Get Updates
Get notified of breaking news, exclusive insights, and must-see stories!

അബ്ദുള്ളക്കുട്ടിയുടെ വിവാദ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: തന്റെ ലേഖനം വിവാദമാക്കിത്തരണം എന്ന് പത്രപ്രവര്‍ത്തകനോട് എപി അബ്ദുള്ളക്കുട്ടി എംഎല്‍എ ആവശ്യപ്പെടുന്ന ടെലിഫോണ്‍ ശബ്ദരേഖ പുറത്ത്. കൈരളി പീപ്പിള്‍ ചാനലാണ് ഇത് പുറത്ത് വിട്ടത്.

മണലെടുപ്പിനെതിരെ സമരം ചെയ്യുന്ന ജസീറക്കെതിരെ താന്‍ എഴുതിയ ലേഖനം വിവാദമാക്കിത്തരണം എന്നാണ് അബ്ദുള്ളക്കുട്ടി പത്രപ്രവര്‍ത്തകനോട് ആവശ്യപ്പെട്ടത്. അതിന് ഏതെങ്കിലും നിലവാരമില്ലാത്ത പരിസ്ഥിതി പ്രവര്‍ത്തകനെക്കൊണ്ട് ചീത്ത വിളിപ്പിച്ചാല്‍ മതിയെന്നും അബ്ദുള്ളക്കുട്ടി പറയുന്നുണ്ട്.

AP Abdullakkutty

ജസീറയുടെ സമരത്തിനെതിരെ ചന്ദ്രികയില്‍ എഴുതിയ ലേഖനം വിവാദമാക്കാണ് അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടത്. ലേഖനം വിവാദമായിക്കഴിഞ്ഞാല്‍ താന്‍ പറയുന്ന ഭാഗങ്ങള്‍ ഉദ്ധരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

കടല്‍തീരത്തെ മണലെടുപ്പിനെതിരെ ജസീറ നടത്തുന്ന സമരത്തെ അബ്ദുള്ളക്കുട്ടി തുടക്കം മുതലേ വിമര്‍ശിക്കുന്നതാണ്. അബ്ദുള്ളക്കുട്ടിയുടെ ഈ നിലപാടും ചന്ദ്രികയില്‍ എഴുതിയ ലേഖനവും പിന്നീട് വലിയ വിവാദമായിരുന്നു.

കഴിഞ്ഞ ദിവസം പിണറായി വിജയനെതിരെ വീക്ഷണം ദിനപ്പത്രത്തില്‍ എഴുതിയ ലേഖനമാണ് കൈരളി-പീപ്പിളിനെക്കൊണ്ട് ഇത്തരമൊരു വാര്‍ത്ത കൊടുപ്പിച്ചതെന്ന് പറയാതെ വയ്യ. പശ്ചിമ ബംഗാളിലെ പോലെ ആളുകളെ ഇല്ലായ്മ ചെയ്യണം എന്ന് പിണറായി വിജയന്‍ പറഞ്ഞു എന്നായിരുന്നു ലേഖനത്തില്‍ അബ്ദുള്ളക്കുട്ടി പറഞ്ഞത്. ടിപി വധക്കേസ് വിധി വന്ന സാഹചര്യത്തില്‍ എഴുതിയ ലേഖനത്തിലായിരുന്നു ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+