കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാവടക്കം ഇടുക്കിയിലെ രണ്ട് രോഗികളുടെ പരിശോധന ഫലം നെഗറ്റീവ്

  • By Anupama
Google Oneindia Malayalam News

തൊടുപുഴ: കൊറോണ വൈറസ് രോഗം ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളെജില്‍ കഴിയുകയായിരുന്ന വൃദ്ധ ദമ്പതികളും ആരോഗ്യ പ്രവര്‍ത്തകയും രോഗം ഭേദമായി ആശുപത്രി വിട്ടത് കേരളത്തിന് ആശ്വസിക്കാവുന്ന കാര്യമാണ്. പത്തനംതിട്ട സ്വദേശികളായ തോമസും ഭാര്യ മറിയാമ്മയുമാണ് ആശുപത്രി വിട്ടത്. ഒപ്പം കേരളത്തിന് ആശ്വാസകരമായി മറ്റൊരു മെഡിക്കല്‍ റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നിരിക്കുകയാണ്. കൊറോണ രോഗം സ്ഥിരീകരിച്ച ഇടുക്കിയിലെ രാഷ്ട്രീയ നേതാവടക്കം രണ്ട് പേരുടെ കൂടി പരിശോധന ഫലം നെഗറ്റീവാണ്.

നേരത്തെ മെഡിക്കല്‍ കോളെജില്‍ നടത്തിയ തുടര്‍ പരിശോധനകളില്‍ ഇവര്‍ രണ്ട് പേരുടേയും കൊറോണ ഫലം നെഗറ്റീവായിരുന്നു. അന്തിമ സ്ഥിരീകരണത്തിനായി ഇവരുടെ സാംപിളുകള്‍ ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായി സ്ഥിരീകരിച്ചത്. ഇരുവര്‍ക്കും ഇനി വീട്ടിലേക്ക് മടങ്ങാം.

idukki

എന്നാല്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഇടുക്കിയിലെ അഞ്ച് പേരും ഉണ്ടായിരുന്നു. ദില്ലിയിലെ നിസാമുദ്ദീനില്‍ തബ്്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ഒരാളും ഉള്‍പ്പെട്ടിരുന്നു. സമ്മേളനം കഴിഞ്ഞ് മാര്‍ച്ച് 23നായിരുന്നു ഇയാള്‍ തൊടുപുഴയില്‍ തിരിച്ചെത്തിയത്. ഇയാളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്.

ഇന്ന് രോഗം ഭേദമായതായി സ്ഥിരീകരിച്ച രാഷ്ട്രീയ നേതാവുമായുള്ള സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ച ചെറുതോണി സ്വദേശിയുടെ കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്.

ഒപ്പം രാഷ്ട്രീയ നേതാവുമായി ഇടപഴകി കൊറോണ ബാധിച്ച ബൈസണ്‍ വാലിയിലെ അധ്യാപികയുടെ ഏഴ് വയസ്സുള്ള മകനാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍. നാലുപേരും ഇടുക്കി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്.

ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ട വൃദ്ധ ദമ്പതികള്‍ ഏറെ സന്തോഷത്തോടെ എല്ലാവര്‍ക്കും നന്ദിയറിച്ചുകൊണ്ടായിരുന്നു ആശുപത്രി വിട്ടത്. വയോധികരെ പരിചരിക്കുന്നതിനിടയില്‍ നേഴ്‌സ് രേഷ്മയ്ക്കായിരുന്നു കൊറോണ പിടിപെട്ടത്. പരിശോധന ഫലം നെഗറ്റാവായതോടെ അവരേയും ഇന്ന് വീട്ടിലേക്ക് മാറ്റുകയായിരുന്നു. രോഗം ഭേദമായതില്‍ സന്തോഷമുണ്ടെന്നും മികച്ച രീതിയിലാണ് രോഗികളെ പരിചരിച്ചതെന്നും രേഷ്മ പറയുന്നു.

സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ഏഴ് പേര്‍ക്കും കണ്ണൂരും തൃശൂരും ഓരോരുത്തര്‍ക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചത്. അതില്‍ മൂന്ന് പേര്‍ നിസാമുദീനില്‍ നിന്നും വന്നവരാണ്.

ഇന്ന് 154 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇതോടെ സംസ്ഥാനത്തെ കൊറോണ രോഗികളുടെ എണ്ണം 295 ആയി.

English summary
Corona Test Result of Idukki Political Leader Is negative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X