കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രദീപ് നാട്ടിലെത്തിയത് ഏതാനും ദിവസം മുമ്പ്; അവസാന ഫോണ്‍ കോള്‍ ഓര്‍ത്തെടുത്ത് കുടുംബം

Google Oneindia Malayalam News

തൃശ്ശൂര്‍: ഊട്ടി കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിന്റെ ഞെട്ടലില്‍ നിന്ന് രാജ്യം ഇതുവരെ മുക്തമായിട്ടില്ല. സിഡിഎസ് ജനറല്‍ മേധാവി വിപിന്‍ റാവത്ത് അദ്ദേഹത്തിന്റെ ഭാര്യ, സൈനികര്‍ എന്നിവരുള്‍പ്പെടെ 14 പേരാണ് തകര്‍ന്നു വീണ കേപ്റ്ററിലുണ്ടായിരുന്നത്. സൈനികര്‍ക്കൊപ്പം ഒരു മലയാളി സൈനികമുമുണ്ടായിരുന്നു എന്ന വാര്‍ത്ത കേരളം കേട്ടതും ഞെട്ടലോടെയാണ്.

'എന്ത് വെറുപ്പിക്കലാണ് ഈ അമ്മയും മോളും എന്ന് പറയുന്നവരുണ്ട്'; അവരോട് നിത്യയ്ക്ക് പറയാനുള്ളത്; ചുട്ടമറുപടി'എന്ത് വെറുപ്പിക്കലാണ് ഈ അമ്മയും മോളും എന്ന് പറയുന്നവരുണ്ട്'; അവരോട് നിത്യയ്ക്ക് പറയാനുള്ളത്; ചുട്ടമറുപടി

തൃശ്ശൂര്‍ പൊന്നൂക്കര സ്വദേശി പ്രദീപാണ് ദുരന്തത്തില്‍ മരിച്ച സംഘത്തിലുണ്ടായിരുന്നത്. പ്രദീപീന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ദുഖം അടക്കാനാവാതെ തേങ്ങുകയാണ് നാട്. പ്രദീപ് അവസാനമായി വിളിച്ച ഫോണ്‍ കോളിനെ കുറിച്ച് ഓര്‍ക്കുകയാണ് കുടുബം.

1

അമ്മേ ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട് അതിനു പോകാന്‍ ഒരുങ്ങുകയാണ് എന്നാണ് പ്രദീപ് അവസാനമായി വിളിച്ചപ്പോള്‍ അമ്മയോട് പറഞ്ഞത്. എന്നാല്‍ പ്രധാനപ്പെട്ട ഡ്യൂട്ടി എന്നതിന് പുറമെ അത് അദ്ദേഹത്തിന്റെ അവസാന ഡ്യൂട്ടിയായി മാറുകയാണുണ്ടായത്. ശ്വാസകോശ രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് പ്രദീപിന്റെ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസം മുന്‍പാണ് പ്രദീപ് നാട്ടിലെത്തിയത്. മകന്റെ പിറന്നാളും അച്ഛന്റെ ചികിത്സ ആവശ്യം എന്നിവ കാരണത്താലാണ് പ്രദീപ് നാട്ടിലെത്തിയിരുന്നത്. ജോലി സ്ഥലത്ത് തിരിച്ചെത്തിയ ഉടന്‍ പ്രദീപിനെ മരണം തട്ടിയെടുക്കുകയായിരുന്നു. തൃശൂരില്‍ നിന്നും തിരിച്ചെത്തി നാലാം ദിവസമായിരുന്നു പ്രദീപിനെ മരണം തട്ടിയെടുത്തത്.

ഇറാനെ പൂട്ടുമോ അതോ ആയുധം വാങ്ങുമോ? സൗദി രാജകുമാരന്‍ ഖത്തറില്‍, നിര്‍ണായക ചര്‍ച്ചഇറാനെ പൂട്ടുമോ അതോ ആയുധം വാങ്ങുമോ? സൗദി രാജകുമാരന്‍ ഖത്തറില്‍, നിര്‍ണായക ചര്‍ച്ച

2

പൊന്നൂക്കര മൈമ്പുള്ളി ക്ഷേത്രത്തിന് സമീപം അറക്കല്‍ വീട്ടില്‍ രാധാക്യഷ്ണന്റെ മൂത്ത മകനാണ് പ്രദീപ് (37). പ്രദീപിന്റെ മരണവാര്‍ത്ത അറിഞ്ഞ് സഹോദരന്‍ പ്രസാദ് കോയമ്പത്തൂരിലേക്ക് പോയിരുന്നു. കോയമ്പത്തൂരിലെ ക്വാര്‍ട്ടേഴ്സിലാണ് പ്രദീപും കുടുംബവും താമസിച്ചിരുന്നത്. ശ്രീലക്ഷ്മിയാണ് പ്രദീപിന്റെ ഭാര്യ, മക്കള്‍- ദക്ഷന്‍ ദേവ് (5),ദേവപ്രയാഗ് (2).മരണവിവരം അമ്മ കുമാരിയെ അറിയിച്ചു. ഊട്ടിയില്‍ ഹെലികോപ്റ്റര്‍ അപകടമുണ്ടായതായി കേട്ടതു മുതല്‍ കുമാരി ആശങ്കയിലായിരുന്നു. ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ഹെലികോപ്റ്ററില്‍ പോകുന്ന വിവരം തലേദിവസം ഫോണ്‍ വിളിച്ചപ്പോള്‍ പ്രദീപ് സൂചിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ വിളി വരാഞ്ഞതിനാല്‍ പോയിട്ടുണ്ടാവില്ലെന്നായിരുന്നു അമ്മ കരുതിയിരുന്നത്. എന്നാല്‍ രാത്രി വീടിനു ചുറ്റുമെത്തിയവരുടെ പ്രതികരണങ്ങളില്‍നിന്നും വാര്‍ത്താ സൂചനകളില്‍ നിന്നുമാണ് പ്രദീപ് മരണപ്പെട്ട വിവരം അമ്മ അറിയുന്നത്.

3

2004ലാണ് പ്രദീപ് വ്യോമസേനയില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും കശ്മീര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ക്കെതിരായ ഓപ്പറേഷനുകളിലും പങ്കെടുത്തിരുന്നു. 2018 ലെ പ്രളയകാലത്ത് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്റ്റര്‍ സംഘത്തില്‍ പ്രദീപുണ്ടായിരുന്നു. അന്നു സ്വമേധയാ സന്നദ്ധനായി ചുമതല ഏറ്റെടുക്കുകയായിരുന്നു പ്രദീപ്. പ്രദീപ് ഉള്‍പ്പെട്ട ദൗത്യസംഘത്തിനു രാഷ്ട്രപതിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രത്യേക പ്രശംസയും ലഭിച്ചിരുന്നു. അതേസമയം ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ ഡല്‍ഹിയിലെത്തിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചിരുന്നു.

ഓക്‌സിജന്‍ എങ്ങനെ വീട്ടില്‍ നിര്‍മ്മിക്കാം മുതല്‍ ദൃശ്യം 2 വരെ; ഈ വര്‍ഷം ഗൂഗിളില്‍ തിരഞ്ഞത് ഇവഓക്‌സിജന്‍ എങ്ങനെ വീട്ടില്‍ നിര്‍മ്മിക്കാം മുതല്‍ ദൃശ്യം 2 വരെ; ഈ വര്‍ഷം ഗൂഗിളില്‍ തിരഞ്ഞത് ഇവ

4

അന്തരിച്ച ഡിസിഎസ് ജനറല്‍ മേധാവി ബിപിന്‍ റാവത്തിനെ പൂര്‍ണ ബഹുമതികളോടെയും. മറ്റുള്ളവരെ അവരുടെ റാങ്കിനനുസരിച്ചുള്ള ബഹുമതികളോടെയും സംസ്‌കരിക്കുമെന്ന് രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ അറിയിച്ചിരുന്നു. ഹെലികോപ്റ്റര്‍ അപകടത്തില്‍ ഒരാള്‍ മതാത്രമാണ് രക്ഷപ്പെട്ടത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്. ഇദ്ദേഹം നിലവില്‍ ഊട്ടിയിലെ മിലിട്ടറി ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനായി എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കുമെന്നും രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് ഊട്ടിയിലെ കൂനൂരില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്.

5

സിഡിഎസ് ജനറല്‍ മേധാവി ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരാണ് കോപ്റ്ററിലുണ്ടായിരുന്നത്. കൊയമ്പത്തൂരിലെ സുലൂര്‍ വ്യോമസേന വിമാനത്താവളത്തില്‍ നിന്ന് വില്ലിങ്ടണ്‍ കന്റോണ്‍മെന്റിലെ ഡിഫന്‍സ് കോളജിലേക്ക് സെമിനാറില്‍ പങ്കെടുക്കാന്‍ പോകവെയാണ് കോപ്റ്റര്‍ തകര്‍ന്ന് വീണത്. കട്ടേരി പാര്‍ക്കിന് സമീപമാണ് കോപ്റ്റര്‍ തകര്‍ന്നത്. വ്യോമസേനയുടെ എംഐ 17 വി 5 വിഭാഗത്തില്‍പ്പെട്ട കോപ്റ്ററിലാണ് ഇവര്‍ കോളജിലേക്ക് പോയത്. എല്ലാവിധ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടും കൂടി നിര്‍മ്മിച്ച കോപ്റ്ററാണിത്. 2018ലാണ് കോപ്റ്റര്‍ റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയത്. ഉച്ചക്ക് 2.40ന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ 11.40നാണ് സംഘം ഹെലികോപ്ടറില്‍ കോളജിലേക്ക് പുറപ്പെട്ടത്.

കൂനൂരിൽ മരണപ്പെട്ടവർക്ക് ആദരവുമായി പാർലമെന്റ്, ബിപിൻ റാവത്തിന്റെ സംസ്‌ക്കാരം പൂർണ സൈനിക ബഹുമതികളോടെകൂനൂരിൽ മരണപ്പെട്ടവർക്ക് ആദരവുമായി പാർലമെന്റ്, ബിപിൻ റാവത്തിന്റെ സംസ്‌ക്കാരം പൂർണ സൈനിക ബഹുമതികളോടെ

6

12.10ന് വെല്ലിങ്ടണില്‍ എത്തിയിരുന്നു. എന്നാല്‍ കനത്തമഞ്ഞ് കാരണം ഹെലികോപ്ടര്‍ ഇറക്കാന്‍ സാധിച്ചിരുന്നില്ല തുടര്‍ന്ന് സുലൂരിലേക്ക് മടങ്ങങ്ങുകയായിരുന്നു. ഏകദേശം 12.20ന് ശേഷം കുനൂരിലെ കട്ടേരി ഫാമിന് സമീപത്തായി ഹെലികോപ്ടര്‍ തകര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നാല് മൃതദേഹങ്ങള്‍ പെട്ടെന്ന് തന്നെ കണ്ടെടുത്തിയിരുന്നു. പിന്നീട് വൈകുന്നേകമാകുമ്പോഴേക്കും 13 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. അതില്‍ ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടുന്നു. എല്ലാവരുടെയും മൃതദേഹം കത്തി കരിഞ്ഞ നിലയിലായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ട്‌പോകും വഴിയാണ് ബിപിന്‍ റാവത്ത് മരണപ്പെട്ടത്.

7

രക്ഷാപ്രവര്‍ത്തകരോട് ബിപിന്‍ റാവത്ത് സംസാരിച്ചിരുന്നുവെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. അദ്ദേഹം തന്റെ സ്വന്തം പേര് പറഞ്ഞിരുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ശരീരമാസകലം അദ്ദേഹത്തിന് പൊള്ളലേറ്റിരുന്നുവെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് വൈകീട്ടോടെ കൂനൂരില്‍ നിന്ന് ഡല്‍ഹിയിലെത്തിക്കും. തുടര്‍ന്ന് നാളെ ഡല്‍ഹിയിലെ ബ്രാര്‍ സക്വയറല്‍ സംസാ്കരിക്കും. അതീവ സുരക്ഷാ സംവിധാനങ്ങളുള്ള കോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. അതിനാല്‍ തന്നെ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

സൈനിക മേധാവിയുടെ മരണം; അവസാനത്തെ പ്രസംഗങ്ങളിലൊന്ന് കേരള പൊലീസിന്റെ പരിപാടിയിൽ; നടുക്കം...സൈനിക മേധാവിയുടെ മരണം; അവസാനത്തെ പ്രസംഗങ്ങളിലൊന്ന് കേരള പൊലീസിന്റെ പരിപാടിയിൽ; നടുക്കം...

Recommended Video

cmsvideo
Bipin Rawat Biography: Know everything about the first CDS of India
8

അന്വേഷണ സംഘം അപകടം നടന്ന കൂനൂരിലെത്തി. വിശദമായി പരിശോധിച്ചിരുന്നു. വിങ് കമാന്റര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ ലേക രാജ്യങ്ങളും അനുശോചനമര്‍പ്പിച്ചിരുന്നു. ബ്രിട്ടനും, അമേരിക്കയും നടുക്കം രേഖപ്പെടുത്തി. ഐക്യരാഷ്ട്ര സഭയും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. അതീവ ദുഖകരമെന്നാണ് ഐക്യ രാഷ്ട്രസഭ പ്രസ്താവിച്ചത്.

English summary
Coonoor helicopter crash: the death of malayali soldier pradeep shook his family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X