കൊറോണ; അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണം, ആശങ്ക വേണ്ട!! പൂഴ്ത്തിവെച്ചാൽ കർശന നടപടി
കണ്ണൂർ; കൊറോണ ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ അനാവശ്യമായി വാങ്ങിക്കൂട്ടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ജില്ലാ കളക്ടർ. ഇത് കര്‍ശനമായും ഒഴിവാക്കണം. നാട്ടില്‍ അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യം ഉണ്ടാകുമെന്ന ധാരണ തെറ്റാണെന്നും കളക്ടർ പറഞ്ഞു.
ആവശ്യമുള്ള സാധനങ്ങളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ല.അതേസമയം, കൊറോണ ഭീതിയുടെ മറവില്‍ ചില വ്യാപാര സ്ഥാപനങ്ങള്‍ സാധനങ്ങള്‍ പൂഴ്ത്തിവച്ച് കൃത്രിമക്ഷാമമുണ്ടാക്കുകയും അമിത വില ഈടാക്കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കും.

വ്യാപാര സ്ഥാപനങ്ങള്‍ വലിയ ഓഫറുകള്‍ നല്‍കുന്നത് ആളുകള്‍ തടിച്ചുകൂടുന്ന സ്ഥിതിയുണ്ടാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതും പാടില്ലാത്തതാണ്. വ്യാപര സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ആളുകള്‍ അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണം. ബ്രേക്ക് ദി ചെയിന്‍ കാംപയിന്റെ ഭാഗമായുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും കളക്ടർ വ്യക്തമാക്കി.
അതിനിടെ ഇന്ന് കണ്ണൂരിൽ മൂന്ന് പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഗൾഫിൽ നിന്നും വന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് മറ്റ് 9 പേർക്കും കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കാസർഗോഡ് നിന്നുള്ള ആറ് പേർക്കും എറണാകുളത്ത് നിന്നുള്ള അഞ്ച് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 52 ആയി.
നിലവിൽ സംസ്ഥാനത്ത് 53013 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 52785 പേർ വീടുകളിലും 228 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് മാത്രം 70 പേരേയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 3716 സാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 2566 സാംപിളുകള്‍ നെഗറ്റീവാണ്.
അതേസമയം സർക്കാരും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറായില്ലേങ്കിൽ നിരോധനാജ്ഞ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു ഭാഗത്ത് ആൾക്കൂട്ടം ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ മറുഭാഗത്ത് ഇതിനെയെല്ലാം നിരാകരിക്കുന്ന സമീപമാണ് ഉണ്ടാകുന്നത്.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചു പിടിക്കും; പ്രഖ്യാപിച്ച് ഡികെ ശിവകുമാര്‍,തന്ത്രം മെനയുന്നു












Click it and Unblock the Notifications