കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെയ്യത്തെ വീട്ടിലെത്തിച്ച് സിപിഎം നേതാവ് അനുഗ്രഹം വാങ്ങി,വിവാദമായപ്പോള്‍ ഭാര്യയുടെ ഇഷ്ടപ്രകാരമെന്ന്

പികെ ശ്രീമതി എംപിയും, ടിവി രാജേഷ് എംഎല്‍എയും അടക്കമുള്ള സിപിഎം നേതാക്കള്‍ അംഗങ്ങളായുള്ള ബ്രാഞ്ച് കമ്മിറ്റികള്‍ ചെറുതാഴം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലാണ്.

Google Oneindia Malayalam News

കണ്ണൂര്‍: പൊട്ടന്‍ തെയ്യത്തെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി അനുഗ്രഹം വാങ്ങിയ സിപിഎം നേതാവിന്റെ നടപടി വിവാദമാകുന്നു. കണ്ണൂര്‍ മാടായി ഏരിയ കമ്മിറ്റി അംഗമാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. പാര്‍ട്ടി അംഗങ്ങള്‍ ക്ഷേത്രക്കമ്മിറ്റിയില്‍ അംഗമാകരുതെന്ന് നിര്‍ദേശിച്ച നേതാവിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ചില പാര്‍ട്ടി അംഗങ്ങള്‍ രാജിക്കൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

ചെറുതാഴം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള പ്രദേശത്താണ് സംഭവം. ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ പാര്‍ട്ടി ക്ലാസ് നടന്ന അതേസമയത്തായിരുന്നു നേതാവിന്റെ വീട്ടില്‍ പൊട്ടന്‍ തെയ്യത്തിന്റെ സന്ദര്‍ശനമെന്നും മലയാള മനോരമ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പികെ ശ്രീമതി എംപിയും, ടിവി രാജേഷ് എംഎല്‍എയും അടക്കമുള്ള സിപിഎം നേതാക്കള്‍ അംഗങ്ങളായുള്ള ബ്രാഞ്ച് കമ്മിറ്റികള്‍ ചെറുതാഴം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലാണ്.

താനും വിശ്വാസിയല്ല...

താനും വിശ്വാസിയല്ല...

പടന്നപ്രത്തെ ക്ഷേത്രത്തിലെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ യോഗത്തില്‍ താന്‍ വിശ്വാസിയല്ലെന്നും, പാര്‍ട്ടി അംഗങ്ങളാരും ക്ഷേത്രക്കമ്മിറ്റിയില്‍ അംഗങ്ങളാകരുതെന്നും നേതാവ് പറഞ്ഞിരുന്നു. പ്രദേശത്ത് സിപിഎം നടത്തിയ പൊതുയോഗത്തിലും നേതാവ് ഇതേ വാക്കുകള്‍ ആവര്‍ത്തിച്ചതായും നാട്ടുകാര്‍ പറയുന്നുണ്ട്.

വീട്ടില്‍ പൊട്ടന്‍തെയ്യം...

വീട്ടില്‍ പൊട്ടന്‍തെയ്യം...

ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ പാര്‍ട്ടി ക്ലാസ് നടക്കുന്ന അതേസമയത്തായിരുന്നു നേതാവിന്റെ വീട്ടില്‍ പൊട്ടന്‍ തെയ്യമെത്തിയത്. വീട്ടില്‍ ഗണപതിഹോമം നടത്തിയതിന് ചെറുതാഴം ലോക്കല്‍ കമ്മിറ്റിയ്ക്ക് കീഴിലെ ഒരു ബ്രാഞ്ച് സെക്രട്ടറിയെ നേരത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.

ഭാര്യയുടെ ഇഷ്ടപ്രകാരമെന്ന്...

ഭാര്യയുടെ ഇഷ്ടപ്രകാരമെന്ന്...

കഴിഞ്ഞ രണ്ട് വര്‍ഷമായി സിപിഎം നേതാവിന്റെ വീട്ടില്‍ പൊട്ടന്‍ തെയ്യത്തെ ക്ഷണിച്ചു അനുഗ്രഹം വാങ്ങാറുണ്ടെന്നും പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ എല്ലാം ഭാര്യയുടെ ഇഷ്ടപ്രകാരമെന്നായിരുന്നു നേതാവിന്റെ മറുപടി.

ഭാര്യയും പാര്‍ട്ടി അംഗം...

ഭാര്യയും പാര്‍ട്ടി അംഗം...

പൊട്ടന്‍ തെയ്യത്തെ വീട്ടിലേക്ക് ക്ഷണിച്ച്, പാല്‍ കൊടുത്ത് അനുഗ്രഹം വാങ്ങുന്ന ചടങ്ങാണ് നേതാവ് നടത്തിയത്. എല്ലാം ഭാര്യയുടെ ഇഷ്ടപ്രകാരമാണെന്ന് നേതാവ് പറയുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ഭാര്യയും ഇപ്പോള്‍ പാര്‍ട്ടി അംഗമാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. വീട്ടില്‍ ഗണപതി ഹോമം നടത്തിയതിന് ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കിയെങ്കില്‍ പൊട്ടന്‍ തെയ്യത്തെ വീട്ടിലേക്ക് വിളിച്ച നേതാവിനെതിരെയും നടപടി വേണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.

English summary
Controversy about cpm leader in kannur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X