കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഠായിത്തെരുവ് വികസനപ്രവൃത്തികളുമായി സഹകരിക്കില്ല: ഏകോപന സമിതി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: എപ്പോള്‍ വാഹനം കടത്തിവിടുമെന്ന് ഉറപ്പു പറയാതെ മിഠായിത്തെരുവില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസ്‌റുദ്ദീന്‍ ഒന്‍പതു മാസമായി ഇവിടെ വാഹനങ്ങള്‍ക്ക് വിലക്ക് തുടരുകയാണ്. ഇനിയും കാത്തുനില്‍ക്കാനാവില്ല.

വാഹനം കടത്തിവിടുന്ന തീയതി നിശ്ചയിക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ഫാക്‌സ് സന്ദേശം അയച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കണ്ട് പ്രശ്‌നം അവതരിപ്പിക്കും. നിരാഹാരം അടക്കമുള്ള നടപടികളിലേക്ക് പോവും. നവീകരണത്തിന്റെ പേരില്‍ ഒറ്റക്കടകളിലും തൊടാന്‍ അനുവദിക്കില്ല. നിയമപരമായി ഇതിനെ നേരിടുമെന്നും നസ്‌റുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

vyapari2

ഉദ്ഘാടനത്തിനു മുന്‍പ് വ്യാപാരികളുമായി കൂടിയാലോചന നടത്തിയിട്ടില്ല. ഉദ്ഘാടനം തീരുമാനിച്ച വിവരം പറയുന്നത് യോഗം വിളിച്ചശേഷമാണ്. ജനപ്രതിനിധകളെ ബന്ദിയാക്കിയെന്നും മൈക്ക് തട്ടിപ്പറിച്ചെന്നും പറയുന്നത് ശരിയല്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സേതുമാധവന്‍ പറഞ്ഞു. സി.എസ് നടരാജന്‍, ഉമ്മര്‍കുട്ടി, വി. സുനില്‍ കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ലൗജിഹാദും ഹാദിയമാരും ഇനിയില്ല! മതം മാറണമെങ്കിൽ കളക്ടറെ അറിയിക്കണം, പത്ത് നിർദേശങ്ങൾ..ലൗജിഹാദും ഹാദിയമാരും ഇനിയില്ല! മതം മാറണമെങ്കിൽ കളക്ടറെ അറിയിക്കണം, പത്ത് നിർദേശങ്ങൾ..

English summary
coordination committee; SM Street is not cooperating with the development actions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X