കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹപൂര്‍വ്വ/വിവാഹേതര ലൈംഗിക ബന്ധത്തിലൂടെ എയ്ഡ്‌സ് പകരുമത്രേ..! ഇദ്ദാണ് കോയാ സദാചാര സയന്‍സ്..!

സദാചാരം പഠിപ്പിക്കുന്ന ജീവശാസ്ത്ര പാഠപുസ്തകം

  • By അനാമിക
Google Oneindia Malayalam News

കൊച്ചി: സംസ്ഥാന സിലബസ്സിലെ പത്താം ക്ലാസ്സ് ജീവശാസ്ത്ര പുസ്തകമാണ് താരം. ഈ പാഠപുസ്തകത്തിലെ ഒരു ഭാഗം സോഷ്യല്‍ മീഡിയയില്‍ കനത്ത വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനുമാണ് വഴിവെച്ചിരിക്കുന്നത്. ഏതെല്ലാം മാര്‍ഗങ്ങളിലൂടെയാണ് എച്ച്‌ഐവി പകരുന്നത് എന്നതിനുള്ള ഉത്തരത്തെയാണ് സോഷ്യല്‍ മീഡിയ കീറിമുറിച്ചൊട്ടിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ പുസ്തകത്തില്‍ സദാചാരവും പാഠമാകുന്നു എന്നതാണ് വിമര്‍ശനത്തിന് ആധാരം. ജീവശാസ്ത്ര പാഠപുസ്തകത്തിലെ നാലാം അധ്യായത്തിലാണ് വിവാദഭാഗമുള്ളത്.

Read Also: നയന്‍താരയുടെ ഡ്രൈവര്‍ കൊലക്കേസിലെ പ്രതി...!! കൊന്നത് കോണ്‍ഗ്രസ് നേതാവിനെ..!!

Read Also: നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് ചോദ്യം ചെയ്ത ആ നടന്‍ ദിലീപല്ല..!! പിന്നാര്??

Read Also: കളക്ടര്‍ ബ്രോയ്ക്ക് പകരം വില്ലന്‍ ജോസേട്ടന്‍.. പിടിച്ചതിലും വലുതാണല്ലോ മാളത്തിലെന്ന് കോഴിക്കോട്..

AIDS

എയ്ഡ്‌സ് ബാധിക്കാന്‍ വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ബന്ധവും വിവാഹേതര ലൈംഗിക ബന്ധവും കാരണമാകും എന്നാണ് ഈ ഭാഗത്ത് പറയുന്നത്. പരസ്പരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ വിവാഹം കഴിഞ്ഞവരാണോ കഴിയാത്തവരാണോ എന്ന് എച്ച്‌ഐവി വൈറസിന് എങ്ങനെ അറിയാനാകും എന്നാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ രോഗം പകരും എന്ന് പഠിപ്പിക്കേണ്ടയിടത്താണ് സദാചാരബോധം കുത്തിത്തിരുകിയിരിക്കുന്നത് എന്നാണ് വിമര്‍ശനം.

English summary
Morality related parts in Biology text of tenth standard is in controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X