കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ; കുഞ്ഞാലി മരക്കാറിന്‍റെ റിലീസിനെ ബാധിക്കും, മമ്മൂട്ടിയുടെ പ്രീസ്റ്റ് ചിത്രീകരണം നിര്‍ത്തി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കര്‍ശന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഇതിന്‍റെ ഭാഗമായി പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടേയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാര്‍ച്ച് 31 വരെ പഠന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും ഉള്‍പ്പടേയുള്ള ആഘോഷങ്ങള്‍ ഒഴിവാക്കണം. തിയേറ്ററുകള്‍ അടച്ചിടണം തുടര്‍ങ്ങിയ നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്.

വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പല ചിത്രങ്ങളുടെ പ്രദര്‍ശനവും ഷൂട്ടിങും ഇന്നുമുതല്‍ നിര്‍ത്തിവെക്കും. സിനിമ, നാടകം തുടങ്ങിയ നിര്‍ത്തിവെച്ച് താത്കാലികമായി നിര്‍ത്തിവച്ച് ജനങ്ങള്‍ ഒത്തുചേരുന്നതിനുള്ള അവസരം ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം വന്നതിന് പിന്നാലെ ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ എന്നീസംഘടനകൾ യോ​ഗം ചേർന്ന് ഇക്കാര്യം തീരുമാനിക്കുകയായിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

വിവേകത്തോടെ

വിവേകത്തോടെ

സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കുന്നത് സംബന്ധിച്ച് സംവിധായകനും നിര്‍മാതാവിനും തീരുമാനിക്കാമെന്ന് ഫെഫ്ക അറിയിച്ചു. തീരുമാനം ഒരുപാട് പേരുടെ ആരോഗ്യത്തെ ബാധിക്കുന്നതിനാല്‍ വിവേകത്തോടെയുള്ള തീരുമാനമായിരിക്കണം. പരമാവധി സുരക്ഷ ഉറപ്പാക്കണ. ശുചിത്വം ഉറപ്പാക്കുകയും സര്‍ക്കാറിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണമെന്നും ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

പൂര്‍ത്തിയാക്കാം പക്ഷെ

പൂര്‍ത്തിയാക്കാം പക്ഷെ

മമ്മൂട്ടി ചിത്രം പ്രീസ്റ്റ് അടക്കം വിവിധ ചിത്രങ്ങളുടെ ഷൂട്ടിങ് ഇതിനോടകം തന്നെ നിര്‍ത്തിവെച്ചിട്ടുണ്ട്. നിലവില്‍ ചിത്രീകരണം നടക്കുന്ന 20 ലേറെ സിനിമകളുടെ കാര്യത്തില്‍ സാഹചര്യം അനുസരിച്ച് സംവിധായകര്‍ക്ക് തീരുമാനം എടുക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഷൂട്ടിങ് പൂര്‍ത്തിയാക്കേണ്ട സാഹചര്യമാണെങ്കില്‍ പൂര്‍ത്തിയാക്കാം. എന്നാലും ഏതെങ്കിലും വിധത്തില്‍ ഒരാള്‍ക്ക് രോഗബാധയുണ്ടാക്കുന്ന സാഹചര്യത്തില്‍ ഷൂട്ടിങ് നിര്‍ത്തിവെച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

മുന്‍കരുതല്‍ നടപടി

മുന്‍കരുതല്‍ നടപടി

മാര്‍ച്ച് 31 വരെ തിയേറ്ററുകള്‍ തുറക്കാതിരിക്കാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം വന്നതോടെ ഇപ്പോള്‍ പ്രദര്‍ശനം തുടര്‍ന്നു കൊണ്ടിരിക്കുന്ന ചിത്രങ്ങളുടേത് ഉള്‍പ്പടെ പ്രദര്‍ശനത്തിന് ഒരുങ്ങുന്ന ചിത്രങ്ങളുടെ ഭാവി വരെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. സംസ്ഥനത്ത് കൊറോണ വ്യാപകമാവുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ തന്‍റെ പുതിയ ചിത്രമായ കിലോമീറ്റേര്‍‌സ് ആന്‍ഡ് കിലോമിറ്റേര്‍സിന്‍റെ റിലീസ് മാറ്റിവെച്ച വിവരം ടൊവിനോ തോമസ് അറിയിച്ചിട്ടുണ്ട്.

കുഞ്ഞാലിമരക്കാര്‍

കുഞ്ഞാലിമരക്കാര്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ ഈ മാസം 26 നായിരുന്നു റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്‍ ഇന്ത്യയിലെ 5000 സ്ക്രീനുകളില്‍ പ്രദര്‍ശത്തിന് എത്തിക്കാനായിരുന്നു വിതരണക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ചിത്രത്തിന്‍റെ റിലീസ് എപ്പോഴായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല.

 പ്രീമിയര്‍ ഷോ മാറ്റി

പ്രീമിയര്‍ ഷോ മാറ്റി

ഉണ്ണി ആറിന്‍റെ ചെറുകഥയെ ആസ്പദമാക്കി കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന വാങ്ക് ഈ മാസമായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. ഈ മാസം 31 വരെ തിയേറ്ററുകള്‍ അടച്ചിണമെന്ന നിര്‍ദ്ദേശം വന്നതിനിടെ തുടര്‍ന്ന് ബുധനാഴ്ച് നടക്കേണ്ടിയിരിക്കുന്ന ചിത്രത്തിന്‍റെ പ്രീമിയര്‍ ഷോ മാറ്റിവെച്ചതായി സംവിധായിക വ്യക്തമാക്കി.

Recommended Video

cmsvideo
six new virus cases confirmed in Kerala | Oneindia Malayalam,
കപ്പേള

കപ്പേള

കഴിഞ്ഞയാഴ്ച തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയ കപ്പേള എന്ന ചിത്രത്തിന്‍റെ പ്രദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സംവിധായകന്‍ മുസ്തഫ അറിയിച്ചിട്ടുണ്ട്. 'സർക്കാർ നിര്ദേശമനുസരിച്ചും പൊതുജന ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായും, ആൾകൂട്ടനിയന്ത്രണം അനിവാർര്യമായതിനാൽ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന 'കപ്പേള' എന്ന ഞങ്ങളുടെ സിനിമയുടെ പ്രദർശനം താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുന്നു.'-മുസ്തഫ ഫേസ്ബുക്കില്‍ കുറിച്ചു,

 'ഈ ശ്വാസംമുട്ടൽ രാഹുൽ ഗാന്ധിയും അനുഭവിച്ചിട്ടുണ്ട്', ഒരു നേതാവും പാർട്ടിക്ക് അനിവാര്യമല്ലെന്ന്! 'ഈ ശ്വാസംമുട്ടൽ രാഹുൽ ഗാന്ധിയും അനുഭവിച്ചിട്ടുണ്ട്', ഒരു നേതാവും പാർട്ടിക്ക് അനിവാര്യമല്ലെന്ന്!

 പത്തനംതിട്ടയിൽ രണ്ട് മാസം പ്രായമുളള കുഞ്ഞ് ഐസൊലേഷനിൽ, ഇറ്റലിയിൽ നിന്ന് 42 പേർ കേരളത്തിൽ പത്തനംതിട്ടയിൽ രണ്ട് മാസം പ്രായമുളള കുഞ്ഞ് ഐസൊലേഷനിൽ, ഇറ്റലിയിൽ നിന്ന് 42 പേർ കേരളത്തിൽ

English summary
Corona virus; Closure of the theaters can affect film release
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X