Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോസ്റ്റല്‍ കാലാവധി അവസാനിച്ചു; അമേരിക്കയില്‍ കുടുങ്ങി മലയാളി വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കേരളത്തിലേക്ക് തിരിച്ചെത്താനാവതെ അമേരിക്കയില്‍ കുടുങ്ങി മലയാളി വിദ്യാര്‍ത്ഥികള്‍. തിരുവനന്തപുരം സ്വദേശികളായ ആനന്ദ് ശര്‍മയും ഗൗതം മേനോനുമാണ് നാട്ടിലെത്താന്‍ കഴിയാകെ കുടുങ്ങിയ കിടക്കുന്നത്.

അമേരിക്കയിലെ മസാച്ചുസെറ്റ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. സെമസ്റ്റര്‍ പൂര്‍ത്തിയായതിനാല്‍ ഇരുവരുടേയും ഹോസ്റ്റല്‍ കാലാവധി മെയ് 30 ന് അവസാനിച്ചിരിക്കുകയാണ്.താമസം മാറാന്‍ കഴിയാത്തതിനാല്‍ 13 ദിവസം കൂടി ഹോസ്റ്റലില്‍ താമസിക്കാന്‍ അനുമതി തേടുകയായിരുന്നു.

corona

എന്നാല്‍ ഈ ശനിയാഴ്ച്ചയോടെ ഹോസ്റ്റല്‍ കാലാവധി അവസാനിച്ചു. പിന്നാലെ ഹോസ്റ്റലില്‍ നിന്നും മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതാടെ വലിയ സാമ്പത്തിക ചെലവില്‍ മറ്റിടങ്ങളില്‍ താമസിക്കുകയാണ്.

നാട്ടിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അത് സംബന്ധിച്ച് ഇതുവരേയും യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല. അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ഇല്ലായെന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

അതിനിടെ എയര്‍ ഇന്ത്യയില്‍ യാത്രക്കാരന്‍ മരിച്ചിരുന്നു. ലാഗോസില്‍ നിന്നും മുംബൈയിലേക്ക് യാത്ര ചെയ്ത യാത്രക്കാരന്‍ എയര്‍ഇന്ത്യ വിമാനത്തില്‍ വെച്ച് മരണപ്പെട്ടത്. വിമാനത്തില്‍ വെച്ച് യാത്രക്കാരന് വിറയല്‍ അനുഭവപ്പെട്ടിരുന്നുവെന്നാണ് വിവരം. ശ്വാസ തടസ്സം അനുഭവപ്പെട്ടതോടെ വിമാനത്തില്‍ വെച്ച് ഇയാള്‍ക്ക് ഓക്‌സിജന്‍ നല്‍കിയിരുന്നതായും മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മലേറിയ ഉള്ളതായി യാത്രക്കാരന്‍ വിമാനത്തിലെ ജീവനരക്കാരോട് മരിച്ചയാള്‍ പറയുകയും ചെയ്തിരുന്നു.

മരിക്കുന്നതിന് മുമ്പായി യാത്രക്കാരന്റെ വായില്‍ നിന്ന് രക്തസ്രാവമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ 3.40 ഓടെയാണ് വിമാനം മുംബൈയില്‍ ഇറങ്ങിയത്. യാത്രക്കാരന്റെ മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും സ്വാഭാവിക മരണമാണെന്നുമാണ് എയര്‍ ഇന്ത്യയുടെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+