കോണ്‍ഗ്രസില്‍ അടുത്ത പ്രതിപക്ഷ നേതാവ് ആരെന്ന തര്‍ക്കം, സര്‍വ്വേ ഫലത്തില്‍ വിശ്വാസമില്ല; കോടിയേരി
തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. കോണ്‍ഗ്രസില്‍ ഇപ്പോള്‍ ആര് അടുത്ത പ്രതിപക്ഷ നേതാവാകുമെന്ന തര്‍ക്കമാണ് നടക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മാധ്യമങ്ങള്‍ പുറത്തുവിട്ട സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ ഇടതുപക്ഷം വിശ്വസിക്കുന്നില്ലന്നെും സര്‍വ്വേ ഫലം കണ്ട് കോണ്‍ഗ്രസ് വിഭ്രാന്തിയിലായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം
എല്ലാ സര്‍വ്വേ റിപ്പോര്‍ട്ടുകളും ഇടതുപക്ഷത്തിന് അനുകൂലമായിട്ടാണ് വന്നിരിക്കുന്നകത്. ഇത് യുഡിഎഫിനെ വിളറിപിടിപ്പിച്ചിരിക്കുകയാണ്. സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ അവര്‍ക്കെതിരായി വരുമ്പോള്‍ അവര്‍ വിഭ്രാന്തി പ്രകടിപ്പിക്കുകയാണ് ചെയ്യുന്നതെന്നും കോടിയേരി വ്യക്തമാക്കി.
ഈ തിരഞ്ഞെടുപ്പില്‍ സര്‍വ്വേ റിപ്പോര്‍ട്ടിന്റെ ഒരു ആവശ്യവുമില്ല. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ കേരളത്തില്‍ തുടര്‍ഭരണമുണ്ടാക്കുമെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. ഇടതുപക്ഷം സര്‍വ്വേ റിപ്പോര്‍ട്ടുകളില്‍ ഇടതുപക്ഷം വിശ്വസിക്കുന്നില്ല. തിരഞ്ഞെടുപ്പിന് തലേ ദിവസം സര്‍വ്വേ ഫലം യുഡിഎഫിന് അനുകൂലമാണെന്ന് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
നടി അനു ഇമ്മാനുവലിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications