രനായി മത്സരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും വിവാദ മണ്ഡലമായിരുന്നു പൊന്നാനി.

മലപ്പുറം

മലപ്പുറം

സാധാരണ മുസ്ലീം ലീഗില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം വലിയ പ്രശ്‌നമാകാറില്ല. എന്നാല്‍ ഇത്തവണ ഇ അഹമ്മദ് മലപ്പുറത്ത് വീണ്ടും മത്സരിക്കണ്ട എന്നായിരുന്നു ഭൂരിഭാഗം മണ്ഡലം കമ്മിറ്റികളുടേയും തീരുമാനം. പക്ഷേ ഇതിനെ മറികടന്ന് സംസ്ഥാന നേതൃത്വം അഹമ്മദിനെത്തന്നെ മത്സരിപ്പിക്കുന്നത് മുസ്ലീം ലീഗിനുള്ളില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി.

വടകര

വടകര

ഒരു സ്ഥാനാര്‍ത്ഥിയെ തങ്ങള്‍ക്ക് വേണ്ട എന്ന് ഒരു ജില്ലാ കമ്മിറ്റി പറഞ്ഞാല്‍ എങ്ങനെയുണ്ടാകും. വടകരയില്‍ എഎന്‍ ഷംസീറിനെ തങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിയായി വേണ്ടെന്ന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഒന്നാകെ പ്രമേയം പാസാക്കിയതാണ്. പക്ഷേ സംസ്ഥാന നേതൃത്വം അത് അംഗീകരിച്ചില്ല.

വയനാട്

വയനാട്

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷവും, ഇങ്ങനെയൊരു സ്ഥാനാര്‍ത്ഥി വേണ്ടെന്ന് പറഞ്ഞത് വയനാട്ടിലെ കോണ്‍ഗ്രസ്സുകാരാണ്. എംഐ ഷാനവാസിനെതിരെയായിരുന്നു പ്രതിഷേധം. ഒടുവില്‍ ഇത് കയ്യാങ്കളി വരെ എത്തി.

English summary
Controversial constituencies of Loksabha Election in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X