കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടക്കുപുറത്ത്, രാഷ്ട്രീയ ഗുണ്ട, പേര് പട്ടിക്കിടല്‍, വിവാദങ്ങളിലൂടെ.., പിന്നെ പിള്ളയുടെ അടിയും തടയും

Google Oneindia Malayalam News

കൊച്ചി: കേരള രാഷ്ട്രീയത്തിലെ പ്രമുഖര്‍ വിവാദ പ്രസ്താവനകള്‍ നടത്തുന്നതില്‍ ഒട്ടും പിറകിലല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ മന്ത്രിസഭയിലെ മറ്റുള്ളവരും വിവാദങ്ങളില്‍ നിറയുന്നതില്‍ ഈ വര്‍ഷം അവരുടേതായ പങ്കുവഹിച്ചുവെന്ന് പറയാം. മുഖ്യമന്ത്രിയുടെ കടക്കുപുറത്ത് ആയിരുന്നു വിവാദങ്ങളില്‍ കൂടുതല്‍ നിറഞ്ഞുനിന്നത്. ജി സുധാകരനും കടകംപള്ളിയുമെല്ലാം വിവാദങ്ങളില്‍ മുങ്ങിയപ്പോള്‍ ഒടുവില്‍ കെടി ജലീലും ഇടതുപക്ഷത്തെ വിവാദ നായകനായി.

എന്നാല്‍ കെ സുധാകരന്റെ പതിവ് കടന്നാക്രമണ ശൈലി തന്നെയാണ് അദ്ദേഹത്തെ വാര്‍ത്തകളില്‍ നിറച്ചത്. വിവാദങ്ങളുണ്ടാകുമ്പോള്‍ പിസി ജോര്‍ജില്ലെങ്കില്‍ ഒരു സുഖമില്ല എന്ന അവസ്ഥയാണ് കേരള രാഷ്ട്രീയത്തില്‍. ബിജെപിയുടെ ഭാഗത്തുനിന്ന് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ശബരിമല വിഷയത്തില്‍ പറയുകയും വിഴുങ്ങുകയും ചെയ്തതും വിവാദമായി.

കൂടെ രാധാകൃഷ്ണന്റെ പേര് പട്ടിക്കിടല്‍ പ്രയോഗം കൂടി ആയപ്പോള്‍ 2018ലെ വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടു. ഇവരുടെയെല്ലാം തുടരുന്ന സാന്നിധ്യം 2019ലും വിവാദത്തിന് പഞ്ഞമുണ്ടാകില്ല എന്ന് മലയാളികളെ ഉറപ്പായും വിശ്വസിക്കാന്‍ സഹായിക്കും. വിവാദ പ്രസ്താവനകളിലൂടെ...

 മുഖ്യമന്ത്രിയുടെ ആക്രോശം

മുഖ്യമന്ത്രിയുടെ ആക്രോശം

തിരുവനന്തപുരത്ത് ബിജെപി-സിപിഎം സംഘര്‍ഷം രൂക്ഷമായ സമയം. ദിവസങ്ങളായി സംസ്ഥാനം മുള്‍മുനയില്‍ നില്‍ക്കുന്നു. ഒടുവില്‍ മുഖ്യമന്ത്രി തന്നെ മുന്‍കൈയ്യെടുത്ത് സമാധാന ചര്‍ച്ചയ്ക്ക് കളമൊരുക്കി. മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യാനുമെത്തി. മാധ്യമപ്രവര്‍ത്തകരോട് കടക്കുപുറത്ത് എന്ന് മുഖ്യമന്ത്രി ആക്രോശിക്കുകയായിരുന്നു. വന്‍ വിവാദമായിരുന്നു പിണറായിയുടെ ഈ പ്രസ്താവന.

കൊച്ചിയിലും കാസര്‍കോട്ടും

കൊച്ചിയിലും കാസര്‍കോട്ടും

പിന്നീട് സമാനമായ രീതിയില്‍ കൊച്ചിയിലും കാസര്‍കോട്ടും പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എറണാകുളത്തെ പാര്‍ട്ടി ഓഫീസിലെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് മുഖ്യമന്ത്രി അങ്ങോട്ട് മാറി നില്‍ക്ക് എന്ന് ക്ഷോഭിച്ചു സംസാരിച്ചത്. കാസര്‍ക്കോട്ട് മുഖ്യമന്ത്രി ഇടപെട്ട് യോഗ ഹാളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയതും വിവാദമായിരുന്നു.

സൈന്യത്തെ കളിയാക്കി മന്ത്രി

സൈന്യത്തെ കളിയാക്കി മന്ത്രി

സംസ്ഥാനം ഈ വര്‍ഷം നേരിട്ട മഹാദുരന്തങ്ങളിലൊന്നായിരുന്നു പ്രളയം. ദുരന്തത്തിനിടെ മല്‍സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മല്‍സ്യത്തൊഴിലാളികള്‍ക്ക് കോവളം സിപിഎം ഏരിയാ കമ്മിറ്റി സ്വീകരണം നല്‍കി. ചടങ്ങില്‍ സംസാരിച്ച മന്ത്രി കടകംപള്ളി സൈന്യത്തെ പരിഹസിച്ചതും വിവാദമായിരുന്നു.

നോക്കിയിരിക്കാനേ സാധിക്കൂ

നോക്കിയിരിക്കാനേ സാധിക്കൂ

സൈന്യത്തിന് യന്ത്രത്തോക്കുമായി നോക്കിയിരിക്കാനെ കഴിയൂവെന്നും ജനങ്ങളെ രക്ഷപ്പെടുത്താനുള്ള ശക്തിയില്ലെന്നും കടകംപള്ളി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പുറത്തായിരുന്നു. ബിജെപിയും ആര്‍എസ്എസും കടകംപള്ളിക്കെതിരെ രംഗത്തുവന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷമുള്‍പ്പെടെ ആവശ്യപ്പെടുമ്പോഴായിരുന്നു മന്ത്രിയുടെ സൈനിക വിരുദ്ധമായ വാക്കുകള്‍.

ദേശീയ രാഷ്ട്രീയത്തിലെ ഗുണ്ട

ദേശീയ രാഷ്ട്രീയത്തിലെ ഗുണ്ട

ശബരിമല വിവാദത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലായത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയായിരുന്നെങ്കിലും മന്ത്രി ജി സുധാകരന്‍ നടത്തിയ ചില ശക്തമായ പദപ്രയോഗങ്ങള്‍ വിവാദമായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെ ഗുണ്ടയാണ് അമിത് ഷായെന്ന കണ്ണൂരില്‍ സുധാകരന്‍ പ്രസംഗിച്ചതാണ് വിവാദമായത്. കോടതിയെ ബഹുമാനിക്കാത്ത വ്യക്തിയാണ് അമിത് ഷാ. സര്‍ക്കാരിനെ താഴെയിടാന്‍ തടി മാത്രം പോരെന്നും മനോബലം കൂടി വേണമെന്നും സുധാകരന്‍ പറഞ്ഞു.

 മന്ത്രി ജലീല്‍ ന്യായീകരിച്ച് കുടുങ്ങി

മന്ത്രി ജലീല്‍ ന്യായീകരിച്ച് കുടുങ്ങി

വിവാദ പ്രസ്താവനയില്‍ കുടുങ്ങിയ മറ്റൊരു ഇടതുനേതാവായിരുന്നു മന്ത്രി കെടി ജലീല്‍. ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജറായി നിയമിച്ച ജലീലിന്റെ നടപടിയാണ് വിവാദമായത്. ന്യായീകരിക്കാനുള്ള മന്ത്രിയുടെ ഓരോ ശ്രമങ്ങളും പാളുകയായിരുന്നു. വളാഞ്ചേരിയിലെ വീട്ടമ്മ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ തോട്ടക്കാരിയായി ശമ്പളം പറ്റുന്നുവെന്ന വിവരം കൂടി പുറത്തുവന്നതോടെ മന്ത്രി പ്രതിരോധത്തിലാകുകയായിരുന്നു. ബന്ധുനിയമന വിവാദത്തില്‍ യൂത്ത് ലീഗ് നേതാക്കള്‍ തെളിവ് സഹിതം സംസാരിച്ചപ്പോള്‍ മന്ത്രി പിന്‍മാറി.

സമരം നടത്തുന്നവര്‍ മുസ്ലിം തീവ്രവാദികള്‍

സമരം നടത്തുന്നവര്‍ മുസ്ലിം തീവ്രവാദികള്‍

ദേശീയ പാത സര്‍വെക്കെതിരെ പ്രതിഷേധം ശക്തമായ ജില്ലയായിരുന്നു മലപ്പുറം. സമരം നടത്തുന്നവര്‍ മുസ്ലിം തീവ്രവാദികളാണെന്ന് സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ എ വിജയരാഘവന്‍ പറഞ്ഞതും വിവാദമായിരുന്നു. മീഡിയ വണ്‍ ചാനലിലെ പരിപാടിക്കിടെയായിരുന്നു വിജയരാഘവന്റെ വിവാദ പ്രസ്താവന.

പിണറായി വിജയന് ഭ്രാന്ത്

പിണറായി വിജയന് ഭ്രാന്ത്

കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഭ്രാന്താണെന്ന് പരിഹസിച്ചതും വിവാദമായിരുന്നു. നിയമസഭയില്‍ നാല്‍പ്പാടി വാസു വധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു സുധാകരന്‍. നാല്‍പ്പാടി വാസുവെന്ന സിപിഎം പ്രവര്‍ത്തകനെ കൊന്നകേസില്‍ പിടിയിലായതും ശിക്ഷിക്കപ്പെട്ടതും കെ സുധാകരന്റെ ഗണ്‍മാനായിരുന്നു. ഈ കേസില്‍ യഥാര്‍ത്ഥ കുറ്റവാളി കെ സുധാകാരനാണ് എന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. ഇതാണ് കെ സുധാകനെ ചൊടിപ്പിച്ചത്. ഇതിന് മറുപടിയായിരുന്നു മുഖ്യമന്ത്രിക്ക് ഭ്രാന്തായിരിക്കാം എന്ന വിമര്‍ശനം.

 സമനില തെറ്റിയ ജഡ്ജി

സമനില തെറ്റിയ ജഡ്ജി

വിവാഹേതര ലൈംഗിക ബന്ധം കുറ്റമല്ലാതാക്കി വിധി പ്രസ്താവിച്ച സുപ്രീംകോടതി ജഡ്ജിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയും വിവാദമായിരുന്നു. തലയ്ക്ക് വെളിവില്ലാത്ത, സമനില തെറ്റിയ ജഡ്ജിയാണ് വിധി പ്രസ്താവം നടത്തിയതെന്ന് എന്നാണ് സുധാകരന്‍ വിമര്‍ശിച്ചത്.

ശ്രീധരന്‍ പിള്ളയുടെ ഉപദേശം

ശ്രീധരന്‍ പിള്ളയുടെ ഉപദേശം

ശബരിമല വിവാദത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലായത് ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയായിരുന്നു. ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ ക്ഷേത്ര നട അടയ്ക്കാന്‍ തന്ത്രിക്ക് ഉപദേശം നല്‍കി എന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. എന്നാല്‍ തന്ത്രി ഇക്കാര്യം നിഷേധിച്ചതോടെ അദ്ദേഹം മലക്കം മറിഞ്ഞു. വിളിച്ചില്ലെന്ന് തന്ത്രി പറഞ്ഞെങ്കില്‍ അതാണ് ശരി എന്ന് അദ്ദേഹം തിരുത്തി. തന്ത്രി കുടുംബത്തിലെ മറ്റാരെങ്കിലുമാകാം വിളിച്ചതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കാര്യങ്ങള്‍ പാര്‍ട്ടി വിചാരിച്ച പോലെ

കാര്യങ്ങള്‍ പാര്‍ട്ടി വിചാരിച്ച പോലെ

ശ്രീധരന്‍ പിള്ള കോഴിക്കോട്ട് യുവമോര്‍ച്ച പരിപാടിയില്‍ പ്രസംഗിച്ച വിവാദ ഭാഗങ്ങളുടെ വീഡിയോ പുറത്തായതും വിവാദമായിരുന്നു. ശബരിമലയില്‍ കാര്യങ്ങള്‍ പാര്‍ട്ടി വിചാരിച്ച പോലെയാണ് നീങ്ങുന്നതെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിവാദ പരാമര്‍ശം. യുവതീ പ്രവേശന വിഷയത്തില്‍ ശബരിമല സമരം തുടങ്ങിയ പാര്‍ട്ടിയുടെ സമരം തുടര്‍ന്നുപോകുന്നതില്‍ വ്യത്യസ്ത ന്യായങ്ങള്‍ ശ്രീധരന്‍ പിള്ള നിത്തിയതും വിവാദമായിരുന്നു.

 ഇനി ആവര്‍ത്തിക്കില്ല

ഇനി ആവര്‍ത്തിക്കില്ല

യുവതീ പ്രവേശനത്തിനെതിരെയാണ് സമരം എന്നാണ് ആദ്യം ശ്രീധരന്‍ പിള്ള പറഞ്ഞത്. പിന്നീട് സര്‍ക്കാരിന്റെ ശബരിമല നയത്തിനെതിരെ എന്നായി. ശബരിമലയില്‍ അടിസ്ഥാന സൗകര്യമില്ലാത്തതാണ് സമര കാരണമെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. ശബരിമല വിവാദത്തില്‍ നിലപാട് ഇനി ആവര്‍ത്തിക്കില്ലെന്ന് ഒരു വേളയില്‍ അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് ക്ഷോക്ഷിച്ചു പറഞ്ഞതും വിവാദമായിരുന്നു.

പേര് പട്ടിക്കിട്ടാല്‍ ഉത്തരവാദിയല്ല

പേര് പട്ടിക്കിട്ടാല്‍ ഉത്തരവാദിയല്ല

ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനും ശബരിമല സംഭവത്തില്‍ വിവാദത്തിലായിരുന്നു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനൊപ്പം ശബരിമലയില്‍ എത്തിയ രാധാകൃഷ്ണനെ എസ്പി യതീഷ് ചന്ദ്ര നോക്കി വിറപ്പിച്ചത് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. പിണറായി വിജയനെ ചവിട്ടി അറബിക്കടലിലെറിയുമെന്നു രാധാകൃഷ്ണന്‍ പ്രസംഗിച്ചിരുന്നു. പിണറായിയുടെ പേര് ജനങ്ങള്‍ പട്ടിക്കിട്ടാല്‍ ഞങ്ങള്‍ ഉത്തരവാദിയല്ലെന്നും പറഞ്ഞതും വിവാദമായി.

സ്ത്രീകളെ രണ്ടായി വലിച്ചുകീറണം

സ്ത്രീകളെ രണ്ടായി വലിച്ചുകീറണം

ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നായിരുന്നു നടന്‍ കൊല്ലം തുളസി പറഞ്ഞത്. അബദ്ധം ബോധ്യമായതോടെ അദ്ദേഹം മാപ്പ് പറഞ്ഞു. വനിതാകമ്മീഷനോട് രേഖാമൂലം ക്ഷമാപണം നടത്തുകയും ചെയ്തു. കന്യാസ്ത്രീ സമരം, ശബരിമല വിവാദം തുടങ്ങിയ കാര്യങ്ങളില്‍ പിസി ജോര്‍ജ് എംഎല്‍എയും വിവാദത്തില്‍പ്പെട്ടിരുന്നു.

 പിസി ജോര്‍ജും മോശമാക്കിയില്ല

പിസി ജോര്‍ജും മോശമാക്കിയില്ല

ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ കന്യാസ്ത്രീകള്‍ പേര് കിട്ടാന്‍ നടത്തുന്ന നീക്കമാണെന്നായിരുന്നു പിസി ജോര്‍ജ് പറഞ്ഞത്. പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ വളരെ മോശമായി രീതിയില്‍ അഭിസംബോധന ചെയ്ത പിസി ജോര്‍ജിന്റെ നടപടിയും വിവാദമായിരുന്നു. ശബരിമല വിവാദത്തോടെ പിസി ജോര്‍ജ് ബിജെപിയുമായി സഖ്യം ചേര്‍ന്നിരിക്കുകയാണിപ്പോള്‍.

സൗദിയെ ഞെട്ടിച്ച് ഖത്തറിന്റെ വന്‍ പ്രഖ്യാപനം; ഇനി ഒപെകില്‍ ഇല്ല!! സ്വന്തം വഴിയില്‍ കുതിക്കുംസൗദിയെ ഞെട്ടിച്ച് ഖത്തറിന്റെ വന്‍ പ്രഖ്യാപനം; ഇനി ഒപെകില്‍ ഇല്ല!! സ്വന്തം വഴിയില്‍ കുതിക്കും

English summary
Controversial Statements by Kerala political leaders in 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X