കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: ആരോഗ്യ വകുപ്പ് നിർദ്ദേശം മറികടന്ന് കോഴിക്കോട് സ്വദേശികൾ, വിദേശത്തേയ്ക്ക് പോയി

Google Oneindia Malayalam News

കോഴിക്കോട്: കൊറോണ വൈറസ് ആശങ്കയുടെ പശ്ചാത്തലത്തിൽ നിരീക്ഷത്തിലുണ്ടായിരുന്ന രണ്ട് പേർ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം അവഗണിച്ച് വിദേശത്തേയ്ക്ക് പോയി. കോഴിക്കോട് നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് പേരാണ് മുന്നറിയിപ്പ് അവഗണിച്ച് വിദേശത്തേയ്ക്ക് പോയത്. ചൈനയിൽ നിന്നും എത്തിയ ഇവർ സൗദി അറേബ്യയിലേക്കാണ് പോയത്.

ബിജെപിക്ക് മുമ്പില്‍ ഉഗ്രന്‍ വെല്ലുവിളിയുമായി കെജ്രിവാള്‍; നാളെ ഒരുമണി വരെ സമയം നല്‍കാം...ബിജെപിക്ക് മുമ്പില്‍ ഉഗ്രന്‍ വെല്ലുവിളിയുമായി കെജ്രിവാള്‍; നാളെ ഒരുമണി വരെ സമയം നല്‍കാം...

ചൈനയിൽ നിന്നും കേരളത്തിലേക്ക് തിരിച്ചെത്തിയ 60 പേരാണ് കോഴിക്കോട് നഗരത്തിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 58 പേരും ഇപ്പോഴും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. മറ്റു രണ്ട് പേർ രണ്ട് ദിവസം മുമ്പാണ് സൗദി അറേബ്യയിലേക്ക് പോയത്. അതേ സമയം ഇവർക്ക് കൊറോണ വൈറസ് ബാധയേറ്റതിന്റെ ലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയിൽ ആകെ 310 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്.

corona

അതേ സമയം സമൂഹം ഒറ്റപ്പെടുത്തുമോയെന്ന ഭയം മൂലം ചൈനയിൽ നിന്നെത്തിയ പലരും ഈ വിവരം മറച്ചുവയ്ക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വാർഡ് തല പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ ഇക്കാര്യത്തിൽ ബോധവൽക്കരണം നടത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. വ്യക്തികളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടാണ് ആരോഗ്യ വകുപ്പ് നിരീക്ഷണം നടത്തുന്നത്.

English summary
Corona Virus: Many people ignored warnings from health department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X