മോദിയെ തേച്ചൊട്ടിച്ച് ദിവ്യ സ്പന്ദന! വാളെടുത്ത് ബിജെപി, ഇത്തിരി കടന്നു പോയെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന വീണ്ടും വിവാദത്തില്‍. ഏകതാ പ്രതിമയ്ക്ക് കീഴില്‍ നില്‍ക്കുന്ന നരേന്ദ്ര മോദിയെയാണ് ദിവ്യ പരിഹസിച്ച്. ഇതെന്താ പക്ഷികാഷ്ഠമാണോയെന്നായിരുന്നു ദിവ്യയുടെ ട്വീറ്റ്. എന്നാല്‍ ട്വീറ്റിന് പിന്നാലെ എതിര്‍പ്പുമായി ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസിന്‍റെ മൂല്യം തകരുന്നതിന്‍റെ സൂചനയാണിതെന്നാണ് ബിജെപി പ്രതികരിച്ചത്.

അതേസമയം ദിവ്യയുടെ ട്വീറ്റിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ദിവ്യയുടെ ഭാഷ അല്‍പം കടന്നുപോയെന്നാണ് കോണ്‍ഗ്രസില്‍ നിന്നും ആക്ഷേപം ഉയരുന്നത്. അതേസമയം താന്‍ പങ്കുവെച്ചത് തന്‍റെ നിലപാട് മാത്രമാണെന്നും താന‍്ചെയ്ത പ്രവൃത്തിയെ വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദിവ്യ വ്യക്തമാക്കി.
Is that bird dropping? pic.twitter.com/63xPuvfvW3
— Divya Spandana/Ramya (@divyaspandana) November 1, 2018
ഒരുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ട്വീറ്റുകളുടെ പേരില്‍ ദിവ്യ വിമര്‍ശനം നേരിടേണ്ടി വരുന്നത്.റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിനിടെ മോദിയെ കള്ളനെന്ന് വിളിച്ച് രമ്യ ട്വീറ്റ് ചെയ്തിരുന്നു.ഇതോടെ ലഖ്നൗ സ്വദേശിയായ അഭിഭാഷകന്‍ രമ്യയ്ക്കെതിരെ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് രമ്യക്കെതിരെ രാജ്യദ്രോഹ കേസ് എടുത്തിരുന്നു.












Click it and Unblock the Notifications