കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമുഖ നടിക്ക് രാഷ്ട്രീയ നേതാവിന്റെ വക അശ്ലീല സന്ദേശങ്ങളുടെ പെരുമഴ

  • By അന്‍വര്‍ സാദത്ത്
Google Oneindia Malayalam News

മുംബൈ: വാട്‌സ്ആപ്പിലും, ഫോണിലും തുടര്‍ച്ചയായി അശ്ലീല സന്ദേശങ്ങള്‍ അയച്ച് ശല്യം ചെയ്യുന്നതായി 27-കാരിയായ നടിയുടെ പരാതി. അശ്ലീല സന്ദേശങ്ങള്‍ക്ക് പുറമെ വേശ്യയെന്ന് കൂടി വിളിച്ച് അപമാനിച്ചതോടെയാണ് ഇവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. മറ്റൊരു സ്ത്രീയെ അപമാനിച്ചതിന് കഴിഞ്ഞ ആഴ്ച പോലീസ് കേസ് രജിസ്റ്റര്‍ വിശ്വനാഥ് ഷെട്ടിയാണ് ഈ കേസിലും പ്രതി.

ഷുഹൈബ് വധം; പ്രതി ആകാശിന് ഫേസ്ബുക്കില്‍ ആരാധികമാരും ആരാധകന്മാരുംഷുഹൈബ് വധം; പ്രതി ആകാശിന് ഫേസ്ബുക്കില്‍ ആരാധികമാരും ആരാധകന്മാരും

അംബോലി, ഓഷിവാര പോലീസ് സ്‌റ്റേഷനുകളിലാണ് ഈ പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ രാഷ്ട്രീയ നേതാവായ പ്രതിക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് മടിക്കുകയാണ്. അന്ധേരി വെസ്റ്റിലുള്ള ജിമ്മില്‍ അംഗങ്ങളാണ് നടിയും, ഷെട്ടിയും. ഇതുവഴിയാണ് ഇരുവരും പരിചയത്തിലാകുന്നത്. എന്നാല്‍ തന്നെ വിളിക്കാനുള്ള കാരണങ്ങള്‍ പലപ്പോഴും ഷെട്ടി കണ്ടെത്തുന്നതായി യുവതി പരാതിയില്‍ പറയുന്നു. വിളിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും ഇയാള്‍ ശല്യം തുടര്‍ന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവാണ് ഷെട്ടി.

arrest

ജനുവരി 29 ഷെട്ടി യുവതിയെ തുടര്‍ച്ചയായി ഫോണിലും, വാട്‌സ്ആപ്പിലും വിളിച്ച് കൊണ്ടിരുന്നു. എന്തിനാണ് തന്നെ ഇങ്ങനെ ശല്യപ്പെടുത്തുന്നതെന്ന് യുവതി മെസേജ് അയച്ചപ്പോഴാണ് ഇയാള്‍ വേശ്യയെന്ന് വിളിച്ച് പ്രതികരിച്ചത്. കുടുംബവും, സുഹൃത്തുക്കളുമായി ആലോചിച്ച ശേഷമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം പ്രകാരമുള്ള വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. ഷെട്ടി അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും നടി ഹാജരാക്കി.

ഷെട്ടിക്കെതിരെ സമാനമായ പരാതിയുമായി മറ്റൊരു നടിയും പരാതി നല്‍കിയിട്ടുണ്ട്. ഇയാളുടെ ഗേള്‍ഫ്രണ്ട് ആകാന്‍ ആവശ്യപ്പെട്ടാണ് ശല്യപ്പെടുത്തല്‍. നിരാകരിച്ചതോടെ ഇവരെയും വേശ്യയെന്ന് വിളിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ച യുവതിയെ ഭീഷണിപ്പെടുത്തിയതോടെയാണ് ഇവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.

ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് കൈമാറിയേക്കും; സിപിഎമ്മിന് അനുകൂല നിലപാട്ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് കൈമാറിയേക്കും; സിപിഎമ്മിന് അനുകൂല നിലപാട്

ഇന്ത്യയ്ക്കെതിരെ മാലിദ്വീപ്: രാജ്യത്തെ വസ്തുുതകൾ വളച്ചൊടിക്കുന്നു, പ്രസ്താവന ചൊടിപ്പിച്ചു!ഇന്ത്യയ്ക്കെതിരെ മാലിദ്വീപ്: രാജ്യത്തെ വസ്തുുതകൾ വളച്ചൊടിക്കുന്നു, പ്രസ്താവന ചൊടിപ്പിച്ചു!

 കരഞ്ഞ് തളർന്ന് ഷുഹൈബിന്റെ ഉമ്മയും പെങ്ങന്മാരും.. പണി തീരാത്ത വീട്ടിൽ നിന്നും മുഖ്യമന്ത്രിക്ക് കത്ത് കരഞ്ഞ് തളർന്ന് ഷുഹൈബിന്റെ ഉമ്മയും പെങ്ങന്മാരും.. പണി തീരാത്ത വീട്ടിൽ നിന്നും മുഖ്യമന്ത്രിക്ക് കത്ത്

English summary
Cops book Mumbai man for harassing actress, sending her lewd message
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X