കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീചിത്ര സന്ദർശനത്തിന് പിന്നാലെ ഡോക്ടർക്ക് കൊറോണ, വി മുരളീധരൻ ആശങ്കയിൽ, വിശദീകരണം തേടി!

Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഒരു ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കേന്ദ്ര മന്ത്രി വി മുരളീധരന്‍ കൊറോണ ആശങ്കയില്‍. കഴിഞ്ഞ ദിവസം ശ്രീചിത്രയില്‍ നടന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി പങ്കെടുത്തിരുന്നു. ഒരു ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ വി മുരളീധരന്റെ ഓഫീസ് ആശുപത്രി അധികൃതരോട് വിശദീകരണം തേടിയിരിക്കുകയാണ്.

ശനിയാഴ്ച ശ്രീചിത്രയില്‍ നടന്ന ഉന്നത തല യോഗത്തിലാണ് വി മുരളീധരന്‍ പങ്കെടുത്തിരുന്നത്. യോഗത്തിന് എത്തിയപ്പോള്‍ സ്ഥിതിഗതികളെ കുറിച്ച് ആശുപത്രി അധികൃതരോട് അന്വേഷിച്ചിരുന്നു. കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ആശുപത്രി സന്ദര്‍ശനത്തിന് ശേഷം യാത്രകള്‍ മാറ്റി വെയ്ക്കണമോ എന്നുളളത് അടക്കം അന്വേഷിച്ചിരുന്നു.

Corona

എന്നാല്‍ അത്തരം മുന്‍കരുതലുകള്‍ ആവശ്യമില്ല എന്ന മറുപടിയാണ് ശ്രീചിത്രയിലെ ഡോക്ടര്‍മാരില്‍ നിന്ന് ലഭിച്ചത്. ഇതിന് പിന്നാലെയാണ് സ്‌പെയിനില്‍ നിന്നും എത്തിയ ഡോക്ടര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണയ്ക്ക് എതിരെ മുന്‍കരുതലുകള്‍ എടുക്കുന്നതിലും രോഗ നിര്‍ണയത്തിലും ശ്രീചിത്ര അധികൃതര്‍ക്ക് വീഴ്ച പറ്റി എന്ന് ചൂണ്ടിക്കാട്ടിയാണ് വി മുരളീധരന്റെ ഓഫീസ് വിശദീകരണം തേടിയിരിക്കുന്നത്.

മാത്രമല്ല കേന്ദ്ര സര്‍ക്കാരും ശ്രീചിത്രയിലെ യോഗം സംബന്ധിച്ച വിവരങ്ങള്‍ തേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രി പങ്കെടുത്ത യോഗത്തില്‍ കൊറോണ സ്ഥിരീകരിച്ച ഡോക്ടര്‍ പങ്കെടുത്തിരുന്നോ എന്നും മറ്റാരൊക്കെയാണ് പങ്കെടുത്തത് എന്നതും അടക്കമുളള കാര്യങ്ങളാണ് കേന്ദ്രം പരിശോധിക്കുന്നത്.

കണ്ണിൽ ചോരയില്ലാത്തവർക്ക് എന്ത് കൊറോണ എന്ത് മാന്ദ്യം?' കേന്ദ്രത്തിന് രൂക്ഷ വിമർശനം!കണ്ണിൽ ചോരയില്ലാത്തവർക്ക് എന്ത് കൊറോണ എന്ത് മാന്ദ്യം?' കേന്ദ്രത്തിന് രൂക്ഷ വിമർശനം!

സ്‌പെയിനില്‍ നിന്നും പഠനത്തിന് ശേഷം മാര്‍ച്ച് രണ്ടാം തിയ്യതി തിരികെ കേരളത്തില്‍ എത്തിയ ഡോക്ടര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ തുടക്കത്തില്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല കൊവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളുടെ കൂട്ടത്തില്‍ സ്‌പെയിന്‍ ഇല്ലാത്തതിനാല്‍ ഇദ്ദേഹത്തോട് നിരീക്ഷണത്തില്‍ കഴിയാനും ആവശ്യപ്പെട്ടിരുന്നില്ല. ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ശ്രീചിത്രയിലെ 30 ഡോക്ടര്‍മാരെ വീട്ടില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഈ ഡോക്ടര്‍ രോഗികള്‍ അടക്കമുളളവരുമായി അടുത്ത് ഇടപഴകിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ശ്രീചിത്രയിലെ അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രകിയകള്‍ അടക്കം മാറ്റി വെച്ചിരിക്കുകയാണ്.

അലോപ്പതി മരുന്ന് വേണ്ട, കൊറോണയെ തുരുത്താൻ ഗോമൂത്രം കുടിച്ച് ഹിന്ദു മഹാസഭ നേതാക്കൾ!അലോപ്പതി മരുന്ന് വേണ്ട, കൊറോണയെ തുരുത്താൻ ഗോമൂത്രം കുടിച്ച് ഹിന്ദു മഹാസഭ നേതാക്കൾ!

കൊറോണക്കാലത്തെ കുഞ്ഞിന്റെ ചിരി, അങ്കനവാടി ടീച്ചർ ഭക്ഷണവുമായി വീട്ടിലേക്ക്, ചിത്രം വൈറൽ!കൊറോണക്കാലത്തെ കുഞ്ഞിന്റെ ചിരി, അങ്കനവാടി ടീച്ചർ ഭക്ഷണവുമായി വീട്ടിലേക്ക്, ചിത്രം വൈറൽ!

English summary
Corona: V Muraleedharan's office seeks explanation from Sreechithra hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X