കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിണായിയെ അഭിനന്ദിച്ച് തുഷാർ'; അഡ്മിന്റെ കൈയ്യബദ്ധം, കിരൺ ചന്ദ്രനെ ബിഡിജെഎസ് പുറത്താക്കി!

Google Oneindia Malayalam News

കൊച്ചി: ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെയും വട്ടിയൂർക്കാവ് സ്ഥാനാർത്ഥി വികെ പ്രസാന്തിനെയും പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ച കിരൺ ചന്ദ്രനെ ബിഡിജെഎസ് പുറത്താക്കി. ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജിന്റെ അഡ്മിനായിരുന്നു കിരൺ ചന്ദ്രൻ.

 താനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകന്റെ കൊലപാതകം; പിന്നിൽ പി ജയരാജനോ? അന്വേഷണം വേണമെന്ന് പികെ ഫിറോസ്! താനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകന്റെ കൊലപാതകം; പിന്നിൽ പി ജയരാജനോ? അന്വേഷണം വേണമെന്ന് പികെ ഫിറോസ്!

തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജിലാണ് പിണറായിക്ക് അഭിനന്ദനം നേരുന്ന പോസ്റ്റ് ഇട്ടത്. എന്നാൽ ഇത് വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു. ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്ത വ്യക്തി അബദ്ധത്തിൽ പോസ്റ്റ് ഇട്ടതാണെന്നും വ്യക്തമാക്കി തുഷാർ വെള്ളാപ്പള്ളി വിശദീകരണവുമായി രംഗത്ത് വന്നിരരുന്നു. വിഷയം ചർച്ചയായ പശ്ചാത്തലത്തിലായിരുന്നു ബിഡിജെഎസ് സോഷ്യൽമീ‍ഡിയ വിഭാഗം എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായ കിരൺ ചന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

Thushar Vellappally

പിന്നോക്കക്കാരനായ മുഖ്യമന്ത്രിയും മുന്നോക്ക ഭൂരിപക്ഷ മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പിന്നോക്കകാരനും ഒരുമിച്ച് തലയുയർത്തി നിൽക്കുന്ന ഈ കാഴ്ച കേരളത്തിൽ അധസ്ഥിതി ജനവിഭാഗങ്ങൾക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ് എന്നാണ് തിരഞ്ഞെടുപ്പ് ഫലം വന്ന ഉടൻ തുഷാറിന്റെ പേജിൽ വന്ന വിവാദ കുറിപ്പ്.

എന്നാൽ ഇതിന് ക്ഷമ ചോദിച്ച് കിരൺ ചന്ദ്രൻ രംഗത്ത് വന്നിരുന്നു. അബദ്ധം പറ്റിയെന്ന് മനസ്സിലായ ഉടനെ പ്രസ്തുത പോസ്റ്റ് റിമൂവ് ചെയ്തെങ്കിലും,അതിലൂടെ എന്‍റെ നേതാവ് ശ്രീ തുഷാര്‍ വെള്ളാപ്പള്ളിക്കും ബിഡിജെഎസിനും ഉണ്ടായ വിഷമവും ആഘാതവും ഒരു ക്ഷമാപണത്തില്‍ തീരുന്നതല്ലായെന്ന് അറിയാം.അദ്ദേഹത്തിന്‍റേയോ പാര്‍ട്ടിയുടേയോ നിലപാടിന് വിരുദ്ധമായ ആ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ശ്രീ തുഷാര്‍വെള്ളാപ്പള്ളിയോടും, ബിഡിജെഎസിനോടും,മുഴുവന്‍ പ്രവര്‍ത്തകരോടും,അഭ്യൂദയകാംക്ഷികളോടും ഞാന്‍ നിരുപാധികം മാപ്പ് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിഡിജെഎസിൽ നിന്നും പിറത്താക്കിയത്.

English summary
Controversy facebook post; BDJS ousted Kiran Chandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X