കുലുക്കി സര്‍ബത്ത് കുടിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
കോട്ടയം: യുവതലമുറയ്ക്ക് ഏറെ ഇഷ്ടപ്പെട്ട പാനീയമാണ് കുലുക്കി സര്‍ബത്ത്. എന്നാല്‍ വഴിയോരങ്ങളില്‍ വില്‍ക്കുന്ന ഇത്തരം സര്‍ബത്തുകള്‍ വാങ്ങി കുടിക്കുമ്പോള്‍ ശ്രദ്ധിക്കുക. കുലുക്കിസര്‍ബത്ത് കുടിച്ച പത്തോളം കുട്ടികളാണ് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ ആയിരിക്കുന്നത്. ഉറൂസിനുപോയ കുട്ടികള്‍ക്കാണ് വിഷബാധയേറ്റത്.
കാഞ്ഞിരമറ്റം ഉറൂസിന് പോയ കുട്ടികള്‍ അടുത്തുള്ള കടയില്‍ നിന്നും കുലുക്കിസര്‍ബത്ത് വാങ്ങി കഴിക്കുകയായിരുന്നു. വെള്ളം കുടിച്ചതിനുശേഷം കുട്ടികള്‍ക്ക് അസ്വസ്ഥകള്‍ അനുഭവപ്പെട്ടു. വീട്ടില്‍ എത്തിയപ്പോള്‍ വയറിളക്കം, ഛര്‍ദ്ദി, പനി, ശരീരവേദന തുടങ്ങിയവ പിടിപ്പെട്ട കുട്ടികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വെള്ളിയാഴ്ച മുതല്‍ കുട്ടികളില്‍ പലര്‍ക്കും അസാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടിരുന്നെന്ന് രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ സംഭവം അറിയാത്തതുകൊണ്ട് അപ്പോള്‍ കാര്യമാക്കിയില്ലായിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു. ഞായറാഴ്ച അവശനിലയിലായപ്പോഴാണ് കുട്ടികളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നത്.
ഒരേ പാനീയം കുടിച്ച കുട്ടികള്‍ക്കാണ് അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരിക്കുന്നത്. കുലുക്കി സര്‍ബത്ത് കഴിച്ചതാവാം വിഷബാധയേറ്റതെന്നും ഡോക്ടര്‍ പറഞ്ഞു. കുട്ടികളുടെ നില മെച്ചപ്പെട്ടുവരുന്നതായും ഡോക്ടര്‍മാര്‍ പറയുന്നു.












Click it and Unblock the Notifications