കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചിട്ട് ഫലമില്ല',ക്രിസ്ത്യന്‍ ബാലപ്രസിദ്ധീകരണത്തിലെ കഥ വിവാദമാകുന്നു...

സംഭവം വിവാദമായതിനെ തുടര്‍ന്ന് പള്ളി അധികൃതര്‍ ക്ഷമാപണം നടത്തിയിട്ടുണ്ട്

  • By Afeef Musthafa
Google Oneindia Malayalam News

തിരുവനന്തപുരം: ക്രൈസ്തവികതയുടെയും പള്ളിയുടെയും മഹത്വം പറയാന്‍ പ്രസിദ്ധീകരിച്ച ചിത്രകഥ വര്‍ഗീയത പരത്തുന്നതായി ആരോപണം. സംസ്ഥാനത്തെ ഒരു ക്രിസ്ത്യന്‍ പള്ളിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കുന്ന ബാലമാസികയിലെ ചിത്രകഥയാണ് വിവാദമായിരിക്കുന്നത്. സംഭവത്തില്‍ പള്ളി അധികൃതര്‍ ക്ഷമാപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

 'സൂസന്ന മുസ്ലീമായാല്‍ എന്ത് ഉപദേശം നല്‍കും',പീസ് സ്‌കൂളിലെ പാഠപുസ്തകം അച്ചടിച്ചവര്‍ അറസ്റ്റില്‍... 'സൂസന്ന മുസ്ലീമായാല്‍ എന്ത് ഉപദേശം നല്‍കും',പീസ് സ്‌കൂളിലെ പാഠപുസ്തകം അച്ചടിച്ചവര്‍ അറസ്റ്റില്‍...

കുന്തേശപുരം ഗ്രാമത്തിലെ ദരിദ്ര കര്‍ഷകന്റെ കഥയാണ് വിവാദമായത്. രാംനാഥ് എന്ന കര്‍ഷകന്‍ തന്റെ കഷ്ടപ്പാടുകള്‍ മാറാനായി നിത്യവും വിവിധ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. എന്നാല്‍ എത്ര പ്രാര്‍ത്ഥിച്ചിട്ടും രാംനാഥിന്റെ ദാരിദ്രം മാറിയില്ല. അങ്ങനെയിരിക്കെയാണ് ഒരു ദിവസം രാംനാഥ് പള്ളിയില്‍ നിന്നുള്ള മണിയടി ശബ്ദം കേള്‍ക്കുന്നത്. ക്ഷേത്രമാണെന്ന് കരുതിയാണ് രാംനാഥ് പള്ളിയിലെത്തിയത്. പള്ളിയിലെ യേശുവിനോടും പ്രാര്‍ത്ഥിച്ച രാംനാഥിന് പിന്നീട് നല്ല വിളവ് ലഭിച്ചെന്നും, തന്റെ കൂടെയുള്ളവരെയെല്ലാം രാംനാഥ് പള്ളിയിലേക്ക് കൊണ്ടുവന്നെന്നുമാണ് കഥയുടെ ചുരുക്കം.

വിവാദമായപ്പോള്‍ ക്ഷമാപണം

വിവാദമായപ്പോള്‍ ക്ഷമാപണം

കുട്ടികള്‍ക്കിടയില്‍ മതബോധം വളര്‍ത്താനാണ് പള്ളിയുടെ ആഭിമുഖ്യത്തില്‍ ബാലമാസിക പ്രസിദ്ധീകരിക്കുന്നത്. മാസികയുടെ നവംബര്‍ ലക്കത്തിലാണ് വിവാദമായ ചിത്രകഥയുള്ളത്. സംഭവം വിവാദമായപ്പോള്‍ പള്ളി അധികൃതര്‍ ക്ഷമാപണം നടത്തിയിട്ടുണ്ട്.

തിരുത്താന്‍ തയ്യാര്‍...

തിരുത്താന്‍ തയ്യാര്‍...

എഡിറ്റോറിയല്‍ ബോര്‍ഡിന് സംഭവിച്ച നോട്ടപ്പിശകാണ് ഇത്തരത്തില്‍ ഒരു കഥ പ്രസിദ്ധീകരിക്കാനിടയായതെന്നാണ് പള്ളിക്കാരുടെ വാദം. പള്ളിയുടെ ആഭിമുഖ്യത്തിലുള്ള സ്വകാര്യ കൂട്ടായ്മയാണ് പ്രസിദ്ധീകരണത്തിന്റെ ചുമതല വഹിക്കുന്നത്.

പള്ളിയില്‍ പ്രാര്‍ത്ഥിച്ചതിന് ഫലമുണ്ടായി

പള്ളിയില്‍ പ്രാര്‍ത്ഥിച്ചതിന് ഫലമുണ്ടായി

ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച് പ്രയോജനമില്ലെന്നും, പള്ളിയില്‍ പ്രാര്‍ത്ഥിക്കുമ്പോഴാണ് ഫലം ലഭിക്കുകയെന്നുമായിരുന്നു വിവാദ ചിത്രകഥയുടെ ഉള്ളടക്കം. ഇതാണ് കഥ വര്‍ഗീയത പരത്തുന്നതായുള്ള ആരോപണത്തിന് കാരണമായത്.

മതവിശ്വാസികള്‍ പ്രതിഷേധിച്ചു

മതവിശ്വാസികള്‍ പ്രതിഷേധിച്ചു

ഹിന്ദു മതത്തെ ആക്ഷേപിക്കുകയും, വര്‍ഗീയത വളര്‍ത്തുന്നതുമായ ചിത്രകഥ വാട്‌സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

English summary
Controversy about a Christian children's magazine.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X