മദ്യം വേണ്ട, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലിസുകാരന്‍ വെള്ളമടിച്ചാലോ?
തൊടുപുഴ : തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മദ്യപിച്ച പോലിസുകാരന് സസ്‌പെന്‍ഷന്‍. കരിമണ്ണൂരിലെ സ്വകാര്യ സ്‌കൂളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട എ ആര്‍ ക്യാമ്പിലെ പോലിസുകാരനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ക്യമ്പിലേക്ക് പോലിസുക്കാരന്‍ മദ്യപിച്ച് എത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌കൂളില്‍ ഡ്യൂട്ടിക്ക് നിര്‍ത്തിയതായിരുന്നു .

തൊടുപ്പുഴ താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയ ശേഷം ഇടുക്കി പോലിസ് മേധാവി കെ വി ജോസഫാണ് പോലിസിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications