Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് പി നായര്‍ അറസ്റ്റില്‍; ചുമത്തിയത് ശക്തമായ വകുപ്പുകള്‍, യൂ ട്യൂബ് ചാനലും പൂട്ടും

തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പങ്കുവെച്ച വിജയ് പി നായരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സ്ത്രീകളെ ആക്ഷേപിച്ചെന്ന പരാതിയിൽ തമ്പാനൂർ, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിൽ വിജയ് പി നായർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐടി ആക്ടിലെ 67, 67എ എന്നീ വകുപ്പുകള്‍ കൂടി ഇയാള്‍ക്കെതിരെ ചുമത്താന്‍ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.

നേരത്തെ ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് വീട്ടില്‍ പരിശോധന നടത്തിയത്. കസ്റ്റഡിയിലെടുത്ത വിജയ് പി നായരെ മ്യൂസിയം പോലീസില്‍ എത്തിച്ചു. കേസുകളുടെ അന്വേഷണം സൈബർ പൊലീസ് ഏറ്റെടുത്തേക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

 woman-protest

ഇക്കാര്യത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിയമോപദേശം തേടിയിരുന്നു. വിജയ് പി നായരുടെ യൂട്യൂബ് ചാനല്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് യൂ ട്യൂബിന് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ വിജയ് പി നായരുടെ ചാനല്‍ നീക്കം ചെയ്യപ്പെട്ടിട്ടില്ല. അതിനിടെ പിഎച്ച്ഡി വ്യാജമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഗ്ലോബല്‍ ഹ്യൂമന്‍ പീസ് യൂണിവേഴ്‌സിറ്റി എന്നൊരു സര്‍വകലാശാലയുടെ പിഎച്ച്ഡി ഉണ്ടായിരുന്നെന്നായിരുന്നു ഇയാളുടെ അവകാശവാദം. എന്നാല്‍ ഇങ്ങനെ ഒരു യൂണിവേഴ്സിറ്റി പോലും ഇല്ലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

Recommended Video

cmsvideo
    KK shailaja teacher against vijay p nair | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+