കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മൃതദേഹം കബറടക്കുന്നതിനെ ചൊല്ലി വിവാദം! ദഹിപ്പിക്കണമെന്ന് ചിലർ..

മരിച്ചു കഴിഞ്ഞാൽ മൃതദേഹം ദഹിപ്പിക്കണമെന്നാണ് പുനത്തിൽ ആഗ്രഹിച്ചിരുന്നതെന്ന് കബറടക്കത്തെ എതിർക്കുന്നവർ പറയുന്നു.

Google Oneindia Malayalam News

കോഴിക്കോട്: അന്തരിച്ച സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് വിവാദം. മൃതദേഹം ഇസ്ലാമിക രീതിയിൽ കബറടക്കുന്നതിനെ ചൊല്ലിയാണ് വിവാദം ഉടലെടുത്തിരിക്കുന്നത്.

സിൻജോയുടെ മൃതശരീരം കല്ലറയിൽ നിന്നും പുറത്തെടുക്കുന്നു! 50 ദിവസത്തിന് ശേഷം! ശനിയാഴ്ച രാവിലെ...സിൻജോയുടെ മൃതശരീരം കല്ലറയിൽ നിന്നും പുറത്തെടുക്കുന്നു! 50 ദിവസത്തിന് ശേഷം! ശനിയാഴ്ച രാവിലെ...

കണ്ണൂരിലെ ഉപ്പയും മകനുമടക്കം ഐസിസിൽ ചേർന്ന അഞ്ചുപേർ കൊല്ലപ്പെട്ടു; കണ്ണൂരിലെ വീടുകളിൽ റെയ്ഡ്...കണ്ണൂരിലെ ഉപ്പയും മകനുമടക്കം ഐസിസിൽ ചേർന്ന അഞ്ചുപേർ കൊല്ലപ്പെട്ടു; കണ്ണൂരിലെ വീടുകളിൽ റെയ്ഡ്...

മരിച്ചു കഴിഞ്ഞാൽ മൃതദേഹം ദഹിപ്പിക്കണമെന്നാണ് പുനത്തിൽ ആഗ്രഹിച്ചിരുന്നതെന്ന് കബറടക്കത്തെ എതിർക്കുന്നവർ പറയുന്നു. സംഘപരിവാർ അനുകൂലികളാണ് ഇത്തരമൊരു വാദവുമായി രംഗത്തെത്തിയിട്ടുള്ളത്. പുനത്തിലിന്റെ ആഗ്രഹത്തിന് വിരുദ്ധമായി മൃതദേഹം കബറടക്കാൻ തീരുമാനമെന്ന് ജനം ടിവിയടക്കം വാർത്ത നൽകുകയും ചെയ്തു.

'കണ്ണീരണിഞ്ഞ് മകൾ ചോദിക്കുന്നു,അച്ഛനെന്തെങ്കിലും പറ്റുമോ'! ഗൗരിയെ ചികിത്സിച്ച ഡോക്ടർക്ക് പറയാനുള്ളത്'കണ്ണീരണിഞ്ഞ് മകൾ ചോദിക്കുന്നു,അച്ഛനെന്തെങ്കിലും പറ്റുമോ'! ഗൗരിയെ ചികിത്സിച്ച ഡോക്ടർക്ക് പറയാനുള്ളത്

ചിതാഭസ്മം പുഴയിലൊഴുക്കണം...

ചിതാഭസ്മം പുഴയിലൊഴുക്കണം...

തന്റെ മരണ ശേഷം മൃതദേഹം ദഹിപ്പിക്കണമെന്നും, ചിതാഭസ്മം പുഴയിലൊഴുക്കണമെന്നും പുനത്തിൽ കുഞ്ഞബ്ദുള്ള വർഷങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നു.

ചർച്ച...

ചർച്ച...

അദ്ദേഹത്തിന്റെ പഴയ വാക്കുകളാണ് ഇപ്പോൾ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. പുനത്തിലിന്റെ മൃതദേഹം കബറടക്കാൻ തീരുമാനിച്ചതോടെയാണ് വിവാദം ഉടലെടുത്തത്.

ഒരു വിഭാഗം..

ഒരു വിഭാഗം..

പുനത്തിലിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം ദഹിപ്പിക്കണമെന്നാണ് സംഘപരിവാർ അനുകൂലികളടക്കമുള്ള ഒരു വിഭാഗത്തിന്റെ ആവശ്യം.

കബറടക്കിയാൽ...

കബറടക്കിയാൽ...

മൃതദേഹം കബറടക്കിയാൽ അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറില്ലെന്നും ഇവർ വാദിക്കുന്നുണ്ട്.

മടപ്പള്ളിയിൽ...

മടപ്പള്ളിയിൽ...

വെള്ളിയാഴ്ച രാവിലെ അന്തരിച്ച പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഭൗതികശരീരം വൈകീട്ട് ആറ് മണിയോടെ മടപ്പള്ളി ജുമാ മസ്ജിദിൽ കബറടക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

വൈകീട്ട്...

വൈകീട്ട്...

ചേവരമ്പലത്തെ മകളുടെ വീട്ടിലും, കോഴിക്കോട് ടൗൺ ഹാളിലും പൊതു ദർശനത്തിന് വെച്ച ശേഷമാണ് ഭൗതികശരീരം വടകരയിലേക്ക് കൊണ്ടുപോയത്.

English summary
controversy on punathil kunjabdulla's funeral.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X