കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകരുടെ വിയർപ്പും ജീവിതവും കോർപ്പറേറ്റുകൾക്ക് അടിയറവയ്ക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം: കോടിയേരി

Google Oneindia Malayalam News

തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന കൃഷിഭൂമിയും കര്‍ഷകരുടെ വിയര്‍പ്പും ജീവിതവും കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവയ്ക്കാനാണ് കാര്‍ഷിക ബില്ലിലൂടെ കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്ന് സിപിഎം സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. രാജ്യമാകെ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയെടുത്ത കര്‍ഷകദ്രോഹ ബില്ലിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്.

പ്രതിഷേധിച്ച സിപിഐ.എം പ്രതിനിധികളായ എളമരം കരീമും കെ.' കെ രാഗേഷും ഉള്‍പ്പെടെയുള്ള എംപിമാരെ രാജ്യസഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതിനെതിരെ ചൊവ്വാഴ്ച കേരളം പ്രതിഷേധമുയര്‍ത്തുമെന്നും കോടിയേരി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പ്രതിഷേധം ആളിക്കത്തുകയാണ്

പ്രതിഷേധം ആളിക്കത്തുകയാണ്

രാജ്യമാകെ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയെടുത്ത കര്‍ഷകദ്രോഹ ബില്ലിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. രാജ്യത്തെ കര്‍ഷകരുടെ ജീവിതം കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച സിപിഐ.എം പ്രതിനിധികളായ എളമരം കരീമും കെ.' കെ രാഗേഷും ഉള്‍പ്പെടെയുള്ള എംപിമാരെ രാജ്യസഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതിനെതിരെ ചൊവ്വാഴ്ച കേരളം പ്രതിഷേധമുയര്‍ത്തും.

പ്രതിഷേധ പരിപാടി

പ്രതിഷേധ പരിപാടി

കോവിഡ് മാനദണ്ഡം പാലിച്ച് വൈകിട്ട് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ എല്ലാ പാര്‍ടി ഘടകങ്ങളോടും ആഹ്വാനം ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം മാത്രം പതിനായിരത്തിലേറെ കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യചെയ്തത്. ഈ ദുരന്തത്തിന്റെ തുടര്‍ച്ചക്കാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമങ്ങള്‍ വഴിയൊരുക്കുക

കോര്‍പ്പറേറ്റുകള്‍ക്ക്

കോര്‍പ്പറേറ്റുകള്‍ക്ക്

ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന കൃഷിഭൂമിയും കര്‍ഷകരുടെ വിയര്‍പ്പും ജീവിതവും കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവയ്ക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. കാര്‍ഷിക മേഖലയുടെ തകര്‍ച്ച രാജ്യത്തിന്റെ തകര്‍ച്ചയിലേക്കാകും നയിക്കുക. കര്‍ഷകര്‍ക്കുവേണ്ടിയുള്ള പോരാട്ടം രാജ്യത്തിനുവേണ്ടിയുള്ള പോരാട്ടമാണ്.

വിയോജിപ്പുകള്‍

വിയോജിപ്പുകള്‍

ഈ രാജ്യദ്രോഹ നയത്തിനെതിരെ പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യുകയെന്ന ജനാധിപത്യപരമായ കടമയാണ് സിപിഐ എമ്മിന്റെയടക്കം എം.പിമാര്‍ നടത്തിയത്. പാര്‍ലമെന്റില്‍ ജനാധിപത്യപരമായ വിയോജിപ്പുകള്‍ പോലും അനുവദിക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ

Recommended Video

cmsvideo
Rajya Sabha Dy Chairman brings morning tea for protesting MPs in Parliament premises
അലയൊലി ഉയര്‍ന്നുകഴിഞ്ഞു

അലയൊലി ഉയര്‍ന്നുകഴിഞ്ഞു

പാര്‍ലമെന്റില്‍ മാത്രമല്ല, രാജ്യത്താകെ കര്‍ഷകപ്രതിഷേധത്തിന്റെ വലിയ അലയൊലി ഉയര്‍ന്നുകഴിഞ്ഞു. അതിന്റെ മുന്‍നിരയില്‍ സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ടികള്‍ ഉണ്ടാവും.

ധര്‍ണ അവസാനിപ്പിച്ച് പുറത്താക്കപ്പെട്ട 8 എംപിമാര്‍, പിന്തുണയുമായി നിരാഹാരം അനുഷ്ഠിച്ച് ശരദ് പവാർധര്‍ണ അവസാനിപ്പിച്ച് പുറത്താക്കപ്പെട്ട 8 എംപിമാര്‍, പിന്തുണയുമായി നിരാഹാരം അനുഷ്ഠിച്ച് ശരദ് പവാർ

ബാങ്കിംഗ് റെഗുലേഷൻ ഭേദഗതി ബില്ല് 2020 രാജ്യസഭ പാസാക്കി: നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കുമെന്ന്ബാങ്കിംഗ് റെഗുലേഷൻ ഭേദഗതി ബില്ല് 2020 രാജ്യസഭ പാസാക്കി: നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കുമെന്ന്

പുറത്താക്കൽ നടപടി പിൻവലിക്കില്ല, എംപിമാര്‍ മാപ്പ് പറഞ്ഞാല്‍ ആലോചിക്കാമെന്ന് വെങ്കയ്യ നായിഡുപുറത്താക്കൽ നടപടി പിൻവലിക്കില്ല, എംപിമാര്‍ മാപ്പ് പറഞ്ഞാല്‍ ആലോചിക്കാമെന്ന് വെങ്കയ്യ നായിഡു

എംപിമാര്‍ പെരുമാറിയത് അക്രമാസക്തമായി; ഒരു ദിവസം ഉപവാസം അനുഷ്ഠിക്കുകയാണെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍എംപിമാര്‍ പെരുമാറിയത് അക്രമാസക്തമായി; ഒരു ദിവസം ഉപവാസം അനുഷ്ഠിക്കുകയാണെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍

English summary
Controversial Farm bill; CPM state secretary Kodiyeri Balakrishnan criticizes the central government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X