Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍ഗോട്ടെ കൊറോണ പ്രതിരോധത്തിനായി വിദഗ്ധ സംഘം തിരിച്ചു; അഭിനന്ദിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച ജില്ലയാണ് കാസര്‍ഗോഡ്. ഇന്നലെയും ജില്ലയില്‍ ആറ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. കാസര്‍ഗോഡിന് സഹായവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നിന്നും യാത്ര തിരിച്ചിരിക്കുകയാണ് 25 അംഗ മെഡിക്കല്‍ സംഘം.

തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ഡെപ്യൂട്ടി സുപ്രണ്ട് എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പത്ത് ഡോക്ടര്‍മാരും പത്ത് നേഴ്‌സുമാരും പത്ത് നേഴ്‌സിംഗ് അസിസ്റ്റന്റ്മാരുമാണ് സംഘത്തിലുള്ളത്. സ്വമേധയാണ് സംഘം കാസര്‍ഗോഡേക്ക് പോകാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു.

സ്വമേധയാണ് ഡോക്ടര്‍മാര്‍ കാസര്‍ഗോട്ടേക്ക് പോകാന്‍ തീരുമാനിച്ചത്. ഈ ടീം കഴിഞ്ഞാല്‍ അടുത്ത സംഘം പോകും. കാസര്‍ഗോട്ടേക്ക് സേവനത്തിനായി യാത്ര തിരിച്ച ഡോക്ടര്‍മാരെ പ്രത്യേകം അഭിനന്ദിക്കുന്നതായും ആരോഗ്യമന്ത്രി അറിയിച്ചു.

medical team

കേരളത്തില്‍ ഇന്നലെ പതിനൊന്ന് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതില്‍ ആറ് പേരും കാസര്‍ഗോഡ് ജില്ലയില്‍ നിന്നാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍, ജില്ലകളില്‍ നിന്നുള്ള ഓരൊരുത്തര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 306 ആയി. 8 പേര്‍ക്കാണ് ഇതുവരേയും രോഗം ഭേദമായത്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ദുബായില്‍ നിന്നുള്ളവരാണ്. മൂന്ന് പേര്‍ നിസാമുദീനില്‍ നിന്നും ഒരാള്‍ നാഗ്പൂരില്‍ നിന്നുമാണ് എത്തിയത്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കം വഴിയുമാണ് രോഗം ബാധിച്ചത്.

കാസര്‍ഗോഡ് മെഡിക്കല്‍ കോളെജ് കൊറോണ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കാനാണ് തീരുമാനം. അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ഡെപ്യൂട്ടി സുപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രി പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുക.

അതേസമയം കൊറോണ വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് മംഗ്‌ളൂരു അതിര്‍ത്തി തുറക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. കേരള കര്‍ണ്ണാടക അതിര്‍ത്തിയായ തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാനാകില്ലെന്നായിരുന്നു കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞത്. അതിര്‍ത്തി പ്രദേശങ്ങളിലെ ആരോഗ്യസ്ഥിതികളെ കുറിച്ച് കൃത്യമായി വിലയിരുത്തിയ ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും കാസര്‍ഗോഡും സമീപ പ്രദേശങ്ങളിലുമുള്ള കൊറോണ വ്യാപനം ഭയപ്പെടുത്തുന്നതാണെന്നും ഇതിനെക്കുറിച്ച് കേരള സര്‍ക്കാരിനും അറിയാവുന്നതാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

കേരള കര്‍ണ്ണാടക അതിര്‍ത്തി തുറക്കണമെന്നാവശ്യപ്പെട്ട് എച്ച് ഡി ദേവഗൗഡ എഴുതിയ കത്തിനുള്ള മറുപടിയിലാണ് യെദ്യൂരപ്പ നയം വ്യക്തമാക്കിയത്.
വിഷയത്തില്‍ ഇടപെട്ട് അതിര്‍ത്തി പാതകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് നേരത്തെ രണ്ട് തവണ മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചിരുന്നു. എന്നാല്‍ അതിര്‍ത്തി തുറക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+