Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശത്ത് നിന്നെത്തി, നേരെ 'ഷെഡിലേക്ക്', പ്രൈമറി കോണ്ടാക്ടും ഇല്ല, റൂട്ട് മാപ്പും വേണ്ട, കൈയ്യടി

കാസർകോഡ്; കൊവിഡ് 19 കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തത കാസർകോഡ് ജില്ലയിൽ കർശന നിയന്ത്രണമാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. 38 പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം 19 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്ന് വന്നവർക്കാണ് കൂടുതലും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Recommended Video

cmsvideo
    Corona Should praise these kasargod natives

    വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർ കർശന നിയന്ത്രണം പാലിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും പലരും ഇക്കാര്യത്തിൽ അലംഭാവം തുടരുകയാണ്. എന്നാൽ സർക്കാർ നിർദ്ദേശം അതേപടി പാലിച്ച് മാതൃകാപരമായ നടപടി സ്വീകരിച്ച ഒരു കാസർകോട്ടുകാരന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

     28 ൽ 19 ഉം കാസർഗോഡ്

    28 ൽ 19 ഉം കാസർഗോഡ്

    ഇന്നലെ കേരളത്തിൽ റിപ്പോർട്ട് ചെയ്ത 28 കേസുകളിൽ 19 ഉം കാസർകോട്ട് നിന്നായിരുന്നു. ഇതിൽ കൊവിഡ് സ്ഥിരീകരിച്ച ചെങ്കള പഞ്ചായത്തിൽ നിന്നുള്ള യുവാവിന്റെ നടപടിയാണ് കൈയ്യടി നേടിയിരിക്കുന്നത്. യുവാവ് നാട്ടിലേക്ക് മടങ്ങുമ്പോള്‍ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. തിരുവനന്തപുരത്തേക്കാണ് മടക്കയാത്രയ്ക്ക്‌ ടിക്കറ്റ് ലഭിച്ചത്.

     ആംബുലൻസിൽ കാസർകോടേക്ക്

    ആംബുലൻസിൽ കാസർകോടേക്ക്

    വിമാനത്താവളത്തിൽ നിന്ന് അധികൃതരോട് നിർബന്ധിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. മുൻകരുതലെന്ന നിലയിൽ ആംബുലൻസ് എടുത്താണ് ഇയാൾ തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെ യാത്ര ചെയ്തത്. വീട്ടിലെത്തിയെങ്കിലും വീടിന് പുറത്തുള്ള ഷെഡിൽ താമസമാക്കി.വീടിന് പുറത്തുള്ള ടോയ്‌ലറ്റായിരിന്നു അദ്ദേഹം ഉപയോഗിച്ചത്. വീട്ടുകാരെ ആ ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു.

     ജില്ലാ ആശുപത്രിയിൽ

    ജില്ലാ ആശുപത്രിയിൽ

    ഭക്ഷണത്തിന് പ്രത്യേകം പാത്രം കരുതി. സ്വയം പാത്രം കഴുകി വൃത്തിയാക്കി. വീട്ടുകാരെ ഒരു തരത്തിലും അടുപ്പിച്ചില്ല. മാസ്‌കുള്‍പ്പെടെയുള്ള സഹായവുമായി സന്നദ്ധപ്രവര്‍ത്തകർ എത്തിയെങ്കിലും അവശ്യസാധനങ്ങൾ കൈയ്യിലുണ്ടെന്ന് പറഞ്ഞ് അവരെ തിരിച്ചയച്ചു. ഒടുവിൽ രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ നേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു.

     ബാര സ്വദേശികൾ

    ബാര സ്വദേശികൾ

    ഇയാൾ ആശുപത്രിയിൽ റൂട്ട് മാപ്പ് നൽകിയപ്പോഴാണ് ആരോഗ്യപ്രവർത്തകർക്ക് ആശ്വാസമായത്. ഇയാളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ആരും തന്നെ ഇല്ല. ഇദ്ദേഹം മാത്രമായിരുന്നില്ല. തിങ്കളാഴ്ച വിദേശത്ത് നിന്നെത്തിയ ബാര സ്വദേശികളും മാതൃകാപരമായ നടപടിയാണ് സ്വീകരിച്ചത്. വിദേശത്ത് നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലായിരുന്നു ഇവർ എത്തിയത്. രോഗബാധ സംശയം തോന്നിയ ഇവർ നേരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തി.

     ഒഴിഞ്ഞ കെട്ടിടത്തിൽ

    ഒഴിഞ്ഞ കെട്ടിടത്തിൽ

    നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചതോടെ അവിടെ നിന്ന് ആംബുലൻസിൽ ബാരയിൽ എത്തി. വീട്ടുകാരെ അറിയിക്കാതെ ഒഴിഞ്ഞ കെട്ടിടം താമസത്തിനായി തെരഞ്ഞെടുത്തു. ആരുമായും സമ്പർക്കം പുലർത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പരിശോധന ഫലത്തിൽ രോഗം സ്ഥിരീരിച്തോടെ മൂന്ന് പേരും പ്രത്യേക ആംബുലൻസിൽ ഐസോലേഷൻ വാർഡിലേക്ക് മാറി.

     പാസ്പോട്ട് കണ്ടുകെട്ടും

    പാസ്പോട്ട് കണ്ടുകെട്ടും

    അതിനിടെ കർശന വിലക്കിനിടയിലും പുറത്തിറങ്ങിയ രണ്ട് പ്രവാസികളുടെ പാസ്പോർട്ട് കണ്ടുകെട്ടാൻ തിരുമാനിച്ചതായി ജില്ലാ കളക്ടർ ഡി സജിത് ബാബു അറിയിച്ചു. നിരീക്ഷണത്തിൽ കഴിയവരെ ആരോഗ്യ പ്രവർത്തകരുടേയും പോലീസിന്റെയും കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയവർക്കെതിരേയാണ് നടപടി. ഇനി വിലക്ക് ലംഘിക്കുന്നവരെ അറസ്റ്റഅ ചെയ്യുമെന്നും കളക്ടർ വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+