കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ജാഗ്രത: സംസ്ഥാനത്തെ പിഎസ്‌സി പരീക്ഷകള്‍ മാറ്റി; ഇന്റര്‍വ്യൂകള്‍ നടക്കും

  • By Anupama
Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ്‌സി പരീക്ഷകള്‍ മാറ്റി. മാര്‍ച്ച് 20 വരേയുള്ള പിഎസ്‌സി പരീക്ഷകളാണ് മാറ്റിയത്. സര്‍ട്ടിഫിക്കറ്റ് പരിശോധന അടക്കമാണ് പിഎസ്സി പരീക്ഷകള്‍ മാറ്റിയത്. അതേസമയം

ഇന്റര്‍വ്യൂകള്‍ നേരത്തെ തീരുമാനിച്ച പ്രകാരം തന്നെ നടക്കുമെന്നും പിഎസ്‌സി അറിയിച്ചു.സംസ്ഥാനത്ത് രണ്ടാമതും കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും നടപടികളും സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

PSC

സംസ്ഥാനത്തെ അങ്കണവാടിമുതല്‍ ഏഴാംക്ലാസ് വരെയുള്ള ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളില്‍ വാര്‍ഷിക പരീക്ഷകള്‍ ഉണ്ടാവില്ല. സംസ്ഥാനത്ത് പൊതു പരിപാടികള്‍ നിര്‍ത്തിവെക്കാനും തീരുമാനമുണ്ട്.

ഒരു മാസത്തേക്കാണ് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. പരീക്ഷകള്‍ ഷെഡ്യൂള്‍ പ്രകാരം നടക്കും. എസ്എസ്എല്‍സി ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ഇന്നാണ് ആരംഭിച്ചത്. മതാചാര പരിപാടികള്‍ നിര്‍ത്തിവെക്കാനും നിര്‍ദേശം ഉണ്ട്. ഇത് സംബന്ധിച്ച് മതമേലുദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.

സംസ്ഥാനത്ത് ഇതുവരേയും പന്ത്രണ്ട് പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ 11 പേര്‍ക്കും എറണാകുളത്ത് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇറ്റലിയില്‍ നിന്നും എത്തിയ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് ജില്ലയില്‍ ആദ്യം കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇവര്‍ അടുത്ത് ഇടപഴകിയ മൂന്ന് ബന്ധുക്കള്‍ക്ക് കൂടി തുടര്‍ന്ന് വൈറസ് ബാധ കണ്ടെത്തി. കൊറോണ ബാധ രൂക്ഷമായ രാജ്യമാണ് ഇറ്റലി. ഇവിടെ നിന്നും അടുത്തിടെ കേരളത്തിലേക്ക് മടങ്ങി എത്തിയ മൂന്ന് പേര്‍ ഇക്കാര്യം ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മാറ്റി വെക്കേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. രോഗബാധിതരുമായി നേരിട്ട് ബന്ധമുള്ള വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. ഇവര്‍ക്ക് പിന്നീട് സേ പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഹാളിലാകും പരീക്ഷ നടത്തുക. ഇവര്‍ക്ക് പരീക്ഷാ ഹാളിലേക്ക് എത്താനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ഇറ്റലിയില്‍ നിന്നും വന്ന റാന്നി സ്വദേശികളുമായി നേരിട്ട് ബന്ധം പുലര്‍ത്തിയവരാണ് വിദ്യാര്‍ത്ഥികള്‍. ഇവരെ പ്രത്യേകം നിരീക്ഷിക്കുകയും ചെയ്യു.

എല്ലാ സ്‌കൂളുകള്‍ക്കും കൊറോണയുടെ പശ്ചാത്തലത്തില്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ടയിലേയും എറണാകുളത്തേയും സ്‌കൂളുകള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. രോഗലക്ഷണങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ മറ്റ് വിദ്യാര്‍ത്ഥികളുമായി ഇടപഴകരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗബാധിതരുമായി നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കം പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അധികൃതരെ അറിയിക്കണം. ഇവര്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക സൗകര്യം ഒരുക്കും. ആവശ്യമാണെങ്കില്‍ സ്‌കൂള്‍ പിടിഎ കമ്മിറ്റികള്‍ മാസ്‌കുകളും സാനിറ്റൈസറുകളും സ്‌കൂളുകളില്‍ വിതരണം ചെയ്യു. ആവശ്യമെങ്കില്‍ പരീക്ഷ ഹാളുകളിലും മാ സ്‌ക്കുകള്‍ ഉപയോഗിക്കാന്‍ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

English summary
Corona Virus: PSC EXAMS are Postponed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X