കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് പി നായര്‍ അറസ്റ്റില്‍; ചുമത്തിയത് ശക്തമായ വകുപ്പുകള്‍, യൂ ട്യൂബ് ചാനലും പൂട്ടും

Google Oneindia Malayalam News

തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പങ്കുവെച്ച വിജയ് പി നായരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സ്ത്രീകളെ ആക്ഷേപിച്ചെന്ന പരാതിയിൽ തമ്പാനൂർ, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിൽ വിജയ് പി നായർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐടി ആക്ടിലെ 67, 67എ എന്നീ വകുപ്പുകള്‍ കൂടി ഇയാള്‍ക്കെതിരെ ചുമത്താന്‍ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.

കുമ്മനത്തിന് വെച്ചത് അബ്ദുള്ളക്കുട്ടി കൊണ്ടുപോയി; ശോഭാ സുരേന്ദ്രനുമില്ല, ബിജെപിയില്‍ അതൃപ്തി ശക്തംകുമ്മനത്തിന് വെച്ചത് അബ്ദുള്ളക്കുട്ടി കൊണ്ടുപോയി; ശോഭാ സുരേന്ദ്രനുമില്ല, ബിജെപിയില്‍ അതൃപ്തി ശക്തം

നേരത്തെ ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് വീട്ടില്‍ പരിശോധന നടത്തിയത്. കസ്റ്റഡിയിലെടുത്ത വിജയ് പി നായരെ മ്യൂസിയം പോലീസില്‍ എത്തിച്ചു. കേസുകളുടെ അന്വേഷണം സൈബർ പൊലീസ് ഏറ്റെടുത്തേക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

 woman-protest

Recommended Video

cmsvideo
KK shailaja teacher against vijay p nair | Oneindia Malayalam

ഇക്കാര്യത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിയമോപദേശം തേടിയിരുന്നു. വിജയ് പി നായരുടെ യൂട്യൂബ് ചാനല്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് യൂ ട്യൂബിന് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ വിജയ് പി നായരുടെ ചാനല്‍ നീക്കം ചെയ്യപ്പെട്ടിട്ടില്ല. അതിനിടെ പിഎച്ച്ഡി വ്യാജമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഗ്ലോബല്‍ ഹ്യൂമന്‍ പീസ് യൂണിവേഴ്‌സിറ്റി എന്നൊരു സര്‍വകലാശാലയുടെ പിഎച്ച്ഡി ഉണ്ടായിരുന്നെന്നായിരുന്നു ഇയാളുടെ അവകാശവാദം. എന്നാല്‍ ഇങ്ങനെ ഒരു യൂണിവേഴ്സിറ്റി പോലും ഇല്ലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

വാട് ആൻ ഐഡിയ സർജി!ക്രിമിനലുകൾ മാത്രമല്ല,മാന്യന്മാരെന്ന് നടിക്കുന്നവരും ഇക്കാര്യത്തിൽ പിന്നിലല്ല; ലിസിവാട് ആൻ ഐഡിയ സർജി!ക്രിമിനലുകൾ മാത്രമല്ല,മാന്യന്മാരെന്ന് നടിക്കുന്നവരും ഇക്കാര്യത്തിൽ പിന്നിലല്ല; ലിസി

English summary
Controversial YouTuber Vijay P Nair arrested by police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X