കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെആര്‍ മീരക്ക് എംജി സര്‍വകലാശാല സ്റ്റഡീസില്‍ നിയമനം; ചട്ടം മറികടന്നെന്നാരോപണം

Google Oneindia Malayalam News

തിരുവനന്തപുരം: എഴുത്തുകാരി കെആര്‍ മീരക്ക് എംജി സര്‍വകലാശാല സ്‌ക്കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിയമനം. സ്‌ക്കൂള്‍ ഓഫ് ലെറ്റേര്‍സിന്റെ വിദഗ്ധ സമിതി നല്‍കിയ പേരുകള്‍ വെട്ടിയാണ് തിരുകി കയറ്റിയതെന്നാണ് ആരോപണം. ഇംഗ്ലീഷ് ബിരുദ ബിരുദാനന്തര ബിരുദ വിഭാഗങ്ങള്‍ ചേര്‍ന്നതാണ് എംജി സര്‍വ്വകലാശാലയിലെ സ്‌ക്കൂള്‍ ഓഫ് ലെറ്റേര്‍സ്.

രണ്ട് വിഷയങ്ങളിലേയും സിലബസ് പരിഷ്‌കരിക്കുക, പരിഷ്‌കരിച്ച സിലബസുകള്‍ അംഗീകരിക്കുകയെന്നതാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ ചുമതല. സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ ശുപാര്‍ശ പ്രകാരം ഗവര്‍ണറാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍പേഴ്‌സന്റേയും അംഗങ്ങളുടേയും നിയമനം നടത്തുന്നത്. ഇതിനായി ആദ്യം ബന്ധപ്പെട്ട വകുപ്പിലെ വിദഗ്ധ സമിതിയാണ് ആരൊക്കെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അംഗളാവണം എന്ന് ശുപാര്‍ശ വിസിക്ക് നല്‍കുന്നത്.

kr meera

Recommended Video

cmsvideo
Donald Trump calls Kamala Harris ‘most horrible’ member of Senate | Oneindia Malayalam

എന്നാല്‍ എംജി സര്‍വ്വകലാശാലയിലെ സ്‌ക്കൂള്‍ ഓഫ് ലെറ്റേര്‍സില്‍ നിന്നും നല്‍കിയ ശുപാര്‍ശയില്‍ കെ ആര്‍ മീരയുടെ പേരില്ല. എംജി സര്‍വ്വകലാശാല ഇക്കഴിഞ്ഞ ആറാം തിയ്യതി നിയമിച്ച ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങളില്‍ കെആര്‍ മീര ഒഴിച്ച് ബാക്കി പത്ത് പേരും അസിസ്റ്റന്റ് പ്രൊഫസറോ അതിന് മുകളിലുള്ളവരോ ആണ്. വിദഗ്ധ സമിതിയുടെ ശുപാര്‍ശ വെട്ടി ഉന്നത വിദ്യഭ്യാസ വകുപ്പിന്റെ ഇടപെടലിലാണ് കെആര്‍ മീരയെ നിയമിച്ചതെന്നാണ് ആക്ഷേപം.

അതേസമയം വിഷയത്തില്‍ എംജി സര്‍വ്വകലാശാലയുടെ പ്രതികരണം മറിച്ചാണ്. ബന്ധപ്പെട്ട വകുപ്പിലെ വിദഗ്ധരെ അവരുടെ അക്കാദമിക് യോഗ്യത കണക്കാക്കാതെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിയമിച്ച് കീഴ്‌വഴക്കമുണ്ടെന്നാണ് എംജി സര്‍വകലാശാലയുടെ വിശദീകരണം.

കോണ്‍ഗ്രസിന് 2 എതിരാളി.... ബീഹാറില്‍ ടാര്‍ഗറ്റ് ഒരുക്കി രാഹുല്‍, സീമാഞ്ചലിലെ മുസ്ലീം വോട്ട്!!കോണ്‍ഗ്രസിന് 2 എതിരാളി.... ബീഹാറില്‍ ടാര്‍ഗറ്റ് ഒരുക്കി രാഹുല്‍, സീമാഞ്ചലിലെ മുസ്ലീം വോട്ട്!!

വസുന്ധര ഗിയര്‍ മാറ്റി രാജസ്ഥാനിലേക്ക്....ഗെയിം ബിജെപിക്കുള്ളില്‍, ഗെലോട്ടല്ല ആ 2 പേര്‍ ഭയപ്പെടണം!!വസുന്ധര ഗിയര്‍ മാറ്റി രാജസ്ഥാനിലേക്ക്....ഗെയിം ബിജെപിക്കുള്ളില്‍, ഗെലോട്ടല്ല ആ 2 പേര്‍ ഭയപ്പെടണം!!

ഇസ്രയേലുമായി യുഎഇ നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നു, ആദ്യ അറബ് രാഷ്ട്രം, ചരിത്രപരമായ നീക്കം!!ഇസ്രയേലുമായി യുഎഇ നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നു, ആദ്യ അറബ് രാഷ്ട്രം, ചരിത്രപരമായ നീക്കം!!

English summary
controversy in Writer KR Meera's appointment in school letters in MG University
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X