സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വിതരണം വിവാദത്തില്‍, അവാര്‍ഡ് ജേതാക്കളെ അപമാനിച്ചെന്ന് ആക്ഷേപം
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വിതരണം വിവാദത്തില്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ജേതാക്കള്‍ക്ക് അവാര്‍ഡ് നേരിട്ട് കൈമാറാതെ മേശപ്പുറത്ത് വെച്ച് കൊടുക്കുകയായിരുന്നു. സിനിമാ രംഗത്തെ പ്രമുഖര്‍ സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ്. സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും അവാര്‍ഡ് ജേതാക്കളെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി
ഇത് രാജഭരണകാലത്ത് പോലും നടക്കാത്ത സംഭവം ആണ്. അവാര്‍ഡുകള്‍ വീട്ടില്‍ എത്തിച്ച് കൊടുക്കുന്നതായിരുന്നു ഇതിലും ഭേദമെന്നും സുരേഷ് കുമാര്‍ പ്രതികരിച്ചു. സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചാണ് മുഖ്യമന്ത്രിയുടെ കയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങാന്‍ ജേതാക്കള്‍ പ്രതീക്ഷയോടെ എത്തിയത്. അവരെ അപമാനിക്കേണ്ടായിരുന്നു. അത് തുറന്ന് പറയാനുളള തന്റേടം ആര്‍ക്കുമില്ലാതെ പോയത് കഷ്ടമാണെന്നും സുരേഷ് കുമാര്‍ പ്രതികരിച്ചു.

മലയാളത്തില പ്രമുഖ സംവിധായകനും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്: '' അവാർഡ് വിതരണ ചടങ്ങ് എന്നതൊക്കെ പരിഷ്കരിക്കപ്പെട്ടു . ഇപ്പോൾ അവാർഡ് വേണമെങ്കിൽ മേശപ്പുറത്തു നിന്നും സ്വന്തമായി എടുത്ത ശേഷം തൊഴുതു കൊണ്ടു പോകണം എന്നായി മാറി. ഗ്ലൗസ് ഉപയോഗിക്കുക, പകരം മറ്റാരെങ്കിലും കൊടുക്കുക എന്ന മാർഗ്ഗങ്ങൾ ഉപയോഗിക്കാത്തത് എന്ത് എന്ന് ആരും ചോദിച്ചു കണ്ടില്ല. ഒരു അഭിനന്ദന കുറിപ്പോടെ തപാൽ വഴി വീട്ടിൽ എത്തിച്ചു കൊടുത്തിരുന്നെങ്കിൽ അൽപ്പം കൂടി വില ഉണ്ടായിരുന്നേനെ.. ഇതിപ്പോൾ ക്ഷണിക്കപ്പെട്ടു ചെന്ന ശേഷം മേശപ്പുറത്തു നിന്നും അവാർഡ് പെറുക്കി എടുത്തു കൊണ്ട് പോകേണ്ടി വന്ന അവസ്‌ഥ .....ഇതിപ്പോ ഇവിടെ ആയി പോയി വേറെ വല്ലയിടത്തും ആയിരുന്നെങ്കിൽ പ്രതിഷേധിച്ചും ബഹിഷ്കരിച്ചും നമ്മൾ അർമാദിച്ചേനെ ...''
Recommended Video
എന്നാല്‍ കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ അവാര്‍ഡ് വിതരണം ഇത്തരത്തില്‍ നടത്തിയത് മാതൃക ആണെന്ന് മികച്ച നടിക്കുളള പുരസ്‌കാരം നേടിയ കനി കുസൃതി പ്രതികരിച്ചു. സാധാരക്കാര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം എന്നുളള നിര്‍ദേശം കൊടുത്തിട്ട് സര്‍ക്കാര്‍ ഇത്തരം ചടങ്ങുകള്‍ നടത്തുമ്പോള്‍ അത് പാലിക്കാതിരുന്നാല്‍ നിരുത്തരവാദപരമാവും. അതുകൊണ്ട് തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വിതരണം തികഞ്ഞെ ഉത്തരവാദിത്തത്തോടെയാണ് നടത്തിയത് എന്നും കനി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications