കൊല്ലം:ഡ്യൂട്ടിക്കിടെ പൊലീസുകാരന് കുത്തേറ്റു
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ പൊലീസുകാരന് കുത്തേറ്റു. തിരക്ക് നിയന്ത്രിയ്ക്കാനെത്തിയ പൊലീസുകാരനാണ് കുത്തേറ്റത്. കൊല്ലം റെയില്‍വേ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുള്‍ സലാം (55)മിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വെട്ടിക്കവല സ്വദേശി വിപിന്‍ ചന്ദ്രന്‍ (35) അറസ്റ്റിലായി. ഇയാള്‍ മാനസിക രോഗിയാണെന്ന് പൊലീസ് സംശയിക്കുന്നു
കൊല്ലം റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ളാറ്റ്‌ഫോമില്‍ ഇന്ന് (മെയ് 30) രാവിലെയാണ് സംഭവം നടക്കുന്നത്. ഡ്യൂട്ടിയ്ക്കിടെ പൊലീസുകാരന്റെ പിന്‍ഭാഗത്ത് പ്രതി കുത്തുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ പൊലീസുകാരനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അറസ്റ്റിലായ വിപിന്‍ ചന്ദ്രന്‍ മാനസിക വിഭ്രാന്തി കാട്ടിയതായി പൊലീസ് പറഞ്ഞു. കുത്താനുപയോഗിച്ച കത്തിയും പിടിച്ചെടുത്തു. പ്ളാറ്റ്‌ഫോമിലൂടെ ചാക്ക് കെട്ട് വലിച്ചിഴച്ച് വരികയായിരുന്നു വിപിന്‍ ചന്ദ്രന്‍. ഇത് ദേഹത്ത് തട്ടിയതിനെത്തുടര്‍ന്ന് ഒരു യാത്രക്കാരന്‍ ഇയാളുമായി വഴക്കിട്ടു. പ്രശ്‌നം പരിഹരിയ്ക്കുന്നതിനിടെയാണ് അബ്ദുള്‍ സലാമിനെ പിന്നില്‍ നിന്ന് വിപിന്‍ചന്ദ്രന്‍ കുത്തിയത്.












Click it and Unblock the Notifications