കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ഭീതി: മലയാളികള്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നു; സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മല്‍സ്യബന്ധന വിസയില്‍ ഇറാനിലെത്തിയ മലയാളികളടങ്ങുന്ന സംഘം പുറത്തിറങ്ങാന്‍ സാധിക്കാതെ കുടുങ്ങിക്കിടക്കുന്നു. ഇറാനില്‍ കൊറോണ വൈറസ് രോഗം വ്യാപിച്ച സാഹചര്യത്തില്‍ ഭരണകൂടം കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയാണ് മലയാളികളെ വെട്ടിലാക്കിയത്. തിരുവനന്തപുരത്തെ വിഴിഞ്ഞം, പൊഴിയൂര്‍, മറയനാട് എന്നിവടങ്ങളില്‍ നിന്ന് പോയവരാണ് കുടുങ്ങിയത്.

Iran

ഇറാനിലെ അസലൂരില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരും ഇവരെ പോലെ കുടുങ്ങിക്കിടക്കുന്നുണ്ട്. ബന്ധുക്കള്‍ ഇവരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇറാനില്‍ കടുത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. നാല് മാസം മുമ്പാണ് ഇവര്‍ ഇറാനിലെത്തിയത്. ഒരു ചെറിയ മുറിയില്‍ 25 പേരാണുള്ളത്. 17 പേര്‍ മലയാളികളാണ്.

എഎപിയുടെ വഴിയില്‍ കോണ്‍ഗ്രസും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി പ്രചാരണം, പല ലക്ഷ്യങ്ങളുമായി വീഡിയോഎഎപിയുടെ വഴിയില്‍ കോണ്‍ഗ്രസും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി പ്രചാരണം, പല ലക്ഷ്യങ്ങളുമായി വീഡിയോ

ശേഖരിച്ചുവച്ചിരുന്ന ഭക്ഷണം കഴിഞ്ഞു. പുറത്തിറങ്ങാന്‍ സാധിക്കാതെ വന്നതോടെ ഭക്ഷണം കിട്ടാതെ പ്രതിസന്ധിയിലായി. സ്‌പോണ്‍സറുമായി ബന്ധപ്പെടാനും സാധിക്കുന്നില്ല. അതേസമയം, തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ എല്ലാ സഹായവും ചെയ്യുമെന്ന ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമല്ല പറഞ്ഞു. ഇവരുടെ വിവരം നോര്‍ക്ക വഴി എംബസിയെ അറിയിക്കാനാണ് തീരുമാനം. സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കഫീല്‍ ഖാനെ അഞ്ച് ദിവസം പട്ടിണിക്കിട്ടു, കടുത്ത പീഡനം; അവര്‍ കൊല്ലുമെന്ന് ഭാര്യ ഷബിസ്തകഫീല്‍ ഖാനെ അഞ്ച് ദിവസം പട്ടിണിക്കിട്ടു, കടുത്ത പീഡനം; അവര്‍ കൊല്ലുമെന്ന് ഭാര്യ ഷബിസ്ത

English summary
Corona Virus fear: Malayali Fishermen Trapped in Iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X