Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദമൊഴിയാതെ പത്മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേതരം വിവാദങ്ങള്‍ക്ക് നടുവിലാണ്. ക്ഷേത്രത്തിലെ വന്‍നിധി ശേഖരമാണ് ഈ വിവാദങ്ങള്‍ക്കൊക്കെയും കാരണമായതും.

ഏറ്റവും ഒടുവില്‍ വിവാദ വെളിപ്പടുത്തല്‍ നടത്തിയത് സുപ്രീം കോടതി നിശ്ചയിച്ച വിദഗ്ധസമിതിയുടെ മുന്‍ അധ്യക്ഷന്‍ സിവി ആനന്ദ ബോസ് ആണ്. ഇപ്പോഴിതാ ആനന്ദ ബോസിനെതിരെ പ്രസ്താവനയുമായി വിദഗ്ധസമിതിയുടെ ആദ്യത്തെ അധ്യക്ഷനും രംഗത്തെത്തിയിരിക്കുന്നു.

Sree Padmanabhaswamy Temple

സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ ആദ്യ അധ്യക്ഷനായിരുന്ന ജസ്റ്റിസ് രാജനാണ് സിവി ആനന്ദ ബോസിനെതിരെ പ്രതികരിച്ചിരിക്കുന്നത്. ക്ഷേത്രത്തിനലെ നിധി ശേഖരത്തില്‍ കൃത്രിമങ്ങള്‍ കാണിച്ചിരിക്കാന്‍ ഒരു സാധ്യതയും ഇല്ലെന്നാണ് കെഎസ് രാജന്റെ അഭിപ്രായം. ആദ്യത്തെ കണക്കെടുപ്പ് സമിതി അധ്യക്ഷന്‍ എന്നരീതിയില്‍ ക്ഷേത്രത്തിലെത്തുമ്പോള്‍ തന്നെ എല്ലാ നിലവറകളും മുദ്രവച്ച നിലയിലായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

തിരുവിതാംകൂര്‍ രാജകുടുംബത്തിനെതിരെ ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങളും ജസ്റ്റിസ് രാജന്‍ അംഗീകരിക്കുന്നില്ല. രാജകുടുംബത്തെ അനാവശ്യമായി ഈ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധികള്‍ പലതും വിദേശത്തേക്ക് കടത്തിയിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സിവി ആനന്ദ ബോസ് കഴിഞ്ഞ ദിവസം പറഞ്ഞത്. അവക്ക് പകരം ഡമ്മി ആഭരണങ്ങള്‍ തിരിച്ചുവച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലത്താണ് ഏറ്റവും അധികം ക്രമക്കേടുകള്‍ നടന്നതെന്നും ആനന്ദബോസ് ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+