Get Updates
Get notified of breaking news, exclusive insights, and must-see stories!

പാചക വാതക ക്ഷാമം; നിർണായക ഇടപെടലുമായി കേന്ദ്രസർക്കാർ, 'അവശ്യവസ്തു നിയമം നടപ്പാക്കി

ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പാചക വാതക വിതരണം പ്രതിസന്ധിയിലായതോടെ ഇടപെട്ട് കേന്ദ്രം. തടസമില്ലാത്ത വിതരണം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ അവശ്യവസ്തു നിയമം (ഇസി ആക്ട്) നടപ്പാക്കി. എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാനും പ്രധാനപ്പെട്ട ഹൈഡ്രോകാർബൺ സ്രോതസ്സുകൾ എൽപിജി ശേഖരത്തിലേക്ക് തിരിച്ചുവിടാനും റിഫൈനറികൾക്കും പെട്രോകെമിക്കൽ യൂണിറ്റുകൾക്കും കേന്ദ്രം നിർദേശം നൽകുകയും ചെയ്തു.

പുതിയ ഉത്തരവ് പ്രകാരം ചില പ്രത്യേക മേഖലകളിലേക്കുള്ള പ്രകൃതിവാതക വിതരണത്തിന് മുൻഗണനയുണ്ട്. കഴിഞ്ഞ ആറുമാസത്തെ ശരാശരി ഉപയോഗത്തിന്റെ നൂറു ശതമാനം പ്രവർത്തനപരമായ ലഭ്യതയനുസരിച്ച് ഉറപ്പാക്കും. രാസവള നിർമാണ പ്ലാന്റുകൾക്ക് ഇതേ കാലയളവിലെ ശരാശരി ഉപയോഗത്തിന്റെ എഴുപത് ശതമാനം പ്രകൃതിവാതകം ലഭ്യമാക്കണം.

gas-1

ദേശീയ ഗ്യാസ് ഗ്രിഡ് വഴി വാതകം ഉപയോഗിക്കുന്ന ചായ വ്യവസായങ്ങൾ, നിർമ്മാണ യൂണിറ്റുകൾ, മറ്റ് വ്യാവസായിക ഉപഭോക്താക്കൾ എന്നിവർക്ക് കഴിഞ്ഞ ആറുമാസത്തെ ശരാശരിയുടെ എൺപത് ശതമാനം വാതകം ഗ്യാസ് വിപണന സ്ഥാപനങ്ങൾ ഉറപ്പാക്കണം. സിറ്റി ഗ്യാസ് വിതരണ ശൃംഖലകൾ വഴി വാതകം ലഭിക്കുന്ന വ്യാവസായിക, വാണിജ്യ ഉപഭോക്താക്കൾക്കും ഇതേ മാനദണ്ഡത്തിൽ എൺപത് ശതമാനം ലഭ്യമാക്കണം.

എണ്ണ ശുദ്ധീകരണ കമ്പനികളോട് എൽഎൻജി വിതരണത്തിലെ തടസ്സങ്ങൾ ഒരു പരിധി വരെ പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ശുദ്ധീകരണ ശാലകളിലേക്കുള്ള ഗ്യാസ് വിഹിതം കഴിഞ്ഞ ആറുമാസത്തെ ശരാശരി ഉപഭോഗത്തിന്റെ ഏകദേശം അറുപത്തിയഞ്ചു ശതമാനമായി, പ്രവർത്തനപരമായ ലഭ്യതയനുസരിച്ച് കുറയ്ക്കും.

പ്രകൃതിവാതകം (എൽഎൻജി, റീകാസിഫൈഡ് എൽഎൻജി ഉൾപ്പെടെ) ഉത്പാദകർ, ഇറക്കുമതിക്കാർ, വിതരണക്കാർ എന്നിവർ ഉത്പാദനം, ഇറക്കുമതി, ശേഖരം, വിതരണം, ഉപയോഗം എന്നിവ സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര സർക്കാരിനോ അംഗീകൃത ഉദ്യോഗസ്ഥനോ നൽകണം. ഇതിനിടെ, പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം എണ്ണ ശുദ്ധീകരണശാലകളോട് എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. അധിക ഉത്പാദനം ആഭ്യന്തര ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കാനും നിർദ്ദേശമുണ്ട്.

"ഇന്ധന വിതരണത്തിലെ നിലവിലെ ഭൗമരാഷ്ട്രീയ തടസ്സങ്ങളും എൽപിജിയുടെ ലഭ്യതയിലെ വെല്ലുവിളികളും കണക്കിലെടുത്ത് എൽപിജി ഉത്പാദനം ഉയർത്താൻ മന്ത്രാലയം എണ്ണ ശുദ്ധീകരണശാലകൾക്ക് നിർദേശം നൽകിയതായി പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം എക്സിൽ കുറിച്ചു. നിലവിലെ വിതരണ സാഹചര്യം മെച്ചപ്പെടുത്താനും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും ഒഴിവാക്കാനും ഉപഭോക്താക്കൾക്ക് 25 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മാത്രമേ ബുക്കിംഗ് അനുവദിക്കുകയുള്ളൂ എന്നും കേന്ദ്രസർക്കാർ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+