ബെംഗളൂരുവിൽ പഠിക്കാൻ പോയി, റിയാസിന്റെ നിർബന്ധത്തിൽ ഇസ്ലാമായി! മതംമാറ്റിയത് രഹസ്യകേന്ദ്രത്തിൽ...

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി/ബെംഗളൂരു: പത്തനംതിട്ട സ്വദേശിനിയെ മതംമാറ്റി ഐസിസിന്റെ ലൈംഗിക അടിമയാക്കാൻ ശ്രമിച്ചെന്ന കേസിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. യുവതിയെ ലൈംഗികമായി ഉപയോഗിച്ചതും, മതം മാറ്റിയതും ബെംഗളൂരുവിൽ വച്ചായതിനാൽ അന്വേഷണം കർണ്ണാടകയിലേക്കും വ്യാപിപ്പിച്ചു.

അമിതമായി മദ്യപിച്ച് ബോധം പോയി! മൂന്ന് സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ, സംഭവം കോഴിക്കോട് നഗരത്തിൽ...

ഭർത്താവുമായി അകന്നുകഴിയുന്നു! യുവ എംഎൽഎ പ്രതിഭാ ഹരി വിവാഹബന്ധം വേർപ്പെടുത്തുന്നു, പേരും മാറ്റി...

ബെംഗളൂരുവിൽ പഠിക്കുന്നതിനിടെ ലൈംഗികമായി ഉപയോഗിച്ച ശേഷം വിവാഹം കഴിച്ച് മതംമാറ്റി ഇസ്ലാമാക്കിയെന്നും, പിന്നീട് സൗദിയിൽ കൊണ്ടുപോയി ഐസിസിലേക്ക് കടത്താൻ ശ്രമിച്ചെന്നുമാണ് പത്തനംതിട്ട സ്വദേശിനിയുടെ പരാതി. നിലവിൽ ഗുജറാത്തിൽ മാതാപിതാക്കളോടൊപ്പം കഴിയുന്ന യുവതിയിൽ നിന്ന് പോലീസ് നേരത്തെ മൊഴിയെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെംഗളൂരു കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നത്.

കോളേജ് പഠനത്തിനിടെ...

കോളേജ് പഠനത്തിനിടെ...

ബെംഗളുരുവിലെ സ്വകാര്യ കോളേജിൽ പഠിക്കുന്നതിനിടെയാണ് കണ്ണൂർ സ്വദേശി റിയാസും പത്തനംതിട്ട സ്വദേശിനിയായ യുവതിയും തമ്മിൽ അടുപ്പത്തിലാകുന്നത്. തുടർന്ന് യുവതിയെ റിയാസ് ലൈംഗികമായി ഉപയോഗിച്ചു. ഇതിനു പിന്നാലെയാണ് ഇരുവരും വിവാഹം കഴിച്ചത്.

ഒരു കേന്ദ്രത്തിൽ...

ഒരു കേന്ദ്രത്തിൽ...

ബെംഗളൂരുവിൽ വച്ചാണ് റിയാസ് യുവതിയെ മതംമാറ്റിയത്. ബെംഗളൂരുവിലെ ഒരു മതപരിവർത്തന കേന്ദ്രത്തിൽ വച്ചായിരുന്നു യുവതി ഇസ്ലാം മതം സ്വീകരിച്ചത്. ഒരു സ്ത്രീയുടെ നേതൃത്വത്തിലാണ് ഈ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ. ഈ മതപരിവർത്തന കേന്ദ്രത്തെ സംബന്ധിച്ച് കേരള പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.

വിവാഹത്തിന്...

വിവാഹത്തിന്...

വ്യാജരേഖകൾ ചമച്ചാണ് റിയാസ് യുവതിയുമായുള്ള വിവാഹം രജിസ്റ്റർ ചെയ്തത്. യുവതിയുടെ പേരിൽ വ്യാജ ആധാർ കാർഡ് വരെ ഉണ്ടാക്കിയിരുന്നു. ഇതിനു സഹായം നൽകിയവരും കേസിലെ പ്രതികളാണ്. ഇതിനു പുറമേ റിയാസിനും യുവതിക്കും താമസസൗകര്യം ഒരുക്കിയ രണ്ടുപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സൗദിയിലേക്ക്...

സൗദിയിലേക്ക്...

വിവാഹം കഴിഞ്ഞ് ഏതാനും നാളുകൾ കഴിഞ്ഞാണ് റിയാസും യുവതിയും സൗദിയിലേക്ക് പോയത്. ഇവിടെനിന്നും തന്നെ സിറിയയിലേക്ക് കടത്താൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. റിയാസിന്റെ തടവറയിൽ നിന്നും അതിസാഹസികമായാണ് താൻ രക്ഷപ്പെട്ടതെന്നും യുവതി പോലീസിന് മൊഴി നൽകിയിരുന്നു.

കർണ്ണാടക...

കർണ്ണാടക...

നിലവിൽ ഗുജറാത്തിലുള്ള യുവതിയിൽ നിന്നും വിശദമായ മൊഴിയെടുത്ത ശേഷമാണ് കേരള പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ മതപരിവർത്തന കേന്ദ്രത്തെക്കുറിച്ചും, നടത്തിപ്പുകാരിയായ സ്ത്രീയെക്കുറിച്ചുമാണ് പോലീസ് അന്വേഷണം നടത്തുന്നത്. കർണ്ണാടക പോലീസും അന്വേഷണത്തിൽ സഹായിക്കുന്നുണ്ട്.

ലുക്ക്ഔട്ട് നോട്ടീസ്...

ലുക്ക്ഔട്ട് നോട്ടീസ്...

കേസിലെ മുഖ്യപ്രതിയായ കണ്ണൂർ സ്വദേശി റിയാസ് ഇപ്പോഴും സൗദിയിലാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ജിദ്ദയിൽ കഴിയുന്ന ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസിന്റെ നീക്കം.

പരാതി...

പരാതി...

ആലുവ റൂറൽ എസ്പി എവി ജോർജിന് തപാലിൽ പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഭവത്തിൽ കേസെടുത്തത്. പിന്നീട് ആലുവ ഡിവൈഎസ്പി സിജി വേണുവിന്റെ നേതൃത്വത്തിൽ അന്വേഷണവും ആരംഭിച്ചു. കേസിൽ ഇതുവരെ രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

വിസിറ്റിങ് വിസയിൽ ദുബായിലെത്തും, ജോലി ഭിക്ഷാടനവും തെരുവ് കച്ചവടവും! വരുമാനം ലക്ഷങ്ങൾ...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
conversion case; police investigation expands to bengaluru.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്