കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവരില്‍ നിന്നും സംസ്കാരം പ്രതീക്ഷിക്കുന്ന നാമത്രേ വിഡ്ഢികള്‍: പരിഹസിച്ച് രാഹുല്‍ മാങ്കുട്ടത്തില്‍

Google Oneindia Malayalam News

കായകുളം: ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത പരിഹരിക്കാന്‍ നേതൃത്വം കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടിരിക്കേയാണ് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുന്ന തരത്തിലുള്ള യു പ്രതിഭ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റും എത്തുന്നത്. 'പൊട്ടനെ ചട്ടൻ ചതിച്ചാൽ...ചട്ടനെ ദൈവം ചതിക്കും' എന്ന പോസ്റ്റാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന വിശദീകരണം യു പ്രതിഭ നല്‍കുന്നുണ്ടെങ്കിലും വിവാദങ്ങളേയും വിമര്‍ശനങ്ങളേയും അത് തണുപ്പിക്കുന്നില്ല. വിവാദ പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ പിന്‍വലിച്ചെങ്കിലും അതിനോടകം തന്നെ കടുത്ത വിമര്‍ശനങ്ങള്‍ കമന്‍റ് ബോക്സില്‍ നിറഞ്ഞിരുന്നു.

കൊവിഡ് രൂക്ഷം, പലായനം തുടങ്ങി കുടിയേറ്റ തൊഴിലാളികൾ, ചിത്രങ്ങൾ കാണാം

ഉദ്ദേശിച്ചത് ആരെ

ഉദ്ദേശിച്ചത് ആരെ

ജി സുധാകരനെ ഉദ്ദേശിച്ചുകൊണ്ടാണ് ഹരിതയുടെ പോസ്റ്റെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. കമന്‍റുകളിലും ഇത് പ്രകടമായിരുന്നു. ചിലര്‍ വലിയ തോതിലുള്ള തെറിയഭിഷേകം തന്നെ എംഎല്‍എയ്ക്കെതിരെ കമന്‍റിലൂടെ നടത്തുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രാഹുല്‍ മാങ്കുട്ടത്തില്‍ അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്.

അധിക്ഷേപം

അധിക്ഷേപം

നിരവധി പേരാണ് സി.പി.എമ്മിന്റെ തെറി വിളികൾക്ക് വിധേയരായിട്ടുള്ളത്. വ്യക്തിപരമായി ഞാനൊക്കെ അതിന് ഇരയായിട്ടുണ്ടെങ്കിലും അവരിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാത്തതിനാൽ അതിലൊട്ടും പരിഭവമില്ലെന്നാണ് അദ്ദഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്. എന്നാല്‍ വ്യാജ പ്രൊഫൈലുകളില്‍ വന്ന കോണ്‍ഗ്രസ് അനുഭാവികളാണ് തെറി വിളിച്ചതിന് പിന്നിലെന്നാണ് സൈബര്‍ സഖാക്കര്‍ ആരോപിക്കുന്നത്. ഇത് സമര്‍ത്ഥിക്കുന്ന ചില തെളിവുകളും അവര്‍ നിരത്തുന്നു. രാഹുല്‍ മാങ്കുട്ടത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

അശ്ലീല സാഹിത്യം

അശ്ലീല സാഹിത്യം

നമ്മൾ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ മൂത്ര ശങ്കയുണ്ടായാൽ ഒന്ന് ടോയ്ലറ്റിൽ പോയാൽ അവിടെയുള്ള ചുമരിൽ കാണുന്ന അശ്ലീല സാഹിത്യം ഇന്ന് സൈബർ സ്പേസിൽ മനോഹരമായി ഉപയോഗിക്കുന്നത് അന്റോണിയോ ഗ്രാംഷിയേയും മാർക്സിനേയും വായിച്ച് വശത്താക്കിയ സി.പി.എം സഖാക്കളാണ്. അതിലവർ ഉപയോഗിക്കുന്ന ഉപമാലങ്കാരങ്ങൾ എല്ലാം "എത്ര മനോഹരമാണ്", എം വി ഗോവിന്ദൻ മാഷും എം.എ ബേബിയുമൊക്കെ നൽകിയ പാർട്ടി ക്ലാസിന്റെ ഗുണമായിരിക്കാം ഇത്തരം തെറിപ്പാട്ടുകൾ തങ്ങളുടെ തന്നെ സഖാവായ പ്രതിഭ ഹരിക്ക് നേരെപ്പോലും പ്രയോഗിക്കുന്നതെന്ന ബലമായ സംശയമില്ലാതില്ല.

സൈബര്‍ സഖാക്കള്‍

സൈബര്‍ സഖാക്കള്‍

മാനസികമായ പിരിമുറുക്കത്തിൽ നിന്നും സമൂഹം രക്ഷപ്പെടുന്നത് ടോയ്ലറ്റ് സാഹിത്യമടക്കമുള്ള വഴികളിലൂടെയാണെന്ന് ഫോക് ലോർ പഠനത്തിലൊരിടത്ത് വായിക്കാനിടയായി, അത് കേരളത്തിലെ സൈബർ സഖാക്കളെക്കുറിച്ചാണെന്ന് ആരെങ്കിലും ധരിച്ചു പോയാൽ അവരെ കുറ്റപ്പെടുത്താനാവില്ല.

അസഭ്യം പറഞ്ഞ്

അസഭ്യം പറഞ്ഞ്

തെറിവിളിയും കൊലവിളിയുമല്ലാതെ ആശയ സംവാദത്തിന്റെ ഇടങ്ങളിൽ ഒരിക്കലും സി.പി.എമ്മിനെ നമുക്ക് കാണാൻ കഴിയാത്തതെന്ത് കൊണ്ടാണ്. തങ്ങളെ എതിർക്കുന്നവരെ കഠാര കൊണ്ട് നിശബ്ദരാക്കുകയെന്നതാണ് ആദ്യ വഴി, അതിന്റെ പേരിലാണ് ഏറ്റവുമൊടുവിൽ മൻസൂറിനെ കൊലക്കത്തിക്കിരയാക്കിയത്. അല്ലാത്തവരെ അസഭ്യം പറഞ്ഞ് നിശബ്ദരാക്കുകയെന്നതാണ് മറ്റൊരു വഴി.

യുഡിഎഫ് നിരയിലെ വനിതകൾ

യുഡിഎഫ് നിരയിലെ വനിതകൾ

നിരവധി പേരാണ് സി.പി.എമ്മിന്റെ തെറി വിളികൾക്ക് വിധേയരായിട്ടുള്ളത്. വ്യക്തിപരമായി ഞാനൊക്കെ അതിന് ഇരയായിട്ടുണ്ടെങ്കിലും അവരിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാത്തതിനാൽ അതിലൊട്ടും പരിഭവമില്ല. കായികമായി അക്രമിക്കാൻ കഴിയാത്തതിനാൽ സ്ത്രീകളെയാണ് സി.പിഎം ഏറ്റവുമധികം സൈബർ ആക്രമണങ്ങൾക്കിരയാക്കാറ് അതിന്റെ ഉദാഹരണങ്ങളാണ് രമ്യ ഹരിദാസ് അടക്കമുള്ള യു.ഡി.എഫ് നിരയിലെ വനിതകൾ.

സഖാവിനെയും

സഖാവിനെയും

തങ്ങളുടെ ഇംഗിതങ്ങൾക്ക് വഴങ്ങാത്ത യു പ്രതിഭ എംഎല്‍എ എന്ന സഖാവിനെയും ഇതേ മാനസികാവസ്ഥയിലാണ് തെറി വിളിക്കുന്നത്. ജനാധിപത്യമെന്നത് കൊടിയിലും ഗിരിപ്രഭാഷണങ്ങളിലും മാത്രമുപയോഗിക്കുകയും പാർട്ടി ക്ലാസിൽ ഉന്മൂലന സിദ്ധാന്തത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന സി പി എം പാർട്ടിയിൽ നിന്നും സംസ്കാരം പ്രതീക്ഷിക്കുന്ന നാമത്രേ വിഡഢികൾ...

പാര്‍ട്ടി വെയറില്‍ അതി സുന്ദരിയായി ഹെബ്ബാ പട്ടേല്‍, വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
എം എ ബേബിക്ക് പറയാനുള്ളതെന്ത്? | Oneindia Malayalam

English summary
Controversial Facebook post of U Pratibha: Rahul mamkootathil criticizes CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X