Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ കൊറോണയില്ല, പെരിങ്ങോം സ്വദേശിയുടെ ഫലം നെഗറ്റീവ്! മാഹിയിലെ രോഗിയുടെ റൂട്ട് മാപ്പ് പുറത്ത്

കോഴിക്കോട്: കൊറോണപ്പേടിയില്‍ നിന്നും കണ്ണൂരിന് ആശ്വാസം. പെരിങ്ങോം സ്വദേശിക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരണം. ഈ രോഗിയുടെ മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവ് ആണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളുടെ ബന്ധുക്കള്‍ക്കും കൊറോണ രോഗബാധയില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ മാഹിയിലെ കൊറോണ രോഗിയുടെ റൂട്ട് മാപ്പ് അധികൃതര്‍ പുറത്തിറക്കി.

ഈ രോഗി കോഴിക്കോട് നിന്ന് മാഹി വരെ യാത്ര ചെയ്തിരുന്നു. കോഴിക്കോട് രോഗി ഇടപഴകിയവരെ കണ്ടെത്താന്‍ ശ്രമം നടക്കുകയാണ്. രോഗി എത്തിയ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ സന്ദര്‍ശകരെ വിലക്കി. രോഗി കോഴിക്കോട് നിന്ന് ട്രെയിനിലും ഓട്ടോയിലും സഞ്ചരിച്ചിട്ടുണ്ട്.

Corona

മാഹിയിലെ രോഗിയുടെ റൂട്ട് മാപ്പ് ഇങ്ങനെയാണ്: ഉംറ കഴിഞ്ഞ് തിരിച്ചെത്തിയത് 13 ന് പുലർച്ചെ 3.30ന്. 5 മണി വരെ കരിപ്പൂർ വിമാനത്താവളത്തിൽ ചെലവഴിച്ചു. വിമാനത്താവളത്തിൽ നിന്ന് ടാക്സിയിൽ യാത്ര . രാവിലെ 6.20നും 6.50നും ഇടയിൽ വടകര കോഫീ ഹൗസിലും നട്ട്സ് സ്ട്രീറ്റിലും കയറി. രാവിലെ 7നും 7.20നും ഇടയിൽ മാഹി ജനറൽ ആശുപത്രിയിൽ എത്തി. ആശുപത്രിയിൽ കാണിച്ചതിനു ശേഷം 7. 30ന് ആംബുലൻസിൽ പള്ളൂരിലെ വീട്ടിൽ എത്തി. പനിയെത്തുടർന്ന് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ കൊറോണ വാർഡിൽ എത്തി. വൈകിട്ട് 3.30 മുതൽ 5.30 വരെ. യാത്ര ഓട്ടോറിക്ഷയിൽ ആയിരുന്നു.

Recommended Video

cmsvideo
    Food menu for patients in kalamassery medical college | Oneindia Malayalam

    ഹോസ്പിറ്റലിൽ നിൽക്കാതെ 5. 50നും 6.5 നുമിടയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തി. മംഗള എക്സ്പ്രസിലെ സ്ലീപ്പർ ക്ലാസിൽ യാത്ര. രാത്രി രാത്രി 7.09. ട്രെയിൻ ഇറങ്ങിയത് തലശ്ശേരിയിൽ. നാലാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് ഓട്ടോറിക്ഷയിൽ പള്ളൂരിലെ വീട്ടിലേക്ക്. രാത്രി 7 45 പള്ളൂരിലെ വീട്ടിൽ എത്തി. ഇവിടെ നിന്ന് ആംബുലൻസിൽ മാഹി ജനറൽ ആശുപത്രിയിലേക്ക്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+