കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയിലെ പ്രവേശനോത്സവത്തില്‍ കാവിക്കൊടി

  • By Meera Balan
Google Oneindia Malayalam News

തൊടുപുഴ: ഇടുക്കിയിലെ ജില്ലാതല പ്രവേശനോത്സവം വിവാദത്തില്‍. ഘോഷയാത്രയില്‍ ഭാരതാംബയായെത്തിയ കുട്ടിയുടെ കൈയ്യില്‍ കാവിക്കൊടി കൊടുത്തതാണ് വിവാദത്തിന് ഇടയാക്കിയത്. റാലിയ്ക്ക് മുന്‍പാണ് ദേശീയ പതാക നല്‍കേണ്ട കുട്ടിയ്ക്ക് കാവിക്കൊടി നല്‍കിയത്. അരമണിയ്ക്കൂറോളം കുട്ടി കാവിക്കൊടിയുമായി നിന്നു.

അധ്യാപകരും രക്ഷകര്‍ത്താക്കളും നാട്ടുകൊരുമൊക്കെയായി വലിയോരു നിര തന്നെ റാലിയ്‌ക്കൊപ്പം ഉണ്ടായിരുന്നെങ്കിലും കുട്ടിയുടെ കൈയ്യിലെ കൊടി മാറ്റി നല്‍കാന്‍ ആരും തയ്യാറിയിരുന്നില്ല. സംഭവം വിവാദമാകുമെന്ന് മനസിലാക്കിയ തൊടുപുഴ ഡിവൈഎസ്പി റാലി ഫഌഗ് ഓഫ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് കുട്ടിയ്ക്ക് കാവിക്കൊടി മാറ്റി പകരം ദേശീയ പതാക നല്‍കുകയായിരുന്നു.

Idukki

അബദ്ധത്തില്‍ കുട്ടിയുടെ കൈയ്യില്‍ പാതക എത്തുകയായിരുന്നെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കാവിക്കൊടി മാറ്റാന്‍ തയ്യാറാകാതിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

English summary
Controversy in Idukki Pravesanotsavam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X