കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉല്പാദക കമ്പനികളുടെ വളര്‍ച്ചയ്ക്ക് പുതിയ ചട്ടകൂട്, കോഡിനേഷന്‍ സമിതി രൂപീകരിച്ചു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കാര്‍ഷിക മേഖലയില്‍ കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതു തരംഗമായി മാറിയ ഉല്പാദക കമ്പനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും വിപണിയില്‍ കര്‍ഷകര്‍ നേരിട്ട് ഇടപെടുന്നതിനുമായി കമ്പനികളുടെ കൂട്ടായ ചട്ടകൂട് രൂപപ്പെടുന്നു. നബാര്‍ഡിന്റെ സാങ്കേതികവും സാമ്പത്തികവുമായ പിന്തുണയില്‍ കേരളത്തില്‍ 105 കാര്‍ഷികോല്പാദക കമ്പനികളാണുള്ളത്. വ്യത്യസ്ത ഇനം കാര്‍ഷികോല്‍പ്പന്നങ്ങളും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുമാണ് ഓരോ കമ്പനിക്കുമുള്ളത്.നിലവിലെ വിപണിയോട് കിടപിടിക്കുന്ന ബ്രാന്‍ഡഡ് ഉല്പന്നങ്ങളും ചില കമ്പനികള്‍ക്കുണ്ട്. പൂര്‍ണ്ണമായും കര്‍ഷകരാണ് ഇതിന്റെ ഓഹരി ഉടമകള്‍.

നബാര്‍ഡിന്റെ സഹായങ്ങള്‍ അവസാനിക്കുന്നതോടെ കമ്പനികളുടെ നിലനില്പിനും വളര്‍ച്ചക്കും വിപണി നിയന്ത്രണത്തിലും ഇടപെടുക എന്ന ലക്ഷ്യത്തോടെയാണ് വ്യത്യസ്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഉല്പാദക കമ്പനികളുടെ യോജിച്ചുള്ള പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഉല്പാദനത്തിലും വില നിയന്ത്രണത്തിലും വിപണിയിലും കര്‍ഷകര്‍ തന്നെ വിലപേശല്‍ ശക്തിയാവുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് സംസ്ഥാന തലത്തില്‍ ഏകോപനത്തിന് നേതൃത്വം വഹിക്കുന്ന വേഫാം പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ സാബു പാലാട്ടില്‍ പറഞ്ഞു. പ്രൊഡ്യൂസര്‍ കമ്പനികളുടെ ഉല്പന്നങ്ങള്‍ ആഭ്യന്തര- വിദേശ വിപണിയില്‍ ബ്രാന്‍ഡ് ചെയ്യുന്നതിനും വിപണനത്തിനുമായി സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഔട്ട് ലെറ്റുകള്‍ ഭാവിയില്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനതല ഏകോപനത്തിന് മുന്നോടിയായി വിവിധ ജില്ലകളില്‍ നിലവിലുള്ള കമ്പനികളെ ഉള്‍പ്പെടുത്തി ജില്ലാതല കോഡിനേഷന്‍ സമിതികളുടെ രൂപീകരണം ആരംഭിച്ചു.

2018

കോര്‍ഡിനേഷന്‍ സമിതി രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യുന്നു

ഇതിന് മുന്നോടിയായി വയനാട്ടില്‍ 13 കമ്പനികള്‍ ചേര്‍ന്ന് ആദ്യ ജില്ലാതല എഫ്. പി.ഒ. കോഡിനേഷന്‍ കമ്മിറ്റി ( അഡ് ഹോക് ) രൂപീകരിച്ചു. പ്രൊഡ്യൂസര്‍ കമ്പനികളുടെ കൂട്ടായ്മയായ രൂപീകരിച്ച സമിതിയുടെ ചെയര്‍മാനായി സാബു പാലാട്ടിലിനെയും സംസ്ഥാന സമിതി പ്രതിനിധിയായി വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടര്‍ സി.വി.ഷിബുവിനെയും അ്ഡ്‌ഹോക് കമ്മിറ്റി പ്രതിനിധികളായി അഡ്വ.ടി.യു.ഷാജി, കെ.സി. കൃഷ്ണദാസ് , ജി.ഹരിലാല്‍ എന്നിവരെയും തിരഞെടുത്തു. വയനാട് ജില്ലാതല എഫ്. പി. ഒ. കോഡിനേഷന്‍ കമ്മിറ്റിയുടെ ആദ്യ യോഗവും പ്രൊഡ്യൂസര്‍ കമ്പനികളുടെ നേതൃത്വത്തില്‍ നബാര്‍ഡ് എ.ജി.എം. എന്‍. എസ്. സജികുമാറിനുളള യാത്രയപ്പ് യോഗവും സംയുക്തമായി കല്‍പ്പറ്റ ക്രിസ്റ്റല്‍ റസിഡന്‍സിയില്‍ നടന്നു.വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സാബു പാലാട്ടില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ എം.ഡി. ശ്യാമള മുഖ്യപ്രഭാഷണം നടത്തി.

വയനാട് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് രമേശ് എഴുത്തച്ചന്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡ് വൈസറി ബോര്‍ഡ് മെമ്പര്‍ സി.ഡി. സുനീഷ്, വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി. ഷിബു, വിവിധ ഉല്പാദക കമ്പനി പ്രതിനിധികളായ കെ.ജെ. ജോസ് (ലോഗ), ഗീത വിജയന്‍ (ബാബ് കോ), ബെനഡിക്ട് തോമസ് (വേ കഫേ ) ,കെ. രാജേഷ് (വേവിന്‍) ,സുകുമാരനുണ്ണി (വാംപ്), ഇ.ജി. ജോസഫ് (വാസ്പ്) , ഉമ മധു (വേഫാം) , അഡ്വ. ടി. യു. ഷാജി (ഡബ്ല്യൂ.എന്‍. എച്ച്. എഫ്. പി.സി.) യു.പി. അബ്രാഹം, ടി.യു. ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. സജികുമാറിനുള്ള ഉപഹാരം സാബു പാലാട്ടില്‍ കൈമാറി.

 കുമ്പളയില്‍ കെഎംസിസി ദശവാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും... കുമ്പളയില്‍ കെഎംസിസി ദശവാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും...

English summary
coordination commitee has been established for the growth of production companies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X