Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തംതിട്ടയില്‍ കൊറോണ നിരീക്ഷണത്തിലിരുന്നയാള്‍ ചാടിപ്പോയി.... തിരച്ചില്‍ ആരംഭിച്ച് പോലീസ്!!

പത്തനംതിട്ട: കൊറോണ ബാധ ശക്തമാകുന്നതിനിടെ പത്തനംതിട്ടയില്‍ നിരീക്ഷണത്തിലിരുന്നയാള്‍ ചാടിപ്പോയി. അഞ്ച് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച ജില്ലയാണ് പത്തനംതിട്ട. ജനറല്‍ ആശുപത്രിയില്‍ പരിശോധന നടത്തേണ്ടിയിരുന്നയാളെയാണ് കാണാതായത്. വെച്ചൂച്ചിറ സ്വദേശിയായിരുന്ന ഇയാള്‍ ആശുപത്രി അധികൃതര്‍ അറിയാതെയാണ് മുങ്ങിയത്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കര്‍ശന നിരീക്ഷണത്തിലിരുന്ന വാര്‍ഡില്‍ നിന്നാണ് ഇയാള്‍ ചാടിപ്പോയിരിക്കുന്നത്. ഇയാള്‍ എങ്ങനെ രക്ഷപ്പെട്ടു എന്ന കാര്യവും വ്യക്തമല്ല.

1

ഇറ്റലിയില്‍ നിന്ന് നേരിട്ടും അല്ലാതെയും രോഗബാധിതരായ അഞ്ച് പേരുമായി ബന്ധപ്പെട്ടവരുടെ സമ്പര്‍ക്കപ്പട്ടിക്ക ജില്ലാ ഭരണകൂടം തയ്യാറാക്കിയിരുന്നു. ഇതില്‍പ്പെട്ടയാളാണ് ഇപ്പോള്‍ മുങ്ങിയിരിക്കുന്നത്. പരിശോധനയ്ക്കായി ഇവരെ ഓരോരുത്തരെയായി വിളിച്ചുവരുത്തി രക്തമെടുത്ത് പരിശോധന നടത്തുകയാണ് ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവര്‍ത്തകരും ചെയ്യുന്നത്. ഇതിനിടെയാണ് ഇയാളെ കാണാതായത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിച്ച യുവാവ് ആദ്യം രക്തപരിശോധനയ്ക്ക് തയ്യാറായിരുന്നില്ല.

അധികൃതരുടെ ശ്രദ്ധയൊന്ന് തെറ്റിയപ്പോഴേക്കും ഇയാള്‍ ഓടിപ്പോവുകയായിരുന്നു എന്നാണ് വിവരം. ഐസൊലേഷന്‍ വാര്‍ഡില്‍ പനിയും ചുമയുമായി രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന ആളല്ല ചാടിപ്പോയിരിക്കുന്നത് എന്നാണ് സൂചന. സമ്പര്‍ക്കപ്പട്ടികയിലുണ്ടെങ്കിലും ഇയാള്‍ രോഗികളുരമായി നേരിട്ട് സമ്പര്‍ക്കത്തിലായിരുന്നില്ല എന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്. ഇന്ന് രാവിലെ മുതല്‍ രോഗബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ ഓരോരുത്തരെയായി വിളിച്ച് പരിശോധന നടത്തുകയായിരുന്നു ആരോഗ്യവകുപ്പ്. ഇതിന്റെ രണ്ടാം ഘട്ടത്തിനിടെയാണ് ഇയാള്‍ ചാടിപ്പോയത്.

അതേസമയം പത്തനംതിട്ടയില്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ 733 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ടെന്ന് കളക്ടര്‍ പിബി നൂഹ് പറഞ്ഞു. 18 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പരിശോധനയ്ക്കായി അയച്ച 45 സാമ്പിളുകളില്‍ അഞ്ച് എണ്ണം മാത്രമാണ് പോസിറ്റീവ്. 21 സാമ്പിളുകള്‍ നെഗറ്റീവാണെന്നും, 19 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+