കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലുകളിലെ കൊറോണ പ്രതിരോധം; കേരളത്തിന് സുപ്രീം കോടതിയുടെ അഭിനന്ദനം!

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ കേരളം സ്വീകരിച്ച് പോരുന്ന പ്രതിരോധ രീതികള്‍ക്ക് വലിയ ശ്രദ്ധയാണ് ലഭിക്കുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ കൂടാതെ ആഗോള തലത്തിലും കേരളം ശ്രദ്ദിക്കപ്പെടുകയാണ്. അതിനിടെ കൊറൊണ പ്രതിരോധത്തിന് കേരളത്തെ അഭിനന്ദിച്ചിരിക്കുകയാണ് സുപ്രീം കോടതി. കേരളത്തിലെ ജയിലുകളില്‍ കൊറോണയെ ചെറുക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നടപടികളെ ആണ് സുപ്രീം കോടതി പ്രശംസിച്ചത്.

കേരളം ജയിലുകളില്‍ സ്വീകരിച്ചിരിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ സുപ്രീം കോടതി എണ്ണിപ്പറയുകയായിരുന്നു. സംസ്ഥാനത്തെ ജയിലുകളില്‍ കൊറോണ ബാധിതര്‍ക്കായി ഐസൊലേഷന്‍ സെല്ലുകള്‍ നേരത്തെ തന്നെ തയ്യാറാക്കിക്കഴിഞ്ഞു. കൊറോണ ലക്ഷണങ്ങള്‍ തടവുപുളളികളില്‍ കണ്ടാല്‍ അവരെ ഉടനെ തന്നെ ജയിലിനുളളില്‍ തന്നെയുളള ഐസൊലേഷന്‍ സെല്ലിലേക്ക് മാറ്റാനാകും.

Corona

ജയിലിലേക്ക് പുതിയതായി എത്തുന്ന തടവ് പുളളികളെ നിരിക്ഷിക്കാനും സംവിധാനമുണ്ട്. പുതിയ ആളുകളെ 6 ദിവസമാണ് നിരീക്ഷണത്തില്‍ വെക്കുക. അതിന് ശേഷം മാത്രമേ സാധാരണ സെല്ലിലേക്ക് മാറ്റുകയുളളൂ. കേരളത്തിലെ ജയിലുകളിലും തീഹാറിലും മാത്രമേ ഇത്തരത്തില്‍ കൊറോണയെ ചെറുക്കാനുളള സംവിധാനങ്ങള്‍ സ്വീകരിച്ചതായി അറിവുളളൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് കേരളത്തെ പ്രശംസിച്ചത്.

രാജ്യത്ത് ഇതുവരെ 114 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൊറോണ പടരുന്ന സാഹചര്യത്തില്‍ സുപ്രീം കോടതിയിലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തെര്‍മല്‍ സ്‌കാനിംഗ് ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ സുപ്രീം കോടതിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഏഴ് കേസുകളാണ് സുപ്രീം കോടതി പരിഗണിച്ചത്.

 ''ഒരേ ഒരു രാജാവ് രജിത് സാ൪ ആണേ; നിങ്ങൾ എവിടെയും തോൽക്കുന്നില്ല സാ൪'', കട്ട സപ്പോർട്ടുമായി പണ്ഡിറ്റ് ''ഒരേ ഒരു രാജാവ് രജിത് സാ൪ ആണേ; നിങ്ങൾ എവിടെയും തോൽക്കുന്നില്ല സാ൪'', കട്ട സപ്പോർട്ടുമായി പണ്ഡിറ്റ്

Recommended Video

cmsvideo
Virus uncontrollably spreading world wide | Oneindia Malayalam

അതിനിടെ സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറത്ത് രണ്ട് പേര്‍ക്കും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 24 ആയി. മലപ്പുറത്ത് രണ്ട് സ്ത്രീകള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ ഗൾഫിൽ നിന്നും എത്തിയവരാണ്.

രജിത് കുമാർ ഒളിവിലെന്ന് മന്ത്രി! രജിത് കുമാറിനെ വിമാനത്താവളത്തിൽ സ്വീകരിച്ച രണ്ട് പേർ അറസ്റ്റിൽ! രജിത് കുമാർ ഒളിവിലെന്ന് മന്ത്രി! രജിത് കുമാറിനെ വിമാനത്താവളത്തിൽ സ്വീകരിച്ച രണ്ട് പേർ അറസ്റ്റിൽ!

''ആ പാവത്തിന്റെ വാക്ക് കേട്ട് എയർപോർട്ടിൽ ചെന്നപ്പോൾ കണ്ടത്..'' നടന്നത് വിശദീകരിച്ച് ഷിയാസ് കരീം!''ആ പാവത്തിന്റെ വാക്ക് കേട്ട് എയർപോർട്ടിൽ ചെന്നപ്പോൾ കണ്ടത്..'' നടന്നത് വിശദീകരിച്ച് ഷിയാസ് കരീം!

English summary
Corona: Supreme Court praises Kerala Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X