അഞ്ജു ബോബിയ്ക്ക് കത്തെഴുതിക്കൊടുത്തത് തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകനോ?
തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജ് കായിക മന്ത്രി ഇപി ജയരാജന് എഴുതിയ തുറന്ന കത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ ആ കത്ത് എഴുതി തയ്യാറാക്കിയത് തലസ്ഥാനത്തെ ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകനാണെന്നാണ് ഇപ്പോള്‍ ആക്ഷേപം ഉയരുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് ചില മാധ്യമ പ്രവര്‍ത്തകര്‍ തന്നെ കുറിപ്പുകളുമായി എത്തിയിട്ടുണ്ട്. അഞ്ജുവിന്റെ കത്തിലെ ഭാഷ ഉയര്‍ത്തിക്കാണിച്ചാണ് ആക്ഷേപം ഉന്നയിക്കുന്നത്. ദീര്‍ഘകാലം ഒരുമിച്ച് ജോലി ചെയ്തവര്‍ തന്നെയാണ് ഇത്തരം ഒരു ആക്ഷേപം ഉന്നയിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

അഞ്ജു ബോബി ജോര്‍ജ്ജ് വിവാദം വലിയ രീതിയില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന മാധ്യമ സ്ഥാപനത്തിലെ മാധ്യമ പ്രവര്‍ത്തകനെതിരെ ആണ് ആക്ഷേപം. കത്തില്‍ പത്മശ്രീ അഞ്ജു ബോബി ജോര്‍ജ്ജ് എന്ന് എഴുതിയതും വിമര്‍ശിയ്ക്കപ്പെടുന്നുണ്ട്. പേരിന് മുന്നില്‍ പത്മ പുരസ്‌കാര വിശേഷണം പാടില്ലെന്ന് സുപ്രീം കോടതിയുടെ ഉത്തരവും ഉണ്ട്.
പ്രസ് ക്ലബ്ബ് വിവാദത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇമെയിലുകള്‍ അയച്ച് വിവാദമുണ്ടാക്കിയ മാധ്യമ പ്രവര്‍ത്തകന്‍ തന്നെയാണ് ഇതിന് പിന്നിലും എന്നാണ് പറയുന്നത്. അഞ്ജുവിന്റെ കത്ത് പുറത്ത് വരുന്നതിന് മുമ്പ് തന്നെ ഇദ്ദേഹം ഈ നിലപാടുകള്‍ പലരോടും പറഞ്ഞതായും ആക്ഷേപമുണ്ട്.
എന്തായാലും ഇപി ജയരാജന് അഞ്ജു ബോബി ജോര്‍ജ്ജ് എഴുതിയ കത്ത് ജയരാജന് കിട്ടുന്നതിന് മുമ്പ് തിരുവനന്തപുരത്തെ എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും ലഭിച്ചിരുന്നു.












Click it and Unblock the Notifications