കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചായകുടിക്കാന്‍ പോയ അമ്മാവനെ യുഡിഎഫ് പൊക്കി പോസ്റ്ററിലാക്കി, ഇതിലും ഭേദം കക്കാന്‍ പോവുന്നത്; കുറിപ്പ്

Google Oneindia Malayalam News

കൊച്ചി: പ്രളയത്തെക്കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വിഷയത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. തങ്ങള്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെടുന്നത്.

<strong>രാഘവന് കുരുക്ക് മുറുകുന്നു; ദൃശ്യങ്ങളില്‍ ഫോറന്‍സിക് പരിശോധന നടത്തും, തെളിയിക്കപ്പെട്ടാല്‍ അയോഗ്യത?</strong>രാഘവന് കുരുക്ക് മുറുകുന്നു; ദൃശ്യങ്ങളില്‍ ഫോറന്‍സിക് പരിശോധന നടത്തും, തെളിയിക്കപ്പെട്ടാല്‍ അയോഗ്യത?

നാനൂറിലേറെ ആളുകളുടെ മരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യൂതി മന്ത്രി എംഎം മണിയും മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രളയം മനുഷ്യ നിര്‍‍മ്മിതമാണെന്ന ആരോപണം ഉയര്‍ത്തി സര്‍ക്കാറിനെതിരെ വിമര്‍ശനം ശക്തമാക്കാനാണ് യുഡിഎഫിന്‍റെ നീക്കം. ഇതിനായി യുഡിഎഫ് തയ്യറാക്കിയ ഒരു പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചാ വിഷമായിരിക്കുന്നത്.

പോസ്റ്റര്‍

പോസ്റ്റര്‍

എനിക്കറിയാം.. നിങ്ങളുണ്ടാക്കിയതല്ലേ പ്രളയം എന്ന ടാഗ് ലൈനോടെ ഒരു വ്യക്തി ഡാമിലേക്ക് ചൂണ്ടി നില്‍ക്കുന്ന ചിത്രം പശ്ചാത്തലമാക്കി യുഡിഎഫ് പുറത്തിറക്കിയ പോസ്റ്ററാണ് വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. 'ഇട്ടുപോയവര്‍ക്കല്ല വോട്ട്, ഒപ്പം നിന്നവര്‍ക്ക്' എന്നും പോസ്റ്ററില്‍ പറയുന്നു.

ആരോപണം

ആരോപണം

ചിത്രത്തിലുള്ള ആള്‍, പ്രളയം ബാധിച്ച ഹൈറേഞ്ച് നിവാസിയോ, ഇടനാട് പ്രദേശവാസിയോ അല്ല. കൊച്ചി ചെല്ലാനം ഗ്രാമത്തിലെ ആളാണ്. ചായകുടിക്കാന്‍ പോയ അമ്മാവനെ യുഡിഎഫ് പരസ്യത്തില്‍ അഭിനയിപ്പിക്കുകയായിരുന്നെന്നാണ് ലാല്‍സണ്‍ അലോഷ്യസ് പള്ളിപ്പറമ്പില്‍ എന്ന വ്യക്തി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നത്.

പ്രചരണ പോസ്റ്ററായി മാറി

പ്രചരണ പോസ്റ്ററായി മാറി

ആ ഫോട്ടോയാണ് പിന്നീട് യുഡിഎഫ് സംസ്ഥാന ഘടകത്തിന്‍റെ പേജിലെ പോസ്റ്ററില്‍ ഡാമിന് മുന്നില്‍ കൈചൂണ്ടി നില്‍ക്കുന്ന പോസ്റ്ററായി മാറിയതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. ലാല്‍സണ്‍ അലോഷ്യസിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

പ്രളയം ബാധിച്ച പ്രദേശ വാസിയല്ല

പ്രളയം ബാധിച്ച പ്രദേശ വാസിയല്ല

ഈ ചിത്രത്തിൽ വിരൽ ചൂണ്ടി നിൽക്കുന്നത് എന്റെ രണ്ടാമത്തെ അമ്മാവനാണ്. ഈ ചിത്രത്തിലെ വലിയ വൈരുദ്ധ്യമെന്നത് പടത്തിലെ പോലെ പ്രളയം ബാധിച്ച ഹൈറേഞ്ച് നിവാസിയോ, ഇടനാട് പ്രദേശവാസിയോ അല്ല അമ്മാവനും ഞങ്ങളും.

ചായ കുടി

ചായ കുടി

കൊച്ചി ചെല്ലാനം എന്ന മത്സ്യഗ്രാമത്തിലെ സാധാരണക്കാരാണ്. പടത്തിന്റെ പിന്നിലെ കഥയിലേക്കു വരാം. പതിവായി എന്നും വൈകുന്നേരം അമ്മാവൻ ഗാസ്പർ ചേട്ടന്റെ കടയിൽ ചായ കുടിക്കാൻ പോകാറുണ്ട്.

ഫോട്ടോ ഷൂട്ട്

ഫോട്ടോ ഷൂട്ട്

കഴിഞ്ഞ ദിവസം ചായക്കടയുടെ പരിസരത്ത് സിനിമാ ഷൂട്ടിംഗ് എന്ന ബാനറിൽ ഫോട്ടോ ഷൂട്ട് നടന്നായിരുന്നു. "ചേട്ടനു ഞങ്ങളുടെ സിനിമയിൽ അഭിനയിക്കാമോ ? ചേട്ടാ ഒന്നു കൈ ചൂണ്ടി നിൽക്കാമോ എന്ന് പറഞ്ഞ് ഫോട്ടോയെടുത്ത് അവർ വിളിക്കാമെന്ന് പറഞ്ഞ് പോയി.

UDF പേജില്‍

UDF പേജില്‍

ഇന്നലെ വൈകുന്നേരം യുഡിഎഫിന്റെ പ്രചരണത്തിന്റെ ഭാഗമായി യുഡിഎഫ് സംസ്ഥാന ഘടകത്തിന്റെ ഒഫീഷ്യൽ പേജിലെ (48, 000 ലൈക്കുള്ള അവരുടെ ഒഫീഷ്യൽ പേജ്) പോസ്റ്ററിൽ അമ്മാവൻ കൈ ചൂണ്ടി നിൽക്കുന്നു.

ഹൈബി ഈഡനു വേണ്ടി

ഹൈബി ഈഡനു വേണ്ടി

10 വോട്ടിനു വേണ്ടി എന്തു തറ വേലയും കാണിക്കുന്ന കൂട്ടരാണെന്നറിയാം. എന്നാലും ഇത്തരത്തിൽ അധ:പതിക്കുന്നതു കാണുമ്പോൾ അറപ്പു തോന്നു.
ഹൈബി ഈഡനു വേണ്ടി കഷ്ടപ്പെടുന്ന ചെല്ലാനത്തെ കോൺഗ്രസുകാരൊക്കെ ഇതു കാണുന്നുണ്ടല്ലോല്ലേ !

ഇതിലും ഭേദം കഠാരയെടുത്ത് കക്കാൻ ഇറങ്ങുന്നതായിരുന്നു.

ലാല്‍സണ്‍

ഫേസ്ബുക്ക് പോസ്റ്റ്

യുഡിഎഫ് കേരള

ഫേസ്ബുക്ക്

ലോക്സഭ തിരഞ്ഞെടുപ്പ്: കേരളത്തിലെ മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
controversy on udf election poster
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X