കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ രോഗികളുടെ വിവരങ്ങള്‍ ചോരുന്നു? രോഗമുക്തി നേടിയവര്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോളുകള്‍

Google Oneindia Malayalam News

കാസര്‍കോട്: സംസ്ഥാനത്തെ കൊറോണ രോഗികളുടെ വിവരങ്ങള്‍ ചോരുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയവരില്‍ ചിലരെ തുടര്‍ ചികിത്സ വാഗ്ദാനം ചെയ്ത് ചില സ്വകാര്യ ആശുപത്രികളില്‍ നിന്നും ഫോണ്‍ വിളികള്‍ വരുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാസര്‍കോട് ജില്ലയിലെ രോഗികളില്‍ ചിലരെയാണ് ഡോക്ടര്‍മാര്‍ നേരിട്ട് വിളിച്ചതെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തോളം രോഗികള്‍ക്കാണ് ഇന്ന് ഫോണ്‍വിളിയെത്തിയത്. ഇതിനിടെ സംഭവത്തില്‍ പ്രതികരിച്ച് കാസര്‍കോട് ഡിഎംഒ രംഗത്തെത്തി. കൊറോണ രോഗികളുമായി ബന്ധപ്പെട്ട് എ്ല്ലാ കാര്യങ്ങളും ചെയ്യുന്നത് സര്‍ക്കാര്‍ ആശുപത്രികളിലാണെന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള ഫോണ്‍വിളികളില്‍ വീണു പോകരുതെന്ന് കാസര്‍കോട് ഡിഎംഒ പറഞ്ഞു. വിശദാംശങ്ങളിലേക്ക്.

പത്തിലധികം രോഗികളെ

പത്തിലധികം രോഗികളെ

ഇന്ന് കാസര്‍കോട് ജില്ലയിലെ പത്തോളം രോഗികളെയാണ് സ്വകാര്യ ആശുപത്രികളില്‍ നിന്നും ഡോക്ടര്‍മാര്‍ ഫോണിലൂടെ ബന്ധപ്പെട്ടത്. തുടര്‍ പരിശോധന വാഗ്ദാനം ചെയ്താണ് സ്വകാര്യ ആശുപത്രി ബമ്പ്‌പെട്ടിരിക്കുന്നത്. എന്തിനാണ് പരിശോധന നടത്തുന്നതെന്ന ചോദ്യത്തിന്, നമ്മുടെ ബോഡിയില്‍ ഇമ്യൂണിറ്റി ഉണ്ടെന്നും വേറെ ഇന്‍ഫെക്ഷന്‍ ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തുന്നതിനാണ് പരിശോധന നടത്തുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

രോഗിയുടെ ബന്ധുവാണ്

രോഗിയുടെ ബന്ധുവാണ്

പിന്നീട് വിഷയം ശ്രദ്ധയില്‍പ്പെട്ട എഷ്യാനെറ്റ് ന്യൂസ് പ്രതിനിഥി വിളിച്ചപ്പോള്‍ ഡോക്ടര്‍മാരുടെ മറുപടി ഇങ്ങനെയായിരുന്നു. രക്തത്തില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടോ, ബാക്കി എന്തെങ്കിലും ഇന്‍ഫെക്ഷന്‍ വരാന്‍ സാധ്യതയുണ്ടോ, വൈറ്റമിന്‍ കുറവുണ്ടോ, എന്ന് നോക്കാന്‍ വേണ്ടിയാണ് പരിശോധനയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

സ്വകാര്യ ആശുപത്രി

സ്വകാര്യ ആശുപത്രി

അതേസമയം, കൊറോണ രോഗം ഭേദമായതിന് ശേഷം സ്വകാര്യ ആശപത്രിയിലെ പരിശോധന എന്തിനാണെന്ന് ഇവര്‍ക്ക് മനസിലാവുന്നില്ല. കൂടാതെ ഇവരെ ബംഗളൂരുവിലെ കൊവിഡ് സെല്ലില്‍ നിന്നെന്ന് പരിചയപ്പെടുത്തി ചിലര്‍ വിളിച്ചെന്നും പറയുന്നു. ഇവര്‍ക്കും രോഗികളുടെ വിശദാംശങ്ങളാണ് വേണ്ടിയിരുന്നത്. തിരിച്ച് വിളിക്കാന്‍ കഴിയാത്ത നമ്പറുകളില്‍ നിന്നാണ് ബംഗളൂരുവില്‍ നിന്ന് കോള്‍ വന്നത്.

ഉദ്ദേശം

ഉദ്ദേശം

എന്നാല്‍ ഇങ്ങനെ വിളിക്കുന്നവരുടെ ഉദ്ദേശം എന്താണെന്ന് ആര്‍ക്കും മനസിലാവുന്നില്ല. കൊവിഡ് രോഗികളുടെ ഡാറ്റ സര്‍ക്കാരിന്റെ പക്കല്‍ മാത്രമാണുള്ളത്. ഇങ്ങനെയുള്ള കെണികളില്‍ ആരും വീഴരുതെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഇതിനോടകം തന്ന നിരവധി കോളുകള്‍ ഇങ്ങനെ പലര്‍ക്കും വന്നതായുള്ള വിവരം ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കേരളത്തില്‍

കേരളത്തില്‍

അതേസമയം, സംസ്ഥാനത്ത് ഇന്നലെ 7 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 7 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന ഒരാള്‍) ജില്ലകളില്‍ നിന്നുള്ള രണ്ട് പേരുടെ വീതവും വയനാട് ജില്ലയില്‍ നിന്നുള്ള ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 338 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

English summary
Corona Cure Patients Get Calls From Private Hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X