കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുവോട് ചിറയെ കതിരണിയിക്കാൻ ജനകീയ കൂട്ടായ്മ ഞായറാഴ്ച ബഹുജന സന്നദ്ധ പ്രവർത്തനം

  • By Desk
Google Oneindia Malayalam News

മേപ്പയൂർ : കോഴിക്കോടിന്റെ പ്രധാന പാടശേഖരങ്ങളിലൊന്നായിരുന്ന കരു വോട് കണ്ടം ചിറയിൽ വീണ്ടും ഞാട്ടിപ്പാട്ടിന്റെ തുയിലുണരും. വർഷങ്ങളായി കൃഷിയിറക്കാതെ ഇട്ടിരുന്ന 300 ഏക്കറോളം തരിശ് പാടത്ത് ജനകീയ കൂട്ടായ്മയിൽ വീണ്ടും കൃഷിയിറക്കുന്നു. അവളപാണ്ടിയിൽ ജനകീയ കൂട്ടായ്മയിൽ കൃഷി ചെയ്ത് വൻ വിജയം നേടിയതിന്റെ ആത്മബലത്തിൽ ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ആദ്യ പ്രവർത്തനമായി ചിറയിലെ പുല്ലും പായലും 19 ഞായറാഴ്ച ബഹുജന സന്നദ്ധ പ്രവർത്തനത്തിലൂടെ നീക്കം ചെയ്യും.

പരിമിതികളിലും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ മികച്ച പ്രവര്‍ത്തനം നടത്തി; മന്ത്രി കെ ടി ജലീല്‍പരിമിതികളിലും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ മികച്ച പ്രവര്‍ത്തനം നടത്തി; മന്ത്രി കെ ടി ജലീല്‍

പ്രവൃത്തി സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ പൂർണ്ണമായും കൃഷി ഇറക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടത്തുന്നത്. മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ ഒന്ന്, പതിമൂന്ന്, പതിനാറ്‌, പതിനേഴ് വാർഡുകളിലായി പരന്നു കിടക്കുന്ന പാടശേഖരത്തിൽ കൃഷി ഇറക്കാൻ മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തും കൃഷി വകുപ്പും സന്നദ്ധ പ്രവർത്തകരും തയ്യാറായി കഴിഞ്ഞു. ഞായറാഴ്ച നടക്കുന്ന ബഹുജന സന്നദ്ധ പ്രവർത്തനത്തിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ വിവിധ രാഷ്ട്രീയ, യുവജന സംഘടനാ പ്രവർത്തകരും, തൊഴിലുറപ്പു തൊഴിലാളികളും, കുടുംബശ്രീ പ്രവർത്തരും, സ്വയം സഹായ സംഘങ്ങളും, മോട്ടോർ ചുമട്ടുതൊഴിലാളികളും, തെരഞ്ഞെടുത്ത വിദ്യാർത്ഥികളും പങ്കാളികളാവുന്നു. ഞായറാഴ്ച നടക്കുന്ന സന്നദ്ധ പ്രവർത്തനത്തിനുള്ള ഭക്ഷണം, പ്രാഥമിക ചികിത്സ ഉൾപ്പെടെയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.

img

തുടർന്ന് നിലമൊരുക്കൽ മുതൽ വിളവെടുപ്പു വരെയുള്ള പ്രവർത്തനങ്ങൾ നടത്തുക പ്രാദേശിക സംഘാടക സമിതിയാണ്. ഇതിനായ് എഴോളം സംഘാടക സമിതികൾക്ക് രൂപം നൽകി കഴിഞ്ഞു. തരിശു തരിഹ കരുവോട് കണ്ടംചിറക്കായ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ റീന ചെയർമാനും, കൃഷി ഓഫീസർ സ്മിത നന്ദിനി കൺവീനറും, ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.പി രാധാകൃഷ്ണൻ കോഡിനേറ്ററുമായ കമ്മിറ്റിയോടൊപ്പം മേപ്പയ്യൂർ ഒന്നടങ്കം ഇറങ്ങിക്കഴിഞ്ഞു.

English summary
convention for protecting Karuvodu chira
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X