കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് അതീവ ജാഗ്രത; അനാവശ്യ യാത്ര ഒഴിവാക്കാന്‍ കളക്ടര്‍, മാളുകളും ബീച്ചുകളും അടയ്ക്കും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരന്‍ നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങിയതോടെ തിരുവനന്തപുരത്ത് കനത്ത ജാഗ്രതാ നിര്‍ദശം. അനാവശ്യമായി ആരും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് കളക്ടര്‍ അറിയിച്ചു. മാളുകളും ബീച്ചുകളും അടയ്ക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പുറത്തിറങ്ങാവൂ. ആഘോഷങ്ങളും ഉല്‍സവങ്ങളും മാറ്റിവയ്ക്കണം. രോഗലക്ഷണമുള്ളവര്‍ പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കരുത്. ബ്യൂട്ടി പാര്‍ലറുകള്‍, ജിം എന്നിവ അടയ്ക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി.

Co

മുന്‍ കരുതലിന്റെ ഭാഗമായിട്ടാണ് അനാവശ്യമായ യാത്രകള്‍ ഒഴിവാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചത്. കൊറോണ രോഗം സംശയിക്കുന്ന പലരും പുറത്തിറങ്ങിയതും പൊതു ഗതാഗതങ്ങള്‍ ഉപയോഗിച്ചതും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രയാസമാണ്. പലരും നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കളക്ടര്‍ അറിയിച്ചു.

കമല്‍നാഥിന്റെ 'ടാക്റ്റിക്കല്‍ മൂവ്'; മധ്യപ്രദേശില്‍ പതറി ബിജെപി, സ്ഥാനാര്‍ഥി പിന്‍മാറുമെന്ന് സൂചനകമല്‍നാഥിന്റെ 'ടാക്റ്റിക്കല്‍ മൂവ്'; മധ്യപ്രദേശില്‍ പതറി ബിജെപി, സ്ഥാനാര്‍ഥി പിന്‍മാറുമെന്ന് സൂചന

വര്‍ക്കലിയില്‍ രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചു. 15 ദിവസം ഇയാള്‍ പുറത്തുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്നതും ഇയാള്‍ സംസാരിച്ചതുമായ ആളുകളുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഉല്‍സവത്തിന് പോയി എന്നും വിവരമുണ്ട്. ഇക്കാര്യം അന്വേഷിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

വിജയിയുടെ പ്രതിഫലം പരസ്യമാക്കി ഖുഷ്ബു; ബിഗിലിന് വാങ്ങിയത് 50 കോടി, മാസ്റ്ററിന് വീണ്ടും കൂട്ടിവിജയിയുടെ പ്രതിഫലം പരസ്യമാക്കി ഖുഷ്ബു; ബിഗിലിന് വാങ്ങിയത് 50 കോടി, മാസ്റ്ററിന് വീണ്ടും കൂട്ടി

ഈ സാഹചര്യത്തില്‍ വര്‍ക്കലയില്‍ ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കി. 15 ദിവസം ഇറ്റലിക്കാരന്‍ പുറത്തുണ്ടായിരുന്നുവെന്നാണ് കണക്കാക്കുന്നത്. ഇത്രയും ദിവസം ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഏറെയാണ്. എല്ലാവരുടെയും കണക്ക് എടുക്കുകയും കണ്ടെത്തുകയും ചെയ്യുക എന്നത് ദുഷ്‌കരമാണ്. ഇയാള്‍ ഇറ്റാലിയന്‍ ഭാഷയിലാണ് സംസാരിക്കുന്നത്. ദ്വിഭാഷിയെ ഉപയോഗിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് ആലോചന.

അതേസമയം, ഇറ്റലിയില്‍ കുടുങ്ങിയ 21 പേരുടെ ആദ്യ സംഘം ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. റോമില്‍ കുടുങ്ങിയവരാണ് ഇന്നെത്തിയത്. ഇവരെ ആലുവയിലെ ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരും നിരീക്ഷണത്തിലാണ്. ദുബായ് വഴിയാണ് എത്തിയത്. ഇന്ത്യയില്‍ നിന്ന് പോയ മെഡിക്കല്‍ സംഘം ഇവര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ആലുവയിലെ ആശുപത്രയില്‍ നിരീക്ഷണത്തിന് വിധേയമാക്കിയ ശേഷം വീട്ടിലേക്ക് പോകാന്‍ അനുവദിക്കുമെന്നാണ് വിവരങ്ങള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗം സ്ഥിരീകരിച്ചതും മരണം റിപ്പോര്‍ട്ട് ചെയ്തതുമായ രാജ്യങ്ങളിലൊന്നാണ് ഇറ്റലി. അതിവേഗമാണ് ഇവിടെ രോഗം വ്യാപിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒട്ടേറെ ഇന്ത്യക്കാര്‍ ഇവിടെ കുടുങ്ങിയിരുന്നു. എല്ലാവരെയും നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

English summary
Corona Fear: Thiruvananthapuram Collector directs people should stay home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X