കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിജീവനക്കിറ്റ്; 88 ലക്ഷം കുടുംബങ്ങള്‍ക്ക് 4 മാസത്തേക്ക് കൂടി സൗജന്യ ഭക്ഷ്യകിറ്റ്; ഉദ്ഘാടനം ഇന്ന്

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ 88 ലക്ഷം കുടുംബങ്ങള്‍ക്ക് 4 മാസത്തേക്ക് കൂടി സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ഒരു കിലോഗ്രാം പഞ്ചസാര, ആട്ട, ഉപ്പ്, 750 ഗ്രാം കടല, ചെറുപയര്‍, 250 ഗ്രാം സാമ്പാര്‍ പരിപ്പ്, അര ലിറ്റര്‍ വെളിച്ചെണ്ണ, 100 ഗ്രാം മുളക്‌പൊടി എന്നിവയാണ് ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ വരെയുള്ള നാല് മാസങ്ങളില്‍ എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് ലഭ്യമാകും.

pinarayi

എ.എ.വൈ. കാര്‍ഡുടമകള്‍ക്ക് ഇന്ന് മുതല്‍ 28 വരെയും 29,30 തിയതികളില്‍ മുന്‍ഗണനാ വിഭാഗങ്ങളിലുള്ളവര്‍ക്കും കിറ്റ് വിതരണം ചെയ്യും. കാര്‍ഡ് നമ്പര്‍ അവസാനിക്കുന്ന അക്കത്തെ അടിസ്ഥാനമാക്കി റേഷന്‍കടകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം സപ്ലൈകോയുടെ ശ്യംഖലകള്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും എത്തിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നു. ഓണ്‍ലൈന്‍ വിതരണവും സപ്ലൈകോ ആരംഭിച്ചിട്ടുണ്ട്.

നാളെ ഭാരത് ബന്ദ്; കാർഷിക ബില്ലിനെതിരെ സമരം ശക്തമാക്കി കർഷക സംഘടനകൾ, പിന്നോട്ടില്ലനാളെ ഭാരത് ബന്ദ്; കാർഷിക ബില്ലിനെതിരെ സമരം ശക്തമാക്കി കർഷക സംഘടനകൾ, പിന്നോട്ടില്ല

കൊവിഡ് അതിജീവനക്കിറ്റില്‍ 17 ഇനം അവശ്യസാധനങ്ങളാണ് ഉള്‍പ്പെട്ടിരുന്നത്. 756 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി സപ്ലൈകോയ്ക്ക് നല്‍കിയത്. കാര്‍ഡുടമകള്‍ക്ക് പുറമെ അഗതി മന്ദിരങ്ങള്‍, ആശ്രമങ്ങള്‍ തുടങ്ങിയ വിവിധ ക്ഷേമ സ്ഥാപനങ്ങളിലുള്ള അന്തേവാസികള്‍ക്ക് അതിജീവനക്കിറ്റുകള്‍ വിതരണം ചെയ്തു.

26 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കും ഭക്ഷ്യകിറ്റ് നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് 91190 കിറ്റ് വിതരണം ചെയ്തു. ട്രാന്‍സ്‌ജെന്‍ഡറുകളും പദ്ധതിയുടെ പ്രത്യേക ഗുണഭോക്താക്കളായി. ലോക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് ആരംഭിച്ച സമൂഹ അടുക്കളകള്‍ക്കായി 70 ലക്ഷം രൂപയുടെ അവശ്യ സാധനങ്ങളും സമ്പര്‍ക്ക വിലക്കിലുള്ളവര്‍ക്കായി കാല്‍ ലക്ഷത്തോളം ഭക്ഷ്യക്കിറ്റുകളും നല്‍കിയിട്ടുണ്ട്.

Recommended Video

cmsvideo
Kerala Unlock: Quarantine Duration Limited To 7 Days | Oneindia Malayalam

ഓണക്കാലത്ത് പായസക്കൂട്ട് ഉള്‍പ്പെടെ 11 ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുത്തിയ ഓണക്കിറ്റാണ് വിതരണം ചെയ്തതെന്നും ഓണക്കിറ്റിനായി 440 കോടി രൂപയാണ് സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് അനുവദിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 88 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഓണക്കിറ്റ് വിതരണം ചെയ്തു.

തൊഴില്‍ പരിഷ്‌കരണ ബില്ലുകളെ പ്രശംസിച്ച് നരേന്ദ്രമോദി; തൊഴില്‍ സുരക്ഷയും സാമ്പത്തിക വളര്‍ച്ചയുംതൊഴില്‍ പരിഷ്‌കരണ ബില്ലുകളെ പ്രശംസിച്ച് നരേന്ദ്രമോദി; തൊഴില്‍ സുരക്ഷയും സാമ്പത്തിക വളര്‍ച്ചയും

'മന്ത്രി കടകംപളളി സുരേന്ദ്രന്‍ പലതവണ സ്വപ്നയുടെ വീട്ടിൽ പോയി'; പുതിയ ആരോപണവുമായി സന്ദീപ് വാര്യർ'മന്ത്രി കടകംപളളി സുരേന്ദ്രന്‍ പലതവണ സ്വപ്നയുടെ വീട്ടിൽ പോയി'; പുതിയ ആരോപണവുമായി സന്ദീപ് വാര്യർ

English summary
Corona crisis: Kerala government to provide free food kits to 88 lakh families for four more months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X