Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷകരുടെ വിയർപ്പും ജീവിതവും കോർപ്പറേറ്റുകൾക്ക് അടിയറവയ്ക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം: കോടിയേരി

തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന കൃഷിഭൂമിയും കര്‍ഷകരുടെ വിയര്‍പ്പും ജീവിതവും കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവയ്ക്കാനാണ് കാര്‍ഷിക ബില്ലിലൂടെ കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്ന് സിപിഎം സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. രാജ്യമാകെ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയെടുത്ത കര്‍ഷകദ്രോഹ ബില്ലിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്.

പ്രതിഷേധിച്ച സിപിഐ.എം പ്രതിനിധികളായ എളമരം കരീമും കെ.' കെ രാഗേഷും ഉള്‍പ്പെടെയുള്ള എംപിമാരെ രാജ്യസഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതിനെതിരെ ചൊവ്വാഴ്ച കേരളം പ്രതിഷേധമുയര്‍ത്തുമെന്നും കോടിയേരി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പ്രതിഷേധം ആളിക്കത്തുകയാണ്

പ്രതിഷേധം ആളിക്കത്തുകയാണ്

രാജ്യമാകെ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയെടുത്ത കര്‍ഷകദ്രോഹ ബില്ലിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. രാജ്യത്തെ കര്‍ഷകരുടെ ജീവിതം കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച സിപിഐ.എം പ്രതിനിധികളായ എളമരം കരീമും കെ.' കെ രാഗേഷും ഉള്‍പ്പെടെയുള്ള എംപിമാരെ രാജ്യസഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതിനെതിരെ ചൊവ്വാഴ്ച കേരളം പ്രതിഷേധമുയര്‍ത്തും.

പ്രതിഷേധ പരിപാടി

പ്രതിഷേധ പരിപാടി

കോവിഡ് മാനദണ്ഡം പാലിച്ച് വൈകിട്ട് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ എല്ലാ പാര്‍ടി ഘടകങ്ങളോടും ആഹ്വാനം ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം മാത്രം പതിനായിരത്തിലേറെ കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യചെയ്തത്. ഈ ദുരന്തത്തിന്റെ തുടര്‍ച്ചക്കാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമങ്ങള്‍ വഴിയൊരുക്കുക

കോര്‍പ്പറേറ്റുകള്‍ക്ക്

കോര്‍പ്പറേറ്റുകള്‍ക്ക്

ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന കൃഷിഭൂമിയും കര്‍ഷകരുടെ വിയര്‍പ്പും ജീവിതവും കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവയ്ക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. കാര്‍ഷിക മേഖലയുടെ തകര്‍ച്ച രാജ്യത്തിന്റെ തകര്‍ച്ചയിലേക്കാകും നയിക്കുക. കര്‍ഷകര്‍ക്കുവേണ്ടിയുള്ള പോരാട്ടം രാജ്യത്തിനുവേണ്ടിയുള്ള പോരാട്ടമാണ്.

വിയോജിപ്പുകള്‍

വിയോജിപ്പുകള്‍

ഈ രാജ്യദ്രോഹ നയത്തിനെതിരെ പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യുകയെന്ന ജനാധിപത്യപരമായ കടമയാണ് സിപിഐ എമ്മിന്റെയടക്കം എം.പിമാര്‍ നടത്തിയത്. പാര്‍ലമെന്റില്‍ ജനാധിപത്യപരമായ വിയോജിപ്പുകള്‍ പോലും അനുവദിക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ

Recommended Video

cmsvideo
    Rajya Sabha Dy Chairman brings morning tea for protesting MPs in Parliament premises
    അലയൊലി ഉയര്‍ന്നുകഴിഞ്ഞു

    അലയൊലി ഉയര്‍ന്നുകഴിഞ്ഞു

    പാര്‍ലമെന്റില്‍ മാത്രമല്ല, രാജ്യത്താകെ കര്‍ഷകപ്രതിഷേധത്തിന്റെ വലിയ അലയൊലി ഉയര്‍ന്നുകഴിഞ്ഞു. അതിന്റെ മുന്‍നിരയില്‍ സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ടികള്‍ ഉണ്ടാവും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+