കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആരുടെയും സ്വഭാവം മാറ്റാനാകില്ല'‌;മണിയാശാനെ കോടതി വിമർശിച്ചതോ...അതോ? രണ്ട് ഹർജികളും തള്ളി!!

ഹര്‍ജി തളളിയത് കൊണ്ട് മന്ത്രി പറഞ്ഞതിനെ ശരിവെയ്ക്കുന്നില്ലെന്നും കോടതി പറഞ്ഞു.

  • By അക്ഷയ്
Google Oneindia Malayalam News

കൊച്ചി: മന്ത്രി എംഎം മണിക്ക് ഹൈക്കോടതിയുടെ ക്ലീൻ ചിറ്റ്. എംഎം മണിയുടെ വിവാദ പ്രസംഗത്തിനെതിരായ ഹർജികൾ ഹൈക്കോടതി തള്ളി. പെമ്പിളൈ ഒരുമൈക്കെതിരായ പ്രസംഗത്തില്‍ മന്ത്രി മണിക്കെതിരെ കേസെടുക്കണമെന്നായിരുന്നു ആദ്യ ഹര്‍ജി. മണിക്കെതിരായ മുഖ്യമന്ത്രി നടപടി എടുക്കണമെന്നായിരുന്നു രണ്ടാമത്തെ ഹര്‍ജി.

രണ്ട് ഹർജികൾ കോടതി തടയുകയായിരുന്നു. ആരുടേയും സ്വഭാവം മാറ്റാനാകില്ലെന്ന പരാമര്‍ശത്തോടെയാണ് കോടതി മന്ത്രി മണിയുടെ പെമ്പിളൈ ഒരുമൈക്കെതിരായ അധിക്ഷേപ പ്രസംഗത്തെ വിലയിരുത്തിയതും തളളിയതും. വാക്കുകൾ ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും ഈ വിഷയത്തിൽ നിയമപരമായി ഇടപെടാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

മണി പറഞ്ഞത് ശരായണെന്ന് പറയില്ല

മണി പറഞ്ഞത് ശരായണെന്ന് പറയില്ല

സദാചാര പോലീസാകാന്‍ കോടതി ഉദ്ദേശിക്കുന്നല്ല. ഹര്‍ജി തളളിയത് കൊണ്ട് മന്ത്രി പറഞ്ഞതിനെ ശരിവെയ്ക്കുന്നില്ലെന്നും കോടതി പറഞ്ഞു.

വിവാദമായത് പ്രസംഗം

വിവാദമായത് പ്രസംഗം

മൂന്നാറിലെ പെമ്പിളൈ ഒരുമൈ തൊഴിലാളികളെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു മന്ത്രി മണിയുടെ പ്രസംഗം. ഇതിനെ തുടര്‍ന്ന് പാര്‍ട്ടിക്കകത്തും പുറത്തും മന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയും സിപിഎം അച്ചടക്ക നടപടി എടുക്കുകയും ചെയ്തിരുന്നു.

തെറ്റായ കീഴ്വഴക്കങ്ങൾ ഉണ്ടാക്കും

തെറ്റായ കീഴ്വഴക്കങ്ങൾ ഉണ്ടാക്കും

മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം വേണമെന്ന ഹര്‍ജിയിലെ നിര്‍ദേശം നല്ലതെങ്കിലും തെറ്റായ കീഴ്‌വഴക്കമുണ്ടാക്കുമെന്നും കോടതി വിലയിരുത്തി.

സമരകാലത്ത് സകല വൃത്തികേടുകളും നടന്നു

സമരകാലത്ത് സകല വൃത്തികേടുകളും നടന്നു

പെമ്പിളൈ ഒരുമൈ സമരകാലത്ത് സകല വൃത്തികേടുകളും നടന്നെന്നായിരുന്നു വിവാദ പരാമര്‍ശം. പെമ്പിളൈ ഒരുമ വന്നു അന്ന് കുടിയും സകല വൃത്തികേടുകളും നടന്നു. മനസ്സിലായില്ലേ? ആ വനത്തില് അടുത്തുള്ള കാട്ടിലായിരുന്നു പണി എന്നായിരുന്നു മണിയുടെ പ്രസ്താവന.

പരസ്യ ശാസന രണ്ടാം തവണ

പരസ്യ ശാസന രണ്ടാം തവണ

വിവാദപ്രസ്താവനകളുടെ പേരില്‍ രണ്ടാംതവണയാണ് മന്ത്രി മണി പാര്‍ട്ടിയുടെ പരസ്യശാസന നേരിട്ടത്.

പ്രതിപക്ഷം ഏറ്റെടുത്തു

പ്രതിപക്ഷം ഏറ്റെടുത്തു

പെമ്പിളൈ ഒരുമൈ പ്രവർകരെ ആക്ഷേപിച്ചെന്ന പരാമർശം പ്രതിപക്ഷം ഏറ്റെടുക്കുകയും സമര പരിപാടികൾ നടത്തുകയും ചെയ്തിരുന്നു.

വാർത്തകൾ അറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

വാർത്തകൾ അറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

കൂടുതൽ വായിക്കാംകൂടുതൽ വായിക്കാം

കൂടുതൽ വായിക്കാംകൂടുതൽ വായിക്കാം

English summary
Controversal speech; High Court reject plea against MM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X