കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു!! സഹായിച്ചത് 'പറക്കുംതളിക' !!! സംഭവം കേരളത്തില്‍

തിരുവനന്തപുരത്താണ് സംഭവം നടന്നത്

  • By Manu
Google Oneindia Malayalam News

നെയ്യാറ്റിന്‍കര: കൊടും കുറ്റവാളിയും പീഡനക്കേസിലെ പ്രതിയുമായ എറണാകുളം ബിജു എന്നറിയപ്പെടുന്ന ആര്യനാട് ഉണ്ടപ്പാറ സ്വദേശി നാദിര്‍ ഖാന്‍ (38) പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. വിചാരണ കഴിഞ്ഞ് കോടതിയില്‍ നിന്നു പുറത്തിറങ്ങിയ ഇയാള്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച് സിനിമാ സ്റ്റൈലില്‍ രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

 സംഭവം വെള്ളിയാഴ്ച

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. നെയ്യാറ്റിന്‍കര കോടതിയില്‍ നിന്നു വിചാരണ കഴിഞ്ഞ് മടങ്ങവെയാണ് നാദിര്‍ ഖാന്‍ രക്ഷപ്പെട്ടത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു പ്രതി.

 പീഡിപ്പിച്ചു

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് പോക്‌സോ നിയമപ്രകാരം നാദിറിന് ജീവപര്യന്തം തടവ് വിധിച്ചത്. ഇതു കൂടാതെ മൂന്നൂറോളം കേസുകളിലെ പ്രതിയുമാണ് ഇയാള്‍.

മുന്നറിയിപ്പ് നല്‍കി

നാദിര്‍ ഖാന്‍ ജയില്‍ ചാടാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബസിലാണ് രണ്ടു പോലീസുകാരുടെ അകമ്പടിയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.

രക്ഷപ്പെട്ടത് ബൈക്കില്‍

വിചാരണ കഴിഞ്ഞ് തിരിച്ചിറങ്ങിയപ്പോള്‍ പ്രതിയുടെ കൈയിലെ ഒരു വിലങ്ങ് മാത്രമേ ഇട്ടിരുന്നുള്ളൂ. ബസ് സ്‌റ്റോപ്പില്‍ വച്ചാണ് പോലീസിനെ തള്ളി മാറ്റി ഓടിയ നാദിര്‍ നേരത്തേ തന്നെ പറഞ്ഞുറപ്പിച്ചുവച്ച ബൈക്കില്‍ കയറി രക്ഷപ്പെട്ടത്.

സഹായിച്ചത്

പറക്കും തളികയെന്ന് അറിയപ്പെടുന്ന കുറ്റവാളി കൂടിയായ മാമ്പഴക്കര സ്വദേശി ബൈജുവാണ് നാദിറിനെ രക്ഷപ്പെടാന്‍ സഹായിച്ച ബൈക്കുകാരനെന്നു പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ഭാഗത്തേക്കാണ് രണ്ടു പേരും പോയതെന്നും സൂചന ലഭിച്ചു.

ജയിലിലായത്

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഏഴു മാസങ്ങള്‍ക്കു മുമ്പാണ് നാദിര്‍ ജയിലിലായത്. തന്നെ പിടികൂടിയ പോലീസുകാര്‍ക്കെതിരേ പ്രതി ജയിലില്‍ വച്ചു വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

English summary
Rape convict escapes in trivandrum.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X