അത് നമ്പ്യാര്‍ മാങ്ങയോ കുറ്റിയാട്ടൂര്‍ മാങ്ങയോ... നമ്പ്യാര്‍ മഹാസഭ കോടതിയിലേയ്ക്ക്
കണ്ണൂര്‍: 'ഒരു പേരില്‍ എന്തിരിയ്ക്കുന്നു' എന്നത് പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് എന്ന മമ്മൂട്ടിച്ചിത്രത്തിലെ പ്രസിദ്ധമായ ഡയലോഗ് ആണ്. ഒരു പേരിലാണ് താന്‍ ഇരുന്ന് പോയതെന്നാണ് പ്രാഞ്ചിയേട്ടന്‍ പുണ്യാളന് നല്‍കുന്ന മറുപടി.
സംഗതി സത്യമാണ്. ഒരു പേരില്‍ പലതും ഉണ്ട്. അതിപ്പോള്‍ മനുഷ്യന്റേതായാലും മാങ്ങയുടേതായാലും. കുറ്റ്യാട്ടൂര്‍ മാങ്ങയോ, നമ്പ്യാര്‍ മാങ്ങയോ... അതാണിപ്പോഴത്തെ വിവാദ വിഷയം.

കണ്ണൂരിലെ കുറ്റിയാട്ടൂര്‍ പഞ്ചായത്തിലാണ് ഈ മാങ്ങ സുലഭമായിട്ടുള്ളത്. രുചിയിലും ഗുണത്തിലും ഏറെ പ്രശസ്തം. അങ്ങനെയുള്ള മാങ്ങയെ പഞ്ചായത്തും കൃഷി വകുപ്പും ചേര്‍ന്ന് ദേശ സൂചികാ പട്ടികയില്‍ ഉള്‍പ്പെടുത്തി. നമ്പ്യാര്‍ മാങ്ങ എന്നല്ല കുറ്റിയാട്ടൂര്‍ മാങ്ങ എന്ന പേരിലായിരുന്നു ഇത് എന്ന് മാത്രം.
പക്ഷേ ഇതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. നമ്പ്യാര്‍ മാങ്ങയെന്ന് അറിയപ്പെട്ടിരുന്ന മാങ്ങയെങ്ങനെ കുറ്റിയാട്ടൂര്‍ മാങ്ങയായി എന്നാണ് ചോദ്യം. ഈ ചോദ്യം ചോദിയ്ക്കുന്നത് നമ്പ്യാര്‍ മഹാസഭയും. പൈതൃക സമ്പത്തായിട്ടാണ് അവര്‍ ഈ മാങ്ങയെ കാണുന്നത് . അങ്ങനെയുള്ള മാങ്ങയുടെ പേര് മാറ്റാന്‍ പറ്റില്ലെന്നും നമ്പ്യാര്‍ മഹാസഭ പറയുന്നു.
എന്തായായാലും ആദ്യമായിട്ടായിരിക്കും ഇത്തരം ഒരു വ്യവഹാരം നമ്മുടെ നാട്ടില്‍ ഉണ്ടാകുന്നത്.












Click it and Unblock the Notifications